Posts

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതിയുടെ പോസ്റ്റ് വൈറൽ. 🙏കാര്യം നിസ്സാരം  പ്രശ്നം ഗുരുതരം...🙏 ============================== കഴിഞ്ഞ ദിവസം ചെന്നൈയിൽ ബസിൽ യാത്ര ചെയ്തപ്പോൾ ലഭിച്ച ടിക്കറ്റാണിത്.തുക രേഖപ്പെടുത്തിയിട്ടില്ല കാരണം സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. യാത് ചെയ്തത് 77 കിലോമീറ്റർ. കോയംപേഡ് എന്ന സ്ഥലത്തും നിന്നും മഹാബലിപുരം വരെ ഒന്നര മണിക്കൂർ യാത്ര. നിങ്ങൾ തമിഴ് നാട്ടുകാരിയാണോ എന്ന് ചോദിക്കില്ല. APL/ BPLതരം തിരിവില്ല. അവരുടെ നാട്ടിൽ ചെന്ന് സൗജന്യം പറ്റുന്നു എന്ന ഭാവമേയില്ല, വളരെ മര്യാദയോടെയും ബഹുമാനത്തോടെയും സൗജന്യ യാത്രയ്ക്കും ടിക്കറ്റ് തരും. സ്ത്രീകളെല്ലാം വളരെ അന്തസ്സോടെയും അഭിമാനത്തോടെയും ഈ സoവിധാനം അവരുടേത് എന്ന ഭാവത്തോടെ യാത്ര ചെയ്യുന്നു. സൗജന്യമായതുകൊണ്ട് ബസ്സിനു കുറവൊന്നും ഇല്ല. ഇടതടവില്ലാതെ ബസ് വന്നു കൊണ്ടേയിരിക്കും .സൗജന്യ യാത്രക്കാർ എന്ന പുച്ഛഭാവമൊന്നും പുരുഷൻമാരായ സഹയാത്രികർക്കില്ല. അൻപാർന്ന തോഴർകൾ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (TNSTC) നിലവിൽ വന്നത് 1972 ൽ കേരളത്തിൽ (തിരുവതാംകൂറിൽ ) വന്നതിന് (1938) '34 വർഷങ്ങൾക്ക് ശേഷം .ഇന്ന് തമിഴ്നാട്ട...

മാവേലിക്കരയുടെ ചരിത്രം1 ഓടനാടും മാവേലിക്കരയും

മാവേലിക്കരയുടെ ചരിത്രം 1 ഓടനാടും മാവേലിക്കരയും ആയിരത്തില്‍ കുറയാത്ത വര്‍ഷത്തെ ദേശചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രദേശമാണ് മാവേലിക്കര. എങ്കിലും, ദേശനാമവുമായി ബന്ധപ്പെട്ട് അറനൂറ് വര്‍ഷത്തെ പഴക്കമേ അവകാശപ്പെടാന്‍ കഴിയൂ. മാവേലിക്കര എന്ന നാമം ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് പതിനാലാം ശതകത്തില്‍ എഴുതപ്പെട്ട ചെമ്പുകാട് നീലകണ്ഠന്‍റെ കണ്ടിയൂര്‍ മറ്റം പടപ്പാട്ടിലാണ്.  "കണ്ടിയൂര്‍ വീരരായുണ്ടായ വമ്പന്മാര്‍ മണ്ടിയണവതു കണ്ടുവന്നെത്തിയോര്‍ ഇണ്ടലില്ലാ മാവേലിക്കരക്കാരും തണ്ടമിഴ് ചേരും പുതിയകാവുകാരും" ക്യൂറേട്ടറായിരുന്ന കെ.സാംബശിവശാസ്ത്രികളാണ് 1937ല്‍ കണ്ടിയൂര്‍ മറ്റം പടപ്പാട്ട് പ്രസിദ്ധീകരിച്ചത്. 'ഹര്യക്ഷമാസ സമരോത്സവം അഥവാ കണ്ടിയൂര്‍മറ്റം പടപ്പാട്ട്' എന്നാണ് കൃതിയുടെ പേര്. ചിത്രമെഴുത്ത് കെ.എം.വര്‍ഗീസാണ് മാവേലിക്കരയുമായി ബന്ധപ്പെട്ട ഈ കൃതിയെക്കുറിച്ചുള്ള ആദ്യഅറിവ് നല്‍കുന്നത്. എന്നാല്‍  ഈ പടപ്പാട്ട് അധികാരമാരും കണ്ടതായി പരാമര്‍ശിക്കുന്നില്ല. ഗവേഷകനും സംസ്കൃതപണ്ഡിതനുമായ സി. പ്രസാദിന്‍റെ പരിശ്രമഫലമായി 'കണ്ടിയൂര്‍ മറ്റം പടപ്പാട്ട്'* ഇപ്പോള്‍ നമുക്ക് വ്യാഖ്യാനസമേതം നമുക്കു ലഭിച്ച...

പ്രതിവർഷം *51739 കോടി* രൂപയാണ് ശമ്പളത്തിനും പെൻഷനുമായി സർക്കാർ വിനിയോഗിക്കുന്നത്

[  ആഹാ ... ഇനിയെന്ത് വേണം *സർക്കാർ ജീവനക്കാരെ* ചീത്ത വിളിക്കാൻ ..  വാർത്തകൾ പരമാവധി വളച്ചൊടിച്ച്  സർക്കാർ ജീവനക്കാർക്കെതിരെ പൊതുജന വികാരം ഇളക്കി വിടുന്നതിൽ  *ശ്രീ പിസി ജോർജ്ജ്*   വഹിക്കുന്ന പങ്ക് നിസ്തുലമാണ് ...    പ്രതിവർഷം *51739 കോടി* രൂപയാണ് ശമ്പളത്തിനും പെൻഷനുമായി  സർക്കാർ വിനിയോഗിക്കുന്നത് . ഇത്  മുഴുവനും കൈപ്പറ്റുന്നത്  സർക്കാർ ജീവനക്കാരും പെൻഷൻ കാരുമെന്നാണ്  പേപ്പർ ഭാഷ്യം..... എന്നാൽ  *മന്ത്രിമാരും, MLA മാരും അവരുടെ പേഴ്സണൽ സ്റ്റാഫുകളും, സംസ്ഥാനത്തെ  പൊതുമേഖലാ സ്ഥാപനങ്ങളിലെ  ചെയർമാൻമാർ ,ഡയറക്ടർ ബോർഡ് അംഗങ്ങൾ ,PSC  ചെയർമാനും, അംഗങ്ങളും, ക്യാബിനറ്റ് പദവിയിലിരിക്കുന്നവരും  അവരുടെ പേഴ്സണൽ സ്റ്റാഫുകൾ താൽക്കാലികമായി നിയമിക്കപ്പെടുന്ന ജീവനക്കാർ, 1200 ഓളം വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 31900 ത്തോളം വരുന്ന  അംഗങ്ങളുടെയും , മുൻ പഞ്ചായത്ത്‌ മെമ്പർ മാരുടെയും( 60,000 )ഓണറേറിയവും മറ്റാനകൂല്യങ്ങളും തുടങ്ങി സർക്കാർ നൽകുന്ന ശമ്പള / പെൻഷൻ  ഇനങ്ങൾ* എല്ലാം സർക്കാർ ജീവനക്കാരുടെയും പ...

മുല്ലപെരിയാർ ഡാം

മുല്ലപെരിയാർ ഡാം തകർന്നു 30 ലക്ഷം പേർ മരിച്ചു... 10 ലക്ഷം പേർക്ക് ഗുരുതര പരിക്ക്... 10 ലക്ഷത്തിന് അടുത്ത് ആളുകളെ കാൺമാനില്ല... ദാ ഇപ്പൊ പറഞ്ഞത് വരും കാലമൊന്നിൽ കേരളത്തിലെ പ്രമുഖ പത്രത്തിലെ ഫ്രണ്ട് പേജ് ന്യൂസ് ഇത് ആയിരിക്കും... ഒരുപക്ഷേ അങ്ങനെ ഒരു വാർത്ത കൊടുക്കാൻ ആ പത്രം ഉണ്ടാകണം എന്ന് തന്നെ ഇല്ല... പ്രളയം വന്നു ഇടുക്കി ഡാം തുറന്നു വിടുമ്പോ ചെമ്പല്ലികൾക്ക് മനോരമ റൂട്ട് മാപ്പ് വരച്ചു കൊടുക്കുന്ന പോലെ എത്ര വരച്ചു കൊടുത്താലും കുത്തി ഒലിച്ചു വരുന്ന വെള്ളം അതിനു തോന്നുന്ന രീതിയിൽ 6 ജില്ലകളെ എടുത്ത് അറബി കടലിൽ കൊണ്ടിടും... അവിടെ കിടന്ന് അയ്യോ പൊത്തോ വിളിച്ചിട്ട് ഒരു കാര്യവുമില്ല... നില വിളി ഡാമിൻ്റെ ഏതേലും കഷ്ണം കേട്ടാൽ പ്രതികരണം ഏകദേശം ഇങ്ങനെ ആയിരിക്കും... "കഴിക്കുന്ന ഭക്ഷണത്തിനും ഉടുക്കുന്ന തുണിക്കും എന്തിന് ഉപയോഗിക്കുന്ന വണ്ടിക്ക് പോലും expiry date വെക്കുന്ന നീയൊക്കെ 45 - 50 വർഷം ആയുസുള്ള എന്നെ 126 വർഷം ആയിട്ട് പിടിച്ചു നിർത്തുവല്ലെ... BMBC നിലവാരത്തിൽ ടാർ ചെയ്ത റോഡും... 4 അടി കനത്തിൽ കോൺക്രീറ്റ് ചെയ്ത പാലം വരെ പണിഞ്ഞു ആറ് മാസത്തിനുള്ളിൽ പൊളിയുന്ന ഈ നാട്ടിൽ ശർക്കരയും ചുണ്ണാമ്പും ചേർത...

കേരള കോണ്‍ഗ്രസിന്റെ അന്‍പതിയെട്ടാം സ്ഥാപക ദിനമാണല്ലോ ഇന്ന് 9.10.21

ജന്മദിനാശംസകള്‍..... പ്രിയപ്പെട്ടവര്‍ക്ക് എല്ലാം കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍..... തിരുനക്കരയില്‍ തിരിതെളിഞ്ഞ കേരള കോണ്‍ഗ്രസിന്റെ അന്‍പതിയെട്ടാം സ്ഥാപക ദിനമാണല്ലോ ഇന്ന്. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുവര്‍ണ എടുകളില്‍ രേഖപ്പെടുത്തിയ ദിനം. കേരള കോണ്‍ഗ്രസ് എന്നത് ഒരു വികാരമാണ് എന്നും. ജ്വലിച്ചുയരുന്ന വികാരം.. അച്ചാച്ചന്‍ പ്രാണനെ പോലെ   സ്‌നേഹിച്ചു നട്ടു നനച്ചു വളര്‍ത്തിയ പ്രസ്ഥാനം. കേരളത്തിലെ അധ്വാനവര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രതീക്ഷയും തണലുമായി കേരള കോണ്‍ഗ്രസ് എമ്മിനെ പടുത്തുയര്‍ത്തിയ മാണി സാറിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ ഈ ദിനത്തിൽ  പ്രണാമം അർപ്പിക്കുന്നു.  പാര്‍ട്ടിയുടെ 58 -ാം ജന്മദിനം  ഇന്ന് കേരളത്തിലുടനീളം പതാകദിനമായി ആചരിക്കുകയാണല്ലോ. ഇന്നു രാവിലെ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പതാക ഉയര്‍ത്തും. ജില്ലയില്‍ തന്നെ 1000 ത്തോളം കേന്ദ്രങ്ങളിലും  പതാക ഉയര്‍ത്തും.  ഈ ജന്മദിനത്തിന് ഏറെ പ്രത്യേകതയുണ്ട്. കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായ ഒരുവര്‍ഷമാണ് കടന്നുപോയത്. വളരെ പ്രത്യേകയാര്‍ന്ന ഒരു...

കമ്യൂണിസം ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ടോ* !!? 💔

കമ്യൂണിസം ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ടോ* !!? 💔 ഇത് കേൾക്കുന്ന പലർക്കും "അതേതായാലും സംഭവിച്ചിട്ടില്ല" എന്ന് ഉറപ്പുണ്ടാവും. കാരണം ആഗോള രാഷ്ട്രീയത്തിൽ കമ്യുണിസം ചർച്ച ചെയ്യപ്പെടാത്ത ഒരു ദിവസം പോലുമില്ലെന്ന് നമുക്കറിയാം. അതിന് ഏറ്റവുമധികം പങ്ക് വഹിക്കുന്നത് കമ്യൂണിസ്റ്റുകാരേക്കാൾ ഉപരിയായി കമ്യൂണിസ്റ്റ് വിരുദ്ധരാണ്. അവർ 19ാം നൂറ്റാണ്ട് മുതൽ ഈ 21ാം നൂറ്റാണ്ട് വരെ കമ്യൂണിസം തകർന്നെന്നും കമ്യൂണിസം കാലഹരണപ്പെട്ടെന്നും തുടർച്ചയായി പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. എന്നാൽ ഇന്നും കമ്യൂണിസം ഇവിടെ തന്നെ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. കേരളത്തിലെ ഒരു തരി കനൽ മാത്രമാണ് കമ്യൂണിസമെന്ന് വിധിയെഴുതുന്നവരുണ്ട്. അവരറിയേണ്ട ചില ചരിത്ര വസ്തുതകളെ പറ്റി പറയാതെ വയ്യ. ഭാരതീയരെ കൊണ്ട് ഇങ്ക്വിലാബ് വിളിപ്പിച്ച ഭഗത് സിംഗ് മുതൽ കർഷക സമരത്തിൽ മരിച്ചു വീണ പോരാളികൾ വരെ തോളിലേറ്റി നടന്ന വിപ്ലവത്തിന്റെ പ്രത്യാശയാണ് കമ്യൂണിസം. മതവും പണവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ കിട്ടുന്ന മൂന്നൂറ് സീറ്റുകൾക്ക് മേലെയാണ് അതിന്റെ സ്ഥാനം. ഇനി ഇന്ത്യയിലെ ബൂർഷ്വാ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തതിനാലാണ് കമ്യൂണിസം തകർന്നെന്...

പി.ടി.ചാക്കോയുടെ അമ്പത്തിയേഴാമത് ചരമവാർഷികം ഇന്ന് ഓഗസ്റ്റ് ഒന്നിന്*

*പി.ടി.ചാക്കോയുടെ  അമ്പത്തിയേഴാമത് ചരമവാർഷികം ഇന്ന് ഓഗസ്റ്റ് ഒന്നിന്* ---------------------------------------  പി. ടി. ചാക്കോ മരിച്ചപ്പോൾ കോട്ടയം പൊട്ടിത്തെറിച്ചു. തങ്ങളുടെ നേതാവിനെ അപവാദം പ്രചരിപ്പിച്ചു മന്ത്രി പദത്തിൽ നിന്ന് ഇറക്കി, കെപിസിസി തിരെഞ്ഞെടുപ്പിൽ തോൽപ്പിച്ച്, രാഷ്ട്രീയ വേദിയിൽ ഒന്നുമല്ലാതാക്കിയ കോൺഗ്രസ് നേതൃത്വത്തിനോട് അവർ കലഹിക്കാൻ ഇറങ്ങി.   പി . റ്റി ചാക്കോ ബാക്കി വെച്ചത് ത്യാഗസമ്പന്നമായ രാഷ്ട്രീയ പാരമ്പര്യവും, ഒന്നര ലക്ഷം രൂപയുടെ കടവുമായിരുന്നു  ! ( 1964 -ലെ ഒന്നരലക്ഷം ഇന്നെത്ര കോടിക്ക് തുല്യം ആയിരിക്കും ). പി. റ്റി. ചാക്കോയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സാമ്പത്തിക ബാലൻസ് ഷീറ്റ് നഷ്ടത്തിൽ ആയിരുന്നു എന്ന് ജനം അപ്പോഴാണ് അറിഞ്ഞത്.  കെ.പി.സി.സി തിരഞ്ഞെടുപ്പിൽ പി.ടി.ചാക്കോയെ  തോൽപ്പിക്കാൻ സി.കെ ഗ്രൂപ്പും, ശങ്കർ ഗ്രൂപ്പും ഒന്നിച്ചു. സി.എം സ്റ്റീഫന്റെ പ്രധാന കാർമികത്വത്തിൽ ആയിരുന്നു ചാക്കോ വിരോധികളുടെ കൂട്ടായ്മ ഉണ്ടായത്. കെ.പി.സി.സി തിരഞ്ഞെടുപ്പിൽ തോറ്റ പി.ടി.ചാക്കോ എറണാകുളം ടി.ബി യിലേക്ക് വന്നു കയറിയപ്പോൾ വന്ദ്യ വയോധികനായ മൊയ്‌തു മൗലവി സാഹിബ...

ജെസ്യൂട്ട് മതപ്രചാരകരെ

1498 -ൽ വാസ്കോ ഡി ഗാമ ഇന്ത്യയിൽ വന്നതിനു ശേഷം വ്യാപാരം അഭിവൃദ്ധി പ്രാപിച്ചനാലു പതിറ്റാണ്ടുകൾക്കുശേഷം പുതുതായി രൂപം കൊണ്ട ജെസ്യൂട്ട് മതപ്രചാരകരെ പോപ്പ് ഗോവയിലേക്ക് അയച്ചു.      ഗോവയിലെ കോളനി ഭരിക്കുന്ന പോർച്ചുഗീസുകാർ പുതുതായി ക്രിസ്താനികൾ ആകുന്നവർക്ക് പലവിധ പ്രോൽസാഹനങ്ങളും നൽകി. പുതുതായി മതപരിവർത്തനം ചെയ്ത പലരും തന്താങ്ങളുടെ പഴയ മതം രഹസ്യമായി പിന്തുടർന്നുവന്നു. ഇത് ക്രിസ്തീയവിശ്വാസത്തിന്റെ പാവനതക്ക് ഭീഷണിയാകുമെന്ന് പുരോഹിതർ കരുതി.  1545 -ൽ പോർച്ചുഗലിലെ ജോൺ മൂന്നാമന് എഴുതിയ കത്തിൽ ഗോവയിൽ മതദ്രോഹവിചാരണ(ഇൻക്വിസിഷൻ) തുടങ്ങണമെന്ന് സെന്റ് ഫ്രാൻസിസ് സേവ്യർ ആവശ്യപ്പെട്ടു. 1560 -ൽ തുടക്കമിട്ട ഈ പരിപാടി, 1774 മുതൽ 1812 -ൽ നിരോധിക്കുന്നതുവരെ തുടർന്നു.പതിനായിരക്കണക്കിന് ആൾക്കാരെ മതദ്രോഹകാര്യങ്ങൾക്കായി വിചാരണ ചെയ്തു.ഇതിൽ നൂറുകണക്കിന് പേരെ വധശിക്ഷയ്ക്കു വിധിച്ച് കൊല്ലുകയും 64 പേരെ കത്തിക്കുകയുമാണ് ചെയ്തത്. മറ്റു പലർക്കും കുറഞ്ഞശിക്ഷകളാണ് നൽകിയത്, എന്നാൽ വിചാരണ നടത്തപ്പെട്ട മറ്റു പലരുടെയും വിധിയെപ്പറ്റി യാതൊരു അറിവുമില്ല. ക്രിസ്തുമതത്തിലേക്കുപരിവർത്തിതരായ പറവർ കുടുംബങ്ങളിൽ മുതിർന്നവ...

ഒരു പഞ്ചായത്തംഗത്തിന് ലഭിക്കുന്ന ശമ്പളം എത്ര? മറ്റു ആനുകൂല്യങ്ങള്‍ എന്തൊക്കെ എന്നറിയാം

തദ്ദേശ സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുക. അംഗങ്ങൾക്ക് 7000 രൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 ജനപ്രതിനിധികളുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8800 രൂപയുമാണു പ്രതിമാസം ഓണറേറിയം. അംഗങ്ങൾക്ക് 7,600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ആകെ 2080 വാര്‍ഡുകളും. തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പറേഷനുകള്‍ക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9,400 രൂപയും അംഗങ്ങൾക്ക് 8800 രൂപയുമാണ് ഓണറേറിയം. സംസ്ഥാനത്ത് 86 മുനിസിപ്പാലിറ്റികളും ആകെ 3,078 വാര്‍ഡുകളുമുണ്ട്....

കേരളകോൺഗ്രസ് രാഷ്ട്രീയവും ഇടതുപക്ഷ ബന്ധവും മുൻപും പിൻപും അതിന്റെ കാലിക പ്രസക്തിയും

കേരളകോൺഗ്രസ് രാഷ്ട്രീയവും ഇടതുപക്ഷ ബന്ധവും മുൻപും പിൻപും അതിന്റെ കാലിക പ്രസക്തിയും   കേരളാ കോൺഗ്രസ് രാഷ്ട്രീയവും ഇടതുപക്ഷ ബന്ധവും മുൻപും പിൻപും അതിന്റെ കാലിക പ്രസക്തിയും ചർച്ച ചെയ്യപ്പെടുകയും വിലയിരുത്തുകയും ചെയ്യപ്പെടുമ്പോൾ 1964 ഒക്ടോബർ 9ന് പാർട്ടി ജന്മമെടുത്തത് ‌ മുതലുള്ള രാഷ്ട്രീയം വിലയിരുത്തേണ്ടതുണ്ട്.    കോൺഗ്രസിന്റെ ജനാധിപത്യ, കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു. സ്വന്തം പാർട്ടിയിൽ നിൽക്കുന്നവരെ വ്യക്തിഹത്യ നടത്തുകയും, തേജോവധം ചെയ്യുകയും , അപമാനിക്കുകയും ചെയ്യുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മ്ലേഛതയിൽ മനംനൊന്ത് ,  ജനകീയ താല്പര്യങ്ങൾക്ക് അപ്പുറം വ്യക്തി താല്പര്യം സംരക്ഷിക്കുന്ന നേതാക്കളുടെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചും ആണ് കേരള കോൺഗ്രസ് രൂപം കൊണ്ടത്.              ഇത്തരത്തിലുള്ള പ്രവർത്തനങ്ങളോടപ്പം കർഷക ജനതയോടുള്ള അവഗണനയും, കർഷക കുടിയിറക്കുകളും, കോൺഗ്രസിനെതിരായ പ്രതിഷേധം ശക്തമാക്കി.ഈ കാരണങ്ങളെല്ലാം തന്നെ കേരള കോൺഗ്രസ് രൂപീകരണത്തിന് ശക്തി പകർന്ന കാരണങ്ങളാണ്.           ഈ ശക്തി സമാഹരിച്ചു. കർഷകരിലു...

* കേരളത്തിലേ സാധാരണക്കാരായ 97% ജനങ്ങളേTaജനങ്ങളേTax

* കേരളത്തിലേ സാധാരണക്കാരായ 97% ജനങ്ങളേTaxൻ്റെ പേരിൽ പിഴിഞ്ഞ് വെറും 3% വരുന്ന സർക്കാർഉദ്യോഗസ്ഥർക്കും രാഷ്ട്രിയ ഭരണകർത്താക്കൾക്കും 100 % ചെലവഴിക്കുന്ന കേരളാ സർക്കാരിൻ്റെ ഖജനാവ് കൊള്ളയുടെ കണക്ക് പൂർണ്ണരൂപത്തിൽ വായിച്ചു മനസ്സിലാക്കൂ * സർക്കാരിന്റെ ശമ്പള  ചിലവുകൾ കൃത്യമായി കാണുവാൻ കഴിയുന്ന  ഫോം ബി 9 റൂൾ 7 ( Form B 9 rule 7 of Kerala Fiscal Responsibility rules 2005 )  പ്രകാരം 33190.90 കോടി  രൂപ കഴിഞ്ഞ സാമ്പത്തിക വര്ഷം ശമ്പളത്തിന് മാത്രം നൽകിയിട്ടുണ്ട് .  ഇതിനു പുറമെ 21800 കോടി രൂപ പെൻഷൻ ഇനത്തിൽ നൽകിയിട്ടുണ്ട് .  ഇവിടെ ഇത്രയും കാലം ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുവാൻ വേണ്ടി എടുത്ത ഏകദേശം 3 ലക്ഷം കോടിയോളം വരുന്ന സർക്കാരിന്റെ കടത്തിൻറെ പലിശയെ പറ്റി പറയുന്നതേ ഇല്ല .  ഇത് തന്നെ 22000 കോടിയിൽ അധികം വരുമെന്ന് ബഡ്ജറ്റ് കണക്കുകളിൽ നിന്നും വ്യക്തമാകും .  അതായത് 77000 കോടി രൂപ ഇത് വരെ .  സർക്കാർ ഉദ്യോഗസ്ഥർ ഒരു വര്ഷം 12 മാസം ജോലി ചെയ്യുമ്പോൾ 14 മാസത്തെ ശമ്പളം  ആണ് വാങ്ങുന്നത് . ഒരു മാസത്തെ ലീവ് സറണ്ടർ , ഒരു മാസത്തെ ഗ്രാറ്റുവിറ്റി എന്നിവ .  ഈ...

Farm bills: Are India's new reforms a 'death warrant' for farmers?

Three contentious bills that will change the way India's farmers do business have roiled the country's parliament and sparked protests that have spilled onto the streets. The upper house or Rajya Sabha passed two of the bills on Sunday in a charged session. The bills will become laws once the president approves them, which is a formality at this stage. Opposition parties accused the government of flouting parliamentary procedure by passing the bills hurriedly and not listening to their demand of sending the bills to a parliamentary committee for further deliberations. The row led to the suspension of eight opposition members, who staged a sit-in outside the parliament through Monday night. But beyond the political fracas, the bills have also split opinions - while Prime Minister Narendra Modi called the reforms a "watershed moment" for Indian agriculture, opposition parties have termed them "anti-farmer" and likened them to a "death warrant". Angry...

രണ്ട് പെൺകുട്ടികൾ, രണ്ട് ക്രൂരകൃത്യങ്ങൾ, രണ്ട് സർക്കാരുകൾ!

രണ്ട് പെൺകുട്ടികൾ, രണ്ട് ക്രൂരകൃത്യങ്ങൾ, രണ്ട് സർക്കാരുകൾ! ----------------------------------------- 2012 ഡിസംബറിലാണ് ഡൽഹിയിൽ ജ്യോതി സിംഗ്(നിർഭയ) കൂട്ടബലാൽസംഘത്തിനിരയാവുന്നത്. 24 മണിക്കൂറിനുള്ളിൽ ഡൽഹി പോലീസ് നഗരത്തിലെ CC ടിവി ദൃശ്യങ്ങൾ ട്രൈസ് അജ്ഞാതരായ നാലു പ്രതികളെയും അറസ്റ്റ് ചെയ്തു. 11 ദിവസം ഡൽഹിയിലെ സഫ്ദർ ജങ് ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുകയായിരുന്നു ആ പെൺകുട്ടി.  അതിനിടയിൽ 5 സർജറികൾ ചെയ്ത് അവളുടെ ആന്തരികാവയവങ്ങൾ മിക്കവയും നീക്കം ചെയ്യേണ്ടി വന്നു. UPA ചെയർപേഴ്സൺ സോണിയ ഗാന്ധി ആശുപത്രിയിൽ നേരിട്ടെത്തി നിർഭയയെ സന്ദർശിച്ചു.  പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു.  രാജ്യമാസകാലം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധക്കാരുമായി സോണിയ ഗാന്ധി നേരിട്ട് ചർച്ച നടത്തി. അടുത്ത ദിവസം പ്രധാനമന്ത്രി മൻമോഹൻ സിങ് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കാബിനറ്റ് കൂടി. ഓർഗൻ ട്രാൻസ്‌പ്ലാന്റഷന് ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രി ആയ സിംഗപ്പൂരിലെ 'മൗണ്ട് എലിസബത്ത് ഹോസ്പിറ്റലി'ലേക്ക് നിർഭയയെ  മാറ്റാൻ സർക്കാർ തീരുമാനമെടുത്തു.  പ്രത്യേക എയർ ആംബുലൻസിൽ നിർഭയയെയും കുടും...