ജെസ്യൂട്ട് മതപ്രചാരകരെ
1498 -ൽ വാസ്കോ ഡി ഗാമ ഇന്ത്യയിൽ വന്നതിനു ശേഷം വ്യാപാരം അഭിവൃദ്ധി പ്രാപിച്ചനാലു പതിറ്റാണ്ടുകൾക്കുശേഷം പുതുതായി രൂപം കൊണ്ട ജെസ്യൂട്ട് മതപ്രചാരകരെ പോപ്പ് ഗോവയിലേക്ക് അയച്ചു.
ഗോവയിലെ കോളനി ഭരിക്കുന്ന പോർച്ചുഗീസുകാർ പുതുതായി ക്രിസ്താനികൾ ആകുന്നവർക്ക് പലവിധ പ്രോൽസാഹനങ്ങളും നൽകി. പുതുതായി മതപരിവർത്തനം ചെയ്ത പലരും തന്താങ്ങളുടെ പഴയ മതം രഹസ്യമായി പിന്തുടർന്നുവന്നു. ഇത് ക്രിസ്തീയവിശ്വാസത്തിന്റെ പാവനതക്ക് ഭീഷണിയാകുമെന്ന് പുരോഹിതർ കരുതി.
1545 -ൽ പോർച്ചുഗലിലെ ജോൺ മൂന്നാമന് എഴുതിയ കത്തിൽ ഗോവയിൽ മതദ്രോഹവിചാരണ(ഇൻക്വിസിഷൻ) തുടങ്ങണമെന്ന് സെന്റ് ഫ്രാൻസിസ് സേവ്യർ ആവശ്യപ്പെട്ടു. 1560 -ൽ തുടക്കമിട്ട ഈ പരിപാടി, 1774 മുതൽ 1812 -ൽ നിരോധിക്കുന്നതുവരെ തുടർന്നു.പതിനായിരക്കണക്കിന് ആൾക്കാരെ മതദ്രോഹകാര്യങ്ങൾക്കായി വിചാരണ ചെയ്തു.ഇതിൽ നൂറുകണക്കിന് പേരെ വധശിക്ഷയ്ക്കു വിധിച്ച് കൊല്ലുകയും 64 പേരെ കത്തിക്കുകയുമാണ് ചെയ്തത്. മറ്റു പലർക്കും കുറഞ്ഞശിക്ഷകളാണ് നൽകിയത്, എന്നാൽ വിചാരണ നടത്തപ്പെട്ട മറ്റു പലരുടെയും വിധിയെപ്പറ്റി യാതൊരു അറിവുമില്ല.
ക്രിസ്തുമതത്തിലേക്കുപരിവർത്തിതരായ പറവർ കുടുംബങ്ങളിൽ മുതിർന്നവർ സൂക്ഷിച്ചിരുന്ന പരദേവതാവിഗ്രഹങ്ങൾ നശിപ്പിക്കാൻ അദ്ദേഹം കുട്ടികളെ ഉത്സാഹിപ്പിച്ചു.
ഗോവയുടെ സംസ്കാരവൈവിദ്ധ്യം മടുത്താണ് സേവ്യർ ഒടുവിൽ അവിടം വിട്ടുപോയത്. "മുസ്ലിങ്ങളും യഹൂദരും ഇല്ലാത്തിടമാണ് എനിക്കു വേണ്ടത്. കലർപ്പില്ലാത്ത പേഗന്മാരെ എനിക്കു തരിക" എന്ന് അദ്ദേഹം പോപ്പിന് എഴുതി.
ബീജപ്പൂരിലെ അദിൽ ഷാ ഗോവയിൽ നിർമ്മിച്ചിരുന്ന കൊട്ടാരത്തിൽ താമസിച്ചിരുന്ന പോർച്ചുഗീസ് വൈസ്രോയിയെ ചെറിയൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ച് ആദ്യത്തെ വിചാരണക്കാരായ അലെക്സിയോ ഡയസ് ഫാൽകാവോയും ഫ്രാൻസിസ്കോ മാർക്വേസും അവിടെ സ്ഥാനം പിടിച്ചു. ഹിന്ദുവിശ്വാസപ്രകാരം പ്രിയപ്പെട്ടവരുടെ മരണത്തിൽ പരസ്യമായി ദുഃഖം പ്രകടിപ്പിക്കുന്നത് തടയുകയായിരുന്നു വിചാരണക്കാരുടെ ആദ്യത്തെ നടപടികളിലൊന്ന്.
സ്പെയിനിലെമതദ്രോഹവിചാരണകളിൽ നിന്നും രക്ഷപ്പെട്ട് ഗോവയിൽ ജീവിക്കുന്ന ജൂതന്മാരോ - അവരുടെ മുൻഗാമികളോ - പുറത്തുകാണിക്കാൻ വേണ്ടിമാത്രമാണ് ക്രിസ്തീയമതം സ്വീകരിച്ചതെന്നു മനസ്സിലാക്കിയാൽ അവരെയാണ് ആദ്യമായി വിചാരണക്കാർ ലക്ഷ്യമിട്ടത്.
പോച്ചുഗലിൽ നിന്നും ഗോവയിലേക്ക് അയയ്ക്കപ്പെട്ട ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കോടതിയിലാണ് മതദ്രോഹവിചാരണകൾ നടത്തിയത്. ലിസ്ബൺമതദ്രോഹവിചാരണക്കോടതിയോടു മാത്രമേ അദ്ദേഹം ഉത്തരം പറയേണ്ടിയിരുന്നുള്ളൂ. അവിടുത്തെ നിയമം അനുസരിച്ചായിരുന്നു അദ്ദേഹം ഇവിടെ ശിക്ഷകൾ വിധിച്ചിരുന്നത്.
വിചാരണ നടക്കുന്ന കൊട്ടാരത്തെ ഭയപ്പെടുത്തുന്ന വലിയ വീട് (fearful Big House) എന്നാണ് ജനങ്ങൾ വിളിച്ചിരുന്നത്. വിചാരണകൾ വളരെ രഹസ്യസ്വഭാവത്തോടെയാണ് നടത്തിയിരുന്നത്. ഫാ: ഡിയോഗോ ഡ ബോർബയും അവരുടെ ഉപദേശിയായ വികാർ ജനറൽ മിഗുവേൽ വാസും കൂടി ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നതിന് പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഈ പദ്ധതി പ്രകാരം വൈസ്രോയി അന്റോണിയോ ഡൊ നൊറോഞ്ഞ 1566 -ൽ പോർച്ചുഗീസ് ഭരണപ്രദേശങ്ങളിലെല്ലാം നടപ്പിൽ വരുത്തേണ്ട ഒരു ഉത്തരവ് ഇറക്കി.
എന്റെ യജമാനനായ (പോർച്ചുഗീസ്) രാജാവിന്റെ ഉടമസ്ഥതയിലുള്ള ഒരിടത്തും ആരും ഹൈന്ദവ ക്ഷേത്രങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഉണ്ടാക്കിക്കഴിഞ്ഞവ എന്റെ അനുവാദമില്ലാതെ കേടുപാടുകൾ തീർക്കാൻ പാടുള്ളതും അല്ല. ഈ ആജ്ഞ ലംഘിക്കുന്ന പക്ഷം അത്തരം അമ്പലങ്ങൾ നശിപ്പിക്കുന്നതും ശിക്ഷയായി അതിലെ വസ്തുവകകൾ കണ്ടുകെട്ടുന്നതും അവ ക്രൈസ്തവവൽക്കരണത്തിനായി ചെലവഴിക്കുകയും ചെയ്യുന്നതാണ്.
1567 -ൽ ബാർഡേസിൽ അമ്പലങ്ങൾ തകർക്കാനുള്ള ശ്രമം വൻ വിജയം കണ്ടു. അത് അവസാനിക്കുമ്പോഴേക്കും 300 ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തുകഴിഞ്ഞിരുന്നു. 1567 ഡിസംബർ 4 മുതൽ ഹിന്ദു വിവാഹങ്ങൾക്കും ഉപനയനങ്ങൾക്കും ശവദാഹത്തിനും നിരോധനം ഏർപ്പെടുത്തി. 15 വയസ്സിനു മേലേയുള്ള എല്ലാവരും നിർബന്ധമായി ക്രിസ്തീയമതപ്രഘോഷണം കേട്ടിരിക്കണമെന്ന് നിയമമുണ്ടാക്കി. കേൾക്കാത്ത പക്ഷം അവരെ ശിക്ഷിച്ചിരുന്നു. 1583 -ൽ അസ്സോൾനയിലെയും കുൺകോളിമിലെയും ഹൈന്ദവക്ഷേത്രങ്ങൾ പട്ടാളത്തെ ഉപയോഗിച്ചു തകർത്തു.
1620 -ൽ ഹിന്ദുക്കൾ വിവാഹചടങ്ങ് നടത്തുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറത്തിറക്കി.കൊങ്കണി ഭാഷ ഉപയോഗിക്കുന്നത് തടയുവാനും പോർച്ചുഗീസ് ഭാഷ നിർബന്ധമായി ഉപയോഗിക്കുവാനും 1684 -ജൂണിൽ ഇറങ്ങിയ ഒരു ഉത്തരവ് പ്രകാരം നിയമം വന്നു. നാട്ടുഭാഷ ആരെങ്കിലും ഉപയോഗിച്ചാൽ കനത്ത ശിക്ഷ നൽകുന്നതായിരുന്നു ആ നിയമം. ആ നിയമത്തെ തുടർന്ന് ക്രിസ്തീയമല്ലാത്ത ചിഹ്നങ്ങളും നാട്ടുഭാഷകളിൽ എഴുതിയ പുസ്തകങ്ങളും നശിപ്പിക്കാൻ ഉത്തരവായി.
1736 -ൽ ഉണ്ടാക്കിയ നിയമങ്ങൾ പ്രകാരം 42 -ലേറേ ഹിന്ദു മതാചാരങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അവയിൽ കുടുമ വയ്ക്കുന്നതും പൂണൂൽ ധരിക്കുന്നതും നമസ്തേ പറഞ്ഞു ഉപചാരം ചെയ്യുന്നതും, ചെരിപ്പിടുന്നതും, പള്ളിയിൽ കയറുമ്പോൾ ചെരിപ്പ് പുറത്ത് ഊരി വയ്ക്കുന്നതും വിവാഹം പോലുള്ള ചടങ്ങുകളിൽ അടക്കയും വെറ്റിലയും ഉപയോഗിക്കുന്നത് ,വീടിന് മുൻപിൽ തുളസി നടുന്നതുമെല്ലാം ഉൾപ്പെട്ടിരുന്നു. അമ്പലങ്ങളും മുസ്ലീം ആരാധനാലയങ്ങളും തകർക്കൽ,വിശുദ്ധഗ്രന്ഥങ്ങൾ കത്തിക്കൽ, പിഴകൾ, അനാഥരെ നിർബന്ധമായി മതംമാറ്റൽ എന്നീ രീതികളെല്ലാം ഉപയോഗിച്ചിരുന്നു.
പാരമ്പര്യസംഗീതം നിരോധിച്ചു.പകരം അവിടെ പാശ്ചാത്യസംഗീതമേ ഉപയോഗിക്കാൻ പാടുണ്ടായിരുന്നുള്ളൂ.
മതംമാറ്റത്തോടെ സ്വന്തം പേരും മാറ്റപ്പെടുന്നവർക്ക് അവരുടെ പഴയ പേര് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ബ്രാഹ്മണരിൽ നിന്നും ക്ഷത്രിയരിൽ നിന്നും മതംമാറ്റപ്പെട്ടവർ ആറു മാസത്തിനുള്ളിൽ പോർച്ചുഗീസ് പഠിക്കാത്തപക്ഷം അവർക്ക് വിവാഹിതരാകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
സ്കൂളിൽ കുട്ടികൾ കൊങ്കണി ഉപയോഗിക്കുന്നത് 1812 -ൽ ആർച്ച്‌ബിഷപ്പ് നിരോധിച്ചു. 1847 -ൽ ഈ നിയമം സെമിനാരികളിലേക്കുകൂടി വ്യാപിപ്പിച്ചു. 1869 -ൽ സ്കൂളുകളിൽ നിന്നും കൊങ്കണി പൂർണ്ണമായി നിരോധിച്ചു. 560 മുതൽ 1812 വരെ കത്തോലിക്കാസഭയെ തങ്ങളുടെ പ്രദേശത്തിന്റെ നിയന്ത്രണത്തിൽ സംഘടിതവും ക്രൂരവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഏക ലക്ഷ്യം.
മതപരിവർത്തനം, മറ്റു പ്രാദേശിക മതവിശ്വാസികളെ പീഡിപ്പിക്കൽ, ഹിന്ദുവിന്റെ സ്വത്ത് കണ്ടുകെട്ടൽ എന്നിനികൃഷ്ടമായ രീതി ഗോവ വിചാരണ ഉറപ്പാക്കി.
ആഫ്രിക്കയിലെയുംലാറ്റിനമേരിക്കയിലെയും മറ്റെല്ലാ വംശഹത്യകളെയും പോലെ, ഇവിടെയും ഗോവ ഇൻക്വിസിഷനിൽ പള്ളി അഴിച്ചുവിട്ട ക്രൂരതയ്ക്കും അക്രമത്തിനും വത്തിക്കാൻ ഒരിക്കലും സമ്മതിക്കുകയോ ക്ഷമ ചോദിക്കുകയോ ചെയ്തില്ല.👇👇
Comments
Post a Comment