കമ്യൂണിസം ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ടോ* !!? 💔

ഇത് കേൾക്കുന്ന പലർക്കും "അതേതായാലും സംഭവിച്ചിട്ടില്ല" എന്ന് ഉറപ്പുണ്ടാവും. കാരണം ആഗോള രാഷ്ട്രീയത്തിൽ കമ്യുണിസം ചർച്ച ചെയ്യപ്പെടാത്ത ഒരു ദിവസം പോലുമില്ലെന്ന് നമുക്കറിയാം. അതിന് ഏറ്റവുമധികം പങ്ക് വഹിക്കുന്നത് കമ്യൂണിസ്റ്റുകാരേക്കാൾ ഉപരിയായി കമ്യൂണിസ്റ്റ് വിരുദ്ധരാണ്. അവർ 19ാം നൂറ്റാണ്ട് മുതൽ ഈ 21ാം നൂറ്റാണ്ട് വരെ കമ്യൂണിസം തകർന്നെന്നും കമ്യൂണിസം കാലഹരണപ്പെട്ടെന്നും തുടർച്ചയായി പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. എന്നാൽ ഇന്നും കമ്യൂണിസം ഇവിടെ തന്നെ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. കേരളത്തിലെ ഒരു തരി കനൽ മാത്രമാണ് കമ്യൂണിസമെന്ന് വിധിയെഴുതുന്നവരുണ്ട്. അവരറിയേണ്ട ചില ചരിത്ര വസ്തുതകളെ പറ്റി പറയാതെ വയ്യ. ഭാരതീയരെ കൊണ്ട് ഇങ്ക്വിലാബ് വിളിപ്പിച്ച ഭഗത് സിംഗ് മുതൽ കർഷക സമരത്തിൽ മരിച്ചു വീണ പോരാളികൾ വരെ തോളിലേറ്റി നടന്ന വിപ്ലവത്തിന്റെ പ്രത്യാശയാണ് കമ്യൂണിസം. മതവും പണവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ കിട്ടുന്ന മൂന്നൂറ് സീറ്റുകൾക്ക് മേലെയാണ് അതിന്റെ സ്ഥാനം. ഇനി ഇന്ത്യയിലെ ബൂർഷ്വാ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തതിനാലാണ് കമ്യൂണിസം തകർന്നെന്ന് പറയുന്നത് എങ്കിൽ, അങ്ങനെ അധികാരത്തിലെത്തിയ ഹിറ്റ്ലറെയും മുസ്സോളിനിയെയും വരെ തൂത്തെറിഞ്ഞ ചരിത്രമാണ് കമ്യൂണിസ്റ്റുകാർക്ക് പറയുവാനുള്ളത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്നും സോഷ്യലിസ്റ്റ് ചേരിയുടെ കീഴിൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൽ നിലനിന്നിരുന്ന കാലത്താണ് ലോക ഭൂപടത്തെ തന്നെ ഫാസിസത്തിന്റെ കൂത്തരങ്ങാക്കി മാറ്റാൻ ശ്രമിച്ച സാമ്രാജ്യത്വ ശക്തികളെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയത്. അത് സോവിയറ്റ് യൂണിയന്റെ കാലത്തല്ലേ, അത് തകർന്ന് കഴിഞ്ഞല്ലോ, ഇപ്പോഴത്തെ കാര്യം പറയൂ എന്നാണെങ്കിൽ ഇന്നത്തെ കാര്യം നോക്കാം... ഇന്ന് കമ്യുണിസ്റ്റ് പാർട്ടി ഭരിക്കുന്ന 5 സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളാണുളളത്. 1. ചൈന, 2. വിയറ്റ്നാം, 3. കൊറിയ, 4. ക്യൂബ, 5. ലാവോസ്. ഇതിന് പുറമേ ബൂർഷ്വാ ജനാധിപത്യ സംവിധാനത്തിൽ കമ്യുണിസ്റ്റ് പാർട്ടി ഒറ്റയ്ക്കൊ / മുന്നണി സംവിധാനത്തിൽ കൂടിയോ അധികാരത്തിലിരിക്കുന്ന 15 രാജ്യങ്ങളുണ്ട് : ബെലാറസ് മുതൽ ബംഗ്ലാദേശ് വരെ, ഇറാഖ് മുതൽ സിറിയ വരെ, കോംഗോ മുതൽ ഗുയാന വരെ അതിൽ പെടും. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന രാഷ്ട്രങ്ങളുടെ എണ്ണം 20 ആണ്. ഇത് ലോക ജനസംഖ്യയുടെ 25 % ൽ അധികം വരും. മാർക്സിയൻ ആദർശങ്ങൾ പിന്തുടരുന്ന പെറു, ബൊളീവിയ, വെനസ്വേല പോലെയുള്ള രാജ്യങ്ങളെ ഒഴിച്ച് നിർത്തിയുളള കണക്കുകളാണിത്. എന്ന് വെച്ചാൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷവും ആഗോള ജനസംഖ്യയുടെ നാലിലൊന്നും ഇന്നും കമ്യുണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൻ കീഴിലാണെന്ന് ചുരുക്കം. കേവലം 18 സംസ്ഥാനം ഭരിക്കുന്ന ബിജെപിയും 20 രാജ്യം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളും എങ്ങനെ വേറിട്ട് നിൽക്കുന്നു എന്നത് വ്യക്തമാണ്. ഇതിന് പുറമെ ചിലി മുതൽ പോർച്ചുഗൽ വരെയുള്ള, ഗ്രീസ് മുതൽ ഉറുഗ്വേ വരെയുള്ള, ഇന്ത്യ മുതൽ ഇസ്രായേൽ വരെയുള്ള 28 രാഷ്ട്രങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടി പ്രതിപക്ഷത്തുണ്ട്. ഇതിലെല്ലാം ഉപരിയായി ലോകത്ത് 180 ലധികം കമ്യൂണിസ്റ്റ് പാർട്ടികളാണ് പ്രവർത്തിക്കുന്നത്. ഈ കോവിഡ് കാലത്തും പൊതു ജനത്തെ പിഴിയുന്ന മുതലാളിത്ത രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയ മാതൃക തന്നെ തീർത്തത് ഈ സോഷ്യലിസ്റ്റ് ചേരിയാണ്. അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് കേരളം. അത് കൊണ്ട് കമ്യൂണിസം തകരുമെന്ന് വിധിയെഴുതാൻ ആർക്കും സാധ്യമല്ല എന്ന് നാം മനസിലാക്കേണ്ടതുണ്ട്. അത് കാലത്തിന്റെ വസന്തമാണ്, കാലഘട്ടങ്ങളുടെ കലാപമാണ്. കാലക്രമത്തിന്റെ ഗതിവിഗതികൾ നിശ്ചയിച്ചു കൊണ്ടുള്ള കമ്യൂണിസത്തിന്റെ പ്രയാണം തുടരുക തന്നെ ചെയ്യും. അത് തകർക്കാൻ കാലക്കേട് ബാധിച്ച ഈ മുതലാളിത്തത്തിന്റെ ജരാനരകൾക്കാവില്ല. കാരണം അതിന്റെ വൃദ്ധത്വത്തിലും കമ്യൂണിസത്തിന്റെ യൗവ്വനം പഴയത് പോലെ തന്നെ ചുറുചുറുക്കോടെ നിലനിൽക്കുകയാണ്.
.
.
🎙 ബൗദ്ധേയൻ

Comments
Post a Comment