പ്രതിവർഷം *51739 കോടി* രൂപയാണ് ശമ്പളത്തിനും പെൻഷനുമായി സർക്കാർ വിനിയോഗിക്കുന്നത്

[





 ആഹാ ... ഇനിയെന്ത് വേണം *സർക്കാർ ജീവനക്കാരെ* ചീത്ത വിളിക്കാൻ ..
 വാർത്തകൾ പരമാവധി വളച്ചൊടിച്ച്  സർക്കാർ ജീവനക്കാർക്കെതിരെ പൊതുജന വികാരം ഇളക്കി വിടുന്നതിൽ  *ശ്രീ പിസി ജോർജ്ജ്*   വഹിക്കുന്ന പങ്ക് നിസ്തുലമാണ് ...

   പ്രതിവർഷം *51739 കോടി* രൂപയാണ് ശമ്പളത്തിനും പെൻഷനുമായി  സർക്കാർ വിനിയോഗിക്കുന്നത് . ഇത്  മുഴുവനും കൈപ്പറ്റുന്നത്  സർക്കാർ ജീവനക്കാരും പെൻഷൻ കാരുമെന്നാണ്  പേപ്പർ ഭാഷ്യം..... എന്നാൽ  *മന്ത്രിമാരും, MLA മാരും അവരുടെ പേഴ്സണൽ സ്റ്റാഫുകളും, സംസ്ഥാനത്തെ  പൊതുമേഖലാ സ്ഥാപനങ്ങളിലെ  ചെയർമാൻമാർ ,ഡയറക്ടർ ബോർഡ് അംഗങ്ങൾ ,PSC  ചെയർമാനും, അംഗങ്ങളും, ക്യാബിനറ്റ് പദവിയിലിരിക്കുന്നവരും  അവരുടെ പേഴ്സണൽ സ്റ്റാഫുകൾ താൽക്കാലികമായി നിയമിക്കപ്പെടുന്ന ജീവനക്കാർ, 1200 ഓളം വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 31900 ത്തോളം വരുന്ന  അംഗങ്ങളുടെയും , മുൻ പഞ്ചായത്ത്‌ മെമ്പർ മാരുടെയും( 60,000 )ഓണറേറിയവും മറ്റാനകൂല്യങ്ങളും തുടങ്ങി സർക്കാർ നൽകുന്ന ശമ്പള / പെൻഷൻ  ഇനങ്ങൾ* എല്ലാം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും  കണക്കിൽ    വരുന്നതിനാലാണ്   കൂടാതെ സർക്കാരിന്റെ വിവിധ ഷേമപെൻഷനുകളായ വിധവ, വികാലംഗ കർഷക, മുതിർന്ന പൗരന്മാർക്കും നൽകുന്ന പെൻഷനും ചേർത്താണ്  വരുമാനത്തിന്റെ  *70%* എന്ന ഈ കണക്ക് കിട്ടുന്നത് എന്ന   വസ്തുത എത്ര പേർക്കറിയാം ...?

    സർക്കാർ ജീവനക്കാർക്ക് ശമ്പളമായി  നൽകുന്ന തുകയിൽ ഭൂരിഭാഗവും  വിനിയോഗിക്കുന്നത്   നമ്മടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ശമ്പളം നൽകാനാണ് . പൊതു വിദ്യാലയങ്ങളിലും   കോളേജുകളിലെയും  സാങ്കേതിക സ്ഥാപനങ്ങളിലെയും അധ്യാപകർ , ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ ,നഴ്സ്മാർ, പോലീസ്, ഫയർ,എക്സൈസ്  തുടങ്ങി ജന സുരക്ഷ ഉറപ്പ് വരുത്തുന്നവർ, മറ്റ് അത്യാവശ്യ സർവ്വീസുകൾ ,പൊതു യാത്രാ സംവിധാനമായ KSRTC ജീവനക്കാർ ,തുടങ്ങി ഒട്ടനവധി മേഖലയിൽ  ജനങ്ങൾക്ക് സൗജന്യമായോ ,നാമമാത്ര തുകയോ നൽകി ലഭിക്കുന്ന സേവനങ്ങൾ നൽകുന്ന ഉദ്യോഗസ്ഥർക്കുള്ള ശമ്പളത്തിനാണ്   റവന്യൂ വരുമാനത്തിന്റെ ഭൂരിഭാഗവും ചിലവാക്കുന്നതെന്നും   അതിന്റെ ഗുണം പൊതുസമൂഹത്തിനാണെന്നും  ഒരു പത്രവും  ഇന്ന് വരെ എഴുതിയതായി കണ്ടിട്ടില്ല.

  ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം മുഴുവനും അവന്റെ ബാങ്ക് ഡെപ്പോസിറ്റുകളാണെന്നാണ് പൊതുജന വിചാരം .... എന്നാൽ കിട്ടുന്ന ശമ്പളത്തിന്റെയും പെൻഷന്റെയും *95%* ഉം  മാർക്കറ്റിൽ വിവിധ കാര്യങ്ങൾക്കായി അവർ വിനിയോഗിക്കുകയാണ് ... ശമ്പളമായി ലഭിക്കുന്ന തുക സാധനങ്ങളും സേവനങ്ങളും വാങ്ങി സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ പ്രധാന ചാലക ശക്തിയാവുകയാണവർ  ..... കൂടാതെ നികുതി ഇനത്തിലും നല്ലൊരു തൂക ഇതിൽ നിന്നും സർക്കാറിന് തിരികെ ലഭിക്കുന്നുമുണ്ട് ....ഓട്ടോക്കാരുടെയും ,ചെറുകിടകച്ചവടക്കാരുടെയും ,തൊഴിലാളികളുടെയും എല്ലാം വരുമാനത്തിലും സാമ്പത്തിക വളർച്ചയിലും ഈ ശമ്പളവും പെൻഷനും വഹിക്കുന്ന പങ്ക് വളരെ വലുതാണ് .....  ഉപഭോക്താധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ  വളർച്ചക്ക് ഉപഭോഗം അത്യാവശ്യമാണ് ... അതിന് പണവും ......

      സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചില   ഓഫീസുകളിൽ നിന്നും ചിലപ്പോഴെങ്കിലും  അനുഭവിക്കേണ്ടി വന്നിട്ടുള്ള  കാലതാമസവും ,ചില ജീവനക്കാരുടെ പെരുമാറ്റവും മാത്രം കണക്കിലെടുത്താണ് പൊതു സമൂഹം മുഴുവൻ  സർക്കാർ ജീവനക്കാരെയും  വിലയിരുത്തുന്നത് .   ചില മുൻധാരണയുടെ  അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരെ നോക്കിക്കാണാൻ പഠിപ്പിക്കുകയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും സമൂഹവും. സംസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങളിലും  വളർച്ചയിലും എല്ലാം സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ്  ഉദ്യോഗസ്ഥരെന്നും അവർ പൊതു സമൂഹത്തിന്റെ ഭാഗം തന്നെയാണെന്നുമുള്ള വസ്തുത ആരും പറയാറില്ല ......അത് കൊണ്ട് തന്നെ  എനിക്ക് തോന്നുന്നു കാഴ്ചയല്ല ഇവിടുത്തെ യഥാർത്ഥ  പ്രശ്നം.... പൊതു ജനങ്ങളുടെയും, മാധ്യമങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും  കാഴ്ചപ്പാടുകൾ തന്നെയാണ് മാറേണ്ടതുംമാറ്റപ്പെടേണ്ടതും ...
എന്നാൽ പ്രതി മാസം എം എൽ എ എന്ന നിലയില്‍  ഈ വായ്ത്താളം മാത്രം കൊണ്ട്  *2,38000രൂപ( രണ്ടുലക്ഷത്തിമുപ്പത്തെണ്ണായിരം രൂപ* എണ്ണിവാങ്ങുന്ന *ശ്രീ പിസി ജോർജ്ജ്* ഇത് അങ്ങോരുടെ റബ്ബർ വെട്ടി വിറ്റ കാശാണന്നു കൂടി പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചിരുന്നേൽ വലിയ ഹരം ആയേനെ..

*കിളിമാനൂര്‍ ഹർഷൻ*
[08/11, 21:04] +91 96562 73242: ഈ കരയുന്ന PC ജോർജ്  അടക്കമുള്ള MLA മാർ ഓരോ മാസവും എത്ര രൂപ ശമ്പള- അലവൻസ് ഇനത്തിൽ  വാങ്ങുന്നുണ്ടെന്നറിയാമോ? ഒരു മുൻ MLA മരിക്കുന്നത് വരെയുള്ള സകല ചികിത്സാ ചെലവും *(ലോകത്തെ ഏതു ആശുപത്രിയിൽ ആയാലും* ) വഹിക്കുന്നത്, ഇദ്ദേഹം കിടന്ന് നിലവിളിക്കുന്ന ഇതേ സർക്കാർ പണം കൊണ്ടാണെണെന്നറിയാമോ? മന്ത്രിമാരുടെയും ക്യാബിനറ്റ് റാങ്കുള്ള മറ്റു പദവികളിലും ഇരിക്കുന്നവരുടെ *പേർസണൽ സ്റ്റാഫിന് 2 വർഷം  സർവീസ് പൂർത്തിയാക്കിയാൽ ആജീവനന്തകാലം പെൻഷൻ ലഭിക്കും* എന്നറിയാമോ?  ഈ സുന്ദരമായ നിയമം ഉണ്ടാക്കിയത് ഇവരൊക്കെ തന്നെയാണ് എന്നറിയാമോ? ഈ പേർസണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം അതത് തസ്തികകളിൽ തന്നെ ഇരിക്കുന്ന ജനപ്രതിനിധികൾ തന്നെയാണെന്നറിയാമോ? തന്റെ കാലവധിയായ 5 വർഷം പൂർത്തിയാക്കുന്നതിന് മുൻപ് പരമാവധി സിൽബന്ധികൾക്കു പെൻഷൻ കിട്ടാനായി രണ്ടു വർഷവും ഒരു ദിവസവും സർവീസ് പൂർത്തിയാക്കുന്ന മുറക്ക് പേർസണൽ സ്റ്റാഫിനെ മാറ്റി, പുതിയ ആളുകളെ പേർസണൽ സ്റ്റാഫിൽ ഇതേ ജനപ്രതിനിധികൾ  നിയമിക്കുന്നുണ്ടെന്നു  അറിയാമോ? PC ജോർജ് ക്യാബിനറ്റ് റാങ്കിൽ ചീഫ് വിപ്പ് ആയിരുന്ന സമയത്തു അദ്ദേഹത്തിന്റെ സ്റ്റാഫിൽ, ഒരു ജനപ്രതിനിധിക്കു പേർസണൽ സ്റ്റാഫിൽ പരമാവധി നിയമിക്കാവുന്ന ആളുകളുടെ എണ്ണമായ *40 പേർ* ഉണ്ടായിരുന്നെന്നു അറിയാമോ?  ഇവരിൽ ഭൂരിഭാഗത്തിനെയും പെൻഷൻ ലഭിക്കാനുള്ള മിനിമം കാലാവധിയായ 2 വർഷം തികച്ച മുറക്ക് മാറ്റി, പുതിയ ആളുകളെ നിയമിച്ചിട്ടുണ്ടെന്നും അറിയാമോ?ഈ സമയത്തു മൂന്നും നാലും വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ എണ്ണം ശരാശരി 20-30 ആയിരുന്നെന്ന് അറിയാമോ? ഈ പറയുന്ന കർഷകർക്കുള്ള ധനസഹായത്തെക്കുറിച്ചുള്ള ചർച്ച വരുമ്പോൾ പോലും കൂട്ടതല്ലും തെറിവിളിയും മുണ്ടിപൊക്കികാണിക്കലും വാക്ക്ഔട്ടും നടക്കുന്ന നിയമസഭയിൽ,  ഒരു ചർച്ചയുമില്ലാതെ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ, എല്ലാവരുടെയും കയ്യടിയോടെ, വെറും ഒരു മിനിറ്റ് കൊണ്ട് പാസാകുന്ന ഒരേയൊരു മണി ബിൽ MLA മാരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കാനുള്ള ബിൽ ആണെന്നറിയാമോ? ഈ കേരളത്തിൽ സ്വന്തം ശമ്പളം സ്വയം തീരുമാനിക്കാനുള്ള അധികാരം MLA മാർക്ക് മാത്രമേയുള്ളൂ എന്നറിയാമോ? 

ഏറ്റവും രസകരവും വിചിത്രവുമായ  മറ്റൊരു കാര്യം കൂടിയുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എത്ര വകുപ്പുകളിൽ മാറിമാറി ജോലി ചെയ്താലും വിരമിക്കുമ്പോൾ ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. എന്നാൽ MLA മാർക്ക് അവർ എത്ര തവണ MLA ആയിരുന്നോ അത്രയും പെൻഷൻ ലഭിക്കും എന്നറിയാമോ?
 *അതായത് ശ്രീ പിസി ജോർജ് എന്ന ഈ മാന്യ ദേഹത്തിന്  1980, 1982, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ MLA ആയ വകയിൽ 6 പെൻഷനുകളും 2016 ൽ MLA ആയതിന്റെ വകയിൽ ഓണറേറിയവും ഇന്നേ ദിവസം ലഭിച്ചു കൊണ്ടിരിക്കുകയാണ്.* ആ മാന്യദേഹമാണ് പത്തേക്കർ ഭൂമിയുള്ള കർഷകന് ഇവിടെ ജീവിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞു കരയുന്നതും സർക്കാർ ജോലിക്കാരന്റെ പെൻഷൻ 25000 ൽ നിജപ്പെടുത്തണമെന്നും കവല പ്രസംഗത്തിൽ പറഞ്ഞു കയ്യടി വാങ്ങുന്നത്. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ അല്ലെങ്കിൽ, ഉളുപ്പ് എന്നു പറയുന്ന സാധനം അല്പമെങ്കിലും ഉണ്ടെങ്കിൽ.. ഈ മാന്യദേഹം താൻ വാങ്ങി വരുന്ന 6 പെൻഷനുകൾ, തനിക്കു നിലവിൽ വേതനം ലഭിക്കുന്നതിനാൽ "ഇനി വേണ്ട" എന്നു എഴുതി കൊടുക്കുകയും ഇങ്ങനെ എല്ലാ ജനപ്രതിനിധികളും ചെയ്യാൻ ആഹ്വാനം ചെയ്യുകയും അതിനായി നിയമസഭയിൽ സംസാരിക്കുകയുമാണ് വേണ്ടത്. 

NB: രണ്ടു കാലിലും മന്തുള്ളവൻ അതു ചികിൽസിച്ചു മാറ്റിയിട്ടു വേണം ഒരു കാലിൽ നീരുള്ളവനെ കുറ്റം പറയാൻ. അല്ലെങ്കിൽ ജനത്തിനു മുന്നിൽ സ്വയം പരിഹാസ്യനാകുകയെ ഉള്ളു.

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി