കേരളം ആയുഷ്മാൻ ഭാരത്തിൽ നിന്നു മാറരുത്. ഒബാമ കെയർ പോലെ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ ആണ് ഇത് എന്നും ഉള്ള പ്രചരണ ത്തിന്റെ സത്യാവസ്ഥ എന്താണ്? ഇതിന്റെ അപകടങ്ങൾ എന്തെല്ലാമാണ് ഇതാണ് ഞാൻ വിശദമാക്കാൻ ശ്രമിക്കുന്നത

കേരളം ആയുഷ്മാൻ ഭാരത്തിൽ നിന്നു മാറരുത്. ഒബാമ കെയർ പോലെ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ ആണ് ഇത് എന്നും ഉള്ള പ്രചരണ ത്തിന്റെ സത്യാവസ്ഥ എന്താണ്?  ഇതിന്റെ അപകടങ്ങൾ എന്തെല്ലാമാണ് ഇതാണ് ഞാൻ വിശദമാക്കാൻ ശ്രമിക്കുന്നത്.
     ഒന്നാമത്,  ഇന്ത്യ പൊതു ആരോഗ്യ സംരക്ഷണത്തിന് ചെലവിടുന്നത് GDP യുടെ വെറും 1. 2% ആണ്. World avg. 6. 5% ആണ്,  ചൈന 2. 7%,  ലാറ്റിൻ america 3. 8%  , middle east 3. 9% European Union 8 1% എന്നിങ്ങനെ നമ്മുടെ സ്ഥിതി പരിശോധിക്കാൻ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്‌താൽ മതി.
      ഈ  സ്ഥിതി മാറാൻ, NHRM, RSBY തുടങ്ങി പല സ്കീംമുകൾ അവതരിപ്പിച്ചു. അതിൽ RSBY 30000 രൂപയുടെ insurance കിടത്തി ചികിത്സക്ക് കൊടുക്കും എന്ന നിലയിൽ അവതരിപ്പിച്ചു. പക്ഷേ ലിസ്റ്റിൽ നിന്നു 7000 ആശുപത്രികളിൽ 4291 ഉം  സ്വകാര്യ ആശുപത്രികൾ ആയിരുന്നു. സഹായം BPL ലുകാർക്കു മാത്രം,  പ്രീമിയം 1250/-. ഇപ്പോൾ മോഡി കെയർ എന്ന് അവതരിപ്പിക്കപ്പെട്ടത് Rsby തന്നെയാണ് പരിധി 5 ലക്ഷം ആയി. പക്ഷേ പ്രീമിയം 1100/- എന്ന് പറയുന്നു. RSBY യെക്കാൾ കുറവ്. അപ്പോൾ സംസ്ഥാനം ബാക്കി തുക ചെലവഴിക്കണം എന്ന് തന്നെയാണ് അർത്ഥം.
      Private insurance trap പ്പിൽ വീണു നമ്മുടെ ആരോഗ്യ മേഖലയെ തകർക്കുകയാണ് കേന്ദ്ര സർക്കാരുകൾ ചെയ്യുന്നത്.  അമേരിക്കൻ ആരോഗ്യ മേഖല തകർന്നത് അങ്ങനെയാണ് എന്ന് അമർത്യ sen പറഞ്ഞിട്ടുണ്ട്. ഇനി എന്താണ് insurance trap. അതിന്റെ പ്രശനം എന്ന് പരിശോധിക്കാം.
         Medicine സൗജന്യമായി നൽകിയാൽ അതിന്റെ ആവശ്യത്തിന് അവസാനം ഉണ്ടാകില്ല എന്ന് Milton friedman എന്ന ധനശാസ്ത്രജ്ഞൻ അമേരിക്കയെ പഠിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് $9500 ആണ് america ചെലവിടുന്നത് പക്ഷേ ആയുർദൈർഗ്യം 78.8 yrs മാത്രം !. പണക്കാരായ 1% ആളുകളുടെ ആയുർദൈർഘ്യത്തെക്കാൾ 10-15 വർഷം വരെ കുറവാണു പാവങ്ങളുടെ ആയുസു അമേരിക്കയിൽ. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു?
          ഇൻഷുറൻസാണ് വില്ലൻ. സൗജന്യമായി കിട്ടുന്ന insurance ചെലവ് നോക്കി ആളുകൾ കൂടുതൽ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ തുടങ്ങി. അപ്പോൾ, america, cost sharing, deductable insurance കൊണ്ടുവന്നു. ആളുകൾ ചിലവിൽ കുറച്ചേറെ വഹിക്കണം ഇതനുസരിച്ചു. അപ്പോൾ ഇതിൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞു. 2006 റിൽ 4% workers ആണ് അമേരിക്കയിൽ പദ്ധതിയിൽ ചേർന്നത്.
       ഇന്ത്യയിലും ഈ മോഡൽ അപകടത്തിലെത്തും. Fraud, over medication,  high bills,  unnecessary surgery ഇങ്ങനെ പല കാര്യങ്ങളും ഇന്ത്യയിൽ പ്രത്യക്ഷമായി തുടങ്ങി. ആവശ്യം ഉള്ള ഒരു കൂട്ടർക്ക് മാത്രം ആകര്ഷകമാകുന്ന രീതി,  insurance എടുത്തിട്ടു അലക്ഷ്യമായ ജീവിതം തുടങ്ങിയ പ്രശ്നങ്ങൾ പുറകെ എത്തും. ഒരിക്കലും insurance കമ്പനികൾ preventive കെയർ ന് ശ്രദ്ധിക്കാറില്ല. അവർക്കു അതിന്റെ ആവശ്യവും ഇല്ല. വലിയ അസുഖം പിടി പെട്ടു പാപ്പരാകുന്ന middle class BPL  ആക്കുന്നത് എങ്ങനെ കണക്കാക്കും എന്ന പ്രശ്നവും ഇതിലുണ്ട്. ഒരിക്കൽ insurance പാത തിരഞ്ഞെടുത്താൽ തിരിച്ചുവരവ് പാടാണ്.
        അതുകൊണ്ടാണ് കേരളം, insurance ലിസ്റ്റിൽ govt hospital മാത്രം ഉൾക്കൊള്ളിച്ചത്. Fraud കാണിക്കാത്ത pvt hospital വളരെ selective ആയിമാത്രം ചേർക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്  നമുക്കുവേണ്ടത് insurance പാത മാത്രമല്ല. കൂടുതൽ PHC സെന്ററുകൾ വേണം. Preventive care റിൽ ശ്രദ്ധിക്കണം . Immunization, sanitation, vaccination,  food safety,  ഡിസീസ് surveilance,  health എഡ്യൂക്കേഷൻ ഇതെല്ലാം സമഗ്രമായ ആരോഗ്യ പദ്ധതിയുടെ ഭാഗം ആകണം. സമഗ്രമായ ഈ പദ്ധതികൾക്ക് കേന്ദ്രം പണംകൊടുക്കുമോ?  എത്ര കൊടുക്കും? ഇതൊക്കെ ആണ് പ്രശ്നങ്ങൾ..
Nebu John Abraham

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി