‘നായര്‍ ഭൃത്യജനസംഘം’ എന്ന സംഘടന [പില്‍ക്കാലത്ത് യുവാക്കളായ നായന്മാര്‍ക്ക് ഈ പേര് പിടിക്കാത്തത് കൊണ്ട് അവര്‍ ഈ സംഘടനയുടെ പേര് മാറ്റി നായര്‍ സര്‍വ്വീസ് സൊസൈറ്റി (N.S.S.)

1914 ഒക്ടോബര്‍ 14-ന് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തില്‍ ‘നായര്‍ ഭൃത്യജനസംഘം’ എന്ന സംഘടന [പില്‍ക്കാലത്ത് യുവാക്കളായ നായന്മാര്‍ക്ക് ഈ പേര് പിടിക്കാത്തത് കൊണ്ട് അവര്‍ ഈ സംഘടനയുടെ പേര് മാറ്റി നായര്‍ സര്‍വ്വീസ് സൊസൈറ്റി (N.S.S.) എന്നാക്കുകയുണ്ടായി] നീണ്ട പതിനൊന്ന് വര്‍ഷക്കാലം സര്‍ക്കാരിനോട് പോരാടിയത് സര്‍ക്കാര്‍ രേഖകളില്‍ തങ്ങളെ മലയാള ശൂദ്രന്‍ എന്ന് രേഖപ്പെടുത്തുന്നത് മാറ്റിയിട്ടു നായര്‍ എന്നാക്കണം എന്നായിരുന്നു. 1926-ലാണ് നായര്‍ ഭൃത്യജനസംഘത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത്. അതിനുശേഷം അവര്‍ സ്വയം നായന്മാര്‍ എന്നാണ് വിളിച്ചു പോരുന്നതെങ്കിലും ആചാരങ്ങളൊന്നും മാറ്റാന്‍ പാടില്ല എന്ന് നിര്‍ബന്ധം പിടിക്കുന്ന ടീമുകളാണ് ഇക്കൂട്ടര്‍ എന്നതിനാല്‍ പഴയ ആചാരമനുസരിച്ച് ഞാനും ഇവരെ മലയാള ശൂദ്രര്‍ എന്ന് വിളിക്കാനാണ് താല്പര്യപ്പെടുന്നത്. അവരുടെ ഇടയില്‍ ഉണ്ടായിരുന്ന ഒരു ആചാരത്തെക്കുറിച്ചാണ് ഈ പോസ്റ്റ്‌.

ആര്യാവര്‍ത്തത്തില്‍ നിന്നും വിന്ധ്യപര്‍വ്വതം കടന്ന് തെക്കോട്ട്‌ വന്ന ബ്രാഹ്മണര്‍ ഇവിടത്തെ രാജാക്കന്മാരെയും നാടുവാഴികളേയും കൈയിലെടുത്തു സമൂഹത്തിന്‍റെ ഏറ്റവും മുകളിലെ ശ്രേണിയിലെത്തുന്നത് പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ്. ആ കാലം മുതല്‍ സ്വന്തം അമ്മമാരെയും ഭാര്യമാരെയും സഹോദരിമാരെയും പെണ്മക്കളേയും നമ്പൂതിരിമാര്‍ക്ക് കൂട്ടിക്കൊടുത്ത് പണവും ഭൂസ്വത്തും സമ്പാദിക്കാന്‍ തുടങ്ങിയവരാണ് മലയാള ശൂദ്രന്മാര്‍.

നമ്പൂതിരിമാരുടെ അടിമകളായിരിക്കുക എന്നതാണ് മലയാള ശൂദ്രന്മാരുടെ ജീവിത ലക്ഷ്യം തന്നെ. അതിനായി നമ്പൂതിരിമാര്‍ സൃഷ്ടിച്ച ഭൃത്യന്മാരാണ് വാസ്തവത്തില്‍ മലയാള ശൂദ്രന്മാര്‍ എന്ന നായന്മാര്‍. ഓരോ നമ്പൂതിരി ഇല്ലത്തോടും ചേര്‍ന്ന് നിശ്ചിത എണ്ണം ശൂദ്രവീടുകള്‍ ഉണ്ടായിരിക്കണമെന്നത് പണ്ടുകാലത്ത് നിര്‍ബന്ധമുള്ള കാര്യമാണ്. കാരണം, നമ്പൂതിരി ഗൃഹങ്ങളിലെ എല്ലാ ജോലിയും ചെയ്യേണ്ടത് നായരെന്ന ശൂദ്രരുടെ കര്‍ത്തവ്യമാണ്, കൂടാതെ നമ്പൂതിരിയോ അന്തര്‍ജ്ജനമോ ഇല്ലത്തിനു പുറത്തിറങ്ങുകയാണെങ്കില്‍ പോലും അന്യജാതിക്കാരെ കാണാതേയും, അയിത്താചാരപ്രകാരമുള്ള ദൂരം നിശ്ചയിച്ചും, വിളിച്ചു കൂവിയും മുന്നിലും പിന്നിലുമായി ഇല്ലത്തെ അടിമകളായ ശൂദ്രന്മാര്‍ എന്ന നായന്മാര്‍ ഓടിക്കൊണ്ടിരിക്കുകതന്നെ വേണം. ദൈവത്തിന്‍റെ സൂക്ഷിപ്പുകാരായ നമ്പൂതിരിയുടെ ആശ്രിതരായി വട്ടം ചുറ്റി കളിക്കുന്നത് ഒരു അംഗീകാരവും, ഭാഗ്യവും, സുകൃതവുമായാണ് മലയാള ശൂദ്രന്മാര്‍ കരുതിയത്. ഈ വക ജോലികള്‍ക്കൊന്നും കൂലിപോലും ചോദിക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ അന്നവര്‍ക്കുണ്ടായിരുന്നില്ല. അതായത് നമ്പൂതിരിയുടെ കീഴിലുള്ള അടിമത്വം ശൂദ്രന്മാര്‍ക്ക് അഭിമാനകരമായിരുന്നു.

നമ്പൂതിരിമാര്‍ തങ്ങളുടെ മൂത്ത ആണ്‍മക്കള്‍ക്ക് (അച്ഛന്‍ നമ്പൂതിരി)മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു എന്നതിനാലും, ഇളയ സഹോദരങ്ങള്‍ക്ക് (അഫ്ഫന്‍ നമ്പൂതിരിമാര്‍)അന്യ (നായര്‍)ജാതികളുമായി സംബന്ധം മാത്രമേ അനുവദിച്ചിരുന്നുള്ളു എന്നതിനാലും നമ്പൂതിരി ഗൃഹങ്ങള്‍ വംശവര്‍ദ്ധനവില്ലാതിരിക്കയും എന്നാല്‍ സംബന്ധമെന്ന വ്യഭിചാര പ്രക്രിയയിലൂടെ ശൂദ്രജനസംഖ്യ വര്‍ദ്ധിക്കുകയും, അമ്മയെയും പെങ്ങന്മാരേയും ഭാര്യമാരെയും സംബന്ധമെന്ന പേരില്‍ നമ്പൂതിരിമാര്‍ക്ക് കൂട്ടിക്കൊടുത്ത് മലയാള ശൂദ്രന്മാര്‍ വരുമാനങ്ങളിലൂടെ സാമ്പത്തികമായി പുരോഗതി പ്രാപിക്കുകയും ചെയ്തതിന് ശേഷമാണ് നമ്പൂതിരി ഇല്ലങ്ങളെ വിട്ടു പിരിഞ്ഞ് സ്വതന്ത്രമായി ജീവിക്കാന്‍ ശൂദ്രന്മാര്‍ ധൈര്യപ്പെട്ടത്.

എന്നാല്‍ അവിടെ വേറൊരു പ്രശ്നം ഉടലെടുത്തു. അക്കാലത്തെ ശൂദ്രന്മാര്‍ക്ക് “ഞങ്ങള്‍ ഇന്ന ഇല്ലത്തെ അടിമകളാണ്” എന്ന് പറയുന്നത് അഭിമാനപ്രശ്നമായിരുന്നു. ഇല്ലങ്ങളില്‍ നിന്നു വേര്‍ പിരിഞ്ഞ് താമസിച്ചാലും ഓരോരുത്തരും ഞാന്‍ ഇന്ന ഇല്ലത്തെ അടിമയാണ് എന്നാണ് പറഞ്ഞിരുന്നത്.

ഇങ്ങനെ ഇല്ലങ്ങളില്‍ നിന്നും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയപ്പോള്‍ കാലക്രമത്തില്‍ പലര്‍ക്കും തങ്ങളുടെ ഉടമകളായ നമ്പൂതിരിമാര്‍ ആരാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥയുണ്ടായി. ഇത് ശൂദ്രന്മാരില്‍ ഒരു അരക്ഷിതാവസ്ഥയുണ്ടാക്കി. ഇതിനൊരു പരിഹാരമായി ഇത്തരം സാമ്പത്തിക ഭദ്രത നേടിയ ശൂദ്രകുടുംബങ്ങള്‍ തങ്ങളുടെ ഉടമകളായി ഏതെങ്കിലും നമ്പൂതിരി കുടുംബങ്ങളെ കണ്ടെത്തുകയാണു ചെയ്തിരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന നംബൂതിരി കുടുബവുമായി സ്വയം അടിമപ്പെടുന്നതിനായി നടത്തിവന്ന ചടങ്ങാണ് ശൂദ്രന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍. അതിനെക്കുറിച്ച് കാണിപ്പയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

“നൈക്കിണ്ടിവെയ്ക്കുക” എന്നൊരു സമ്പ്രദായമുണ്ടായിരുന്നു. നായന്മാര്‍ക്കെല്ലാം ഏതെങ്കിലും ഒരില്ലക്കാരുടെ അടിയാരായിരിക്കണമെന്നു നിര്‍ബന്ധമാണ്‌. എന്നാല്‍ കാലഗതിയില്‍ പല വീട്ടുകാര്‍ക്കും തങ്ങള്‍ ആരുടെ അടിയാരാണെന്ന് നിശ്ചയമില്ലാതായിട്ടുണ്ടാവും. അതുകാരണം അവര്‍ക്ക് പല അനര്‍ത്ഥങ്ങള്‍ പ്രശ്നവശാല്‍ കാണും. എന്നാല്‍ പിന്നെ ഏതെങ്കിലും ഒരില്ലത്തെ അടിയാരാവാനുള്ള ചടങ്ങിനെയാണ് “നൈക്കിണ്ടിവെയ്ക്കുക” എന്ന് പറയുന്നത്. അതിന്നു കുട്ടികുടുംബസമേതം വീട്ടുകാര്‍ ഇല്ലത്തുവന്നു സദ്യകഴിക്കണം. അകത്തും പുറത്തും-അന്തര്‍ജ്ജനങ്ങള്‍ക്കും നമ്പൂതിരിമാര്‍ക്കും- ആബാലവൃദ്ധം തിരുമുല്‍ക്കാഴ്ച വയ്ക്കണം. ഓരോ ഓട്ടുകിണ്ടിയില്‍ നൈ നിറച്ചു കാഴ്ച വെയ്ക്കണം. മാത്രമല്ല, അവര്‍ക്കു നടുമിറ്റത്തിറങ്ങി അണിഞ്ഞു വിളക്കും നിറപറയും വെച്ച് എന്തോ ചില ചടങ്ങുകളും ചെയ്യാനുണ്ട്. അന്നുമുതല്‍ ആ വീട്ടുകാര്‍ ആ ഇല്ലത്തെ അടിയാരായിത്തീരുന്നു. കടവല്ലൂര്‍ക്കാരായ ചില നായര്‍ വീട്ടുകാര്‍ എന്‍റെ ചെറുപ്പത്തില്‍ ഇല്ലത്തുവന്നു ഇങ്ങിനെ നൈക്കിണ്ടി വെച്ച് അടിയാരായിത്തീര്‍ന്ന വസ്തുത ഏകദേശം എനിയ്ക്കോര്‍മ്മയുണ്ട്. ഈ സംഭവം നടന്നത് ഏകദേശം കൊല്ലവര്‍ഷം 1077-78 (A.D.1902-1903) എന്ന കാലത്തായിരിയ്ക്കണം.

ഒന്നിറങ്ങി അന്വേഷിച്ചാല്‍ ഇതെല്ലാം പരമാര്‍ത്ഥമാണെന്നതിലേയ്ക്കു ആ വക ചടങ്ങുകളില്‍ പങ്കു കൊണ്ടുവരെത്തന്നെ ഇന്ന് കാണുവാന്‍ കഴിഞ്ഞുവെന്നു വരാം. അമ്മയോ അമ്മാമനോ അച്ഛനോ അങ്ങിനെ ചെയ്തതായി പറയുന്നവരെ (ഇത്തരം കാര്യങ്ങള്‍ നിര്‍വ്വഹിച്ചവരുടെ മക്കളെയോ മരുമക്കളെയോ) കാണാമെന്നാണ് വിശ്വാസം. ഈ പറഞ്ഞതെല്ലാം എന്‍റെ സ്വന്തം അനുഭവമാണ്. ഇങ്ങനെ പറഞ്ഞത് ഇല്ലത്തുമാത്രം അങ്ങിനെയൊക്കെ കണ്ടതായി ഊറ്റം കൊള്ളാനല്ല. അക്കാലംവരെ നായന്മാരും നമ്പൂതിരിമാരും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളെയും, വിശ്വാസങ്ങളെയും, നടവടികളേയും സംബന്ധിച്ച് ഏതാണ്ടൊരറിവുണ്ടാവാന്‍ മാത്രം പറഞ്ഞതാണ്. ഇല്ലത്തുമാത്രമല്ല കേരളത്തില്‍ മുഴുവനും ഏതാണ്ടിപ്രകാരം തന്നെയായിരുന്നു നായര്‍-നമ്പൂതിരിബന്ധത്തിന്‍റെ നില.

നായന്മാര്‍ക്കാര്‍ക്കും തന്നെ ഏതെങ്കിലും ഒരില്ലത്തെ അടിയാരായിട്ടല്ലാതെ ജീവിയ്ക്കുവാന്‍ സാധ്യമല്ലായിരുന്നു; അങ്ങിനെയല്ലാതെ നായര്‍വീടുകള്‍ പണ്ടുകാലത്തുണ്ടായിരുന്നുമില്ല. ഈ വിശ്വാസം നമ്പൂതിരിമാരെ ഭയപ്പെട്ടിട്ടോ നമ്പൂതിരിമാര്‍ നിര്‍ബന്ധിച്ചിട്ടോ അല്ല ഉണ്ടായത്. നായന്മാര്‍ക്ക് അങ്ങനെ ജീവിക്കുന്ന കാര്യം അചിന്ത്യമായിരുന്നതിനാലാണ് അങ്ങിനെ വന്നത്. കേരളത്തിലെ നായന്മാരുടെ ജീവിതം ഉടലെടുത്തതുതന്നെ നമ്പൂതിരിമാരായി അഭേദ്യബന്ധത്തോടുകൂടിയാണ്. സാക്ഷാല്‍ തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ പദ്മനാഭദാസനായിട്ടല്ലേ രാജ്യഭാരം ചെയ്തിരുന്നത്? അത് പദ്മനാഭസ്വാമിയുടെ നിര്‍ബന്ധം കൊണ്ടാണോ? രാജാക്കന്മാര്‍ സ്വയമായി ആ ദാസത്വം സ്വീകരിക്കുകയല്ലേ ചെയ്തിരുന്നത്?” (കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, നായന്മാരുടെ പൂര്‍വ്വ ചരിത്രം, ഒന്നാം ഭാഗം, പുറം 44-46)

പാരമ്പര്യത്തിലും കുലമഹിമയിലും ഇന്ന് ഊറ്റം കൊള്ളുന്ന നായന്മാര്‍ എന്ന മലയാള ശൂദ്രന്മാരുടെ അവസ്ഥയാണ് ഇക്കാണുന്നത്. അവര്‍ക്കിതെല്ലാം വളരെ അഭിമാനകരമായ കാര്യമാണ്, അതുകൊണ്ടാണ് ഇതിനൊന്നിനും തയ്യാറാകാതിരുന്നവരുടെ പിന്മുറക്കാരെ അവരിന്ന് ദളിതന്‍ എന്ന് വിളിച്ചു പരിഹസിക്കുന്നത്...

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി