Statesmanship (രാജ്യതന്ത്രജ്ഞത) എന്നത് അപൂർവ്വം വ്യക്തികൾക്ക് മാത്രം ഉള്ള ഒരു സവിശേഷതയാണ്.
Statesmanship (രാജ്യതന്ത്രജ്ഞത) എന്നത് അപൂർവ്വം വ്യക്തികൾക്ക് മാത്രം ഉള്ള ഒരു സവിശേഷതയാണ്.
അടൽ ബിഹാരി വാജ്പേയി, നരേന്ദ്ര മോഡി, കെ കരുണാകരൻ, പ്രണബ് മുഖർജി തുടങ്ങിയവർക്കൊക്കെ ആ സവിശേഷ ഗുണമുണ്ട്.
മോഡിക്ക് ശേഷം ബിജെപി യിൽ എന്തുകൊണ്ടാണ് നല്ലൊരു നേതാവില്ലാത്തതു എന്ന ചോദ്യത്തിന് RSS മേധാവി മോഹൻ ഭാഗത്ത് ഇങ്ങനെ പറഞ്ഞു " ഒരു മോദിയല്ല നൂറുകണക്കിന് മോഡിമാർ അണിയറയിലുണ്ട്" എന്ന്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജ്യതന്ത്രജ്ഞത എന്ന സവിശേഷ ഗുണമുള്ള പുത്തൻ തലമുറയിലെ രാഷ്ട്രീയ നേതാവാണ്. മറ്റുള്ളവർ മനസ്സിൽ കാണുന്നത് അദ്ദേഹം മാനത്തു കാണും.
ആയിരങ്ങൾ പങ്കെടുത്ത സിപിഎം ന്റെ കർഷക സംഘടനയുടെ നേതൃത്വത്തിലുള്ള മാർച്ചിനെ നൈസ് ആയി ഒതുക്കിയത് രാജ്യതന്ത്രജ്ഞത എന്ന കഴിവ് ആവോളമുള്ളതുകൊണ്ടാണ്.
കർഷകരെ ഉപയോഗിച്ചു ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ കലാപം ഉണ്ടാക്കാനുള്ള കമ്മ്യൂണിസ്റ്റ് അജണ്ട ചീറ്റിപ്പോയി. കർഷക മാർച്ച് താനെ ജില്ലയിൽ പ്രവേശിച്ചപ്പോൾ മുതൽ മാർച്ച് നടത്തുന്ന കർഷകർക്കായി സഹായങ്ങൾ ഏർപ്പെടുത്തി. അവർക്കായി ഭക്ഷണവും, കിടക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി സൗകര്യം ഏർപ്പെടുത്തി.
മുംബൈ നഗരത്തിലെ ജനങ്ങളെയും അണിനിരത്തി കർഷകരെ ആവേശപൂർവം സ്വീകരിച്ചു. കലാപം ഉണ്ടാക്കും എന്ന് കരുതി കർഷകരെ നയിച്ചുകൊണ്ടുവന്ന സിപിഎം ആരായി!
ഇനി ഈ കർഷക സ്നേഹം കാട്ടുന്ന സിപിഎം ബംഗാൾ ഭരിച്ചപ്പോൾ എന്താണ് ചെയ്തതെന്ന് നമുക്കറിയാം. ടാറ്റാ കമ്പനിക്കായി പിടിച്ചെടുത്ത കർഷക ഭൂമി തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു ബംഗാളിലെ നന്ദിഗ്രാമിൽ സമരം ചെയ്ത 14 കര്ഷകരെയാണ് വെടിവെച്ചു കൊന്നത്. 126 പേർ ഇന്നും ജീവച്ഛവമായി ജീവിക്കുന്നു.
ബംഗാളിലെ തന്നെ സിംഗൂരിൽ കർഷക ഭൂമി തിരിച്ചുകിട്ടാൻ സമരം ചെയ്ത സേവ് സിംഗൂർ ഫാം ലാൻഡ് കമ്മിറ്റി അംഗമായിരുന്ന തപസി മാലിക് എന്ന 16 കാരിയായ മുസ്ലിം പെൺകുട്ടിയെ സിപിഎം പ്രവർത്തകർ കൂട്ട മാനഭംഗം ചെയ്തശേഷം പെട്രോളൊഴിച്ചു കത്തിച്ചു കൊന്നു !
തപസി മാലിക് എന്നപേരൊന്നും ഒരു മലയാളിക്കും അറിയാൻ ഇടയില്ല. കാരണം അവളെ മാനഭംഗപ്പെടുത്തി കൊന്നത് കമ്മ്യൂണിസ്റുകാരാണല്ലോ. അപ്പോൾ പിന്നെ കേരളത്തിലെ CITU മാധ്യമങ്ങൾ അതൊന്നും വർത്തയാക്കില്ലല്ലോ!
കണ്ണൂരിൽ ജനങ്ങൾ ഇപ്പോൾ വയൽ നികത്തലിനെതിരെ സമരം നടക്കുന്നു.
മഹാരാഷ്ട്രയിൽ സിപിഎം ആവശ്യപ്പെടുന്നത് കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും, സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നുമാണ്.
സ്വാമിനാഥൻ റിപ്പോർട്ട് എന്നാൽ കാർഷിക ശാസ്ത്രജ്ഞനായ MS സ്വാമിനാഥന്റെ നേതൃത്വത്തിൽ കർഷകരുടെ പ്രശ്നങ്ങൾ പഠിച്ചു സർക്കാരിന് കൊടുത്ത റിപ്പോർട്ട് ആണ്. മറ്റ് പല നിർദേശങ്ങളുടെ കൂട്ടത്തിൽ അദ്ദേഹം മുന്നോട്ടുവെച്ച നിർദേശമാണ് MSP അഥവാ മിനിമം സപ്പോർട്ട് പ്രൈസ് എന്നത്.
എന്നുവെച്ചാൽ കർഷകർക്ക് മിനിമം ആദായം at least 50 per cent more than the weighted average cost of production” ഉണ്ടായിരിക്കണം എന്നതാണ്.
2018 ലെ കേന്ദ്ര ബഡ്ജറ്റിൽ സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാമിനാഥൻ റിപ്പോർട്ട് 2006 ൽ അന്നത്തെ കോൺഗ്രസ് സർക്കാരിന് കൊടുത്ത റിപ്പോർട്ട് ആണെന്നോർക്കണം.
2006 കാലഘട്ടങ്ങളിൽ സിപിഎം ഉം കോൺഗ്രസ്സും ഒരുമിച്ചായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അന്നൊന്നും സിപിഎം സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കാൻ വേണ്ടി സമരം ചെയ്തിട്ടില്ല എന്നുമാത്രമല്ല കർഷക ഭൂമി തിരികെ കിട്ടാൻ സമരം ചെയ്ത കർഷകരെ കൊന്നൊടുക്കുകയും ചെയ്തു.
സിപിഎം ഭരണത്തിലുള്ള കേരളത്തിൽ ഈ പറഞ്ഞ സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കിയോ ? ഇല്ലല്ലോ.
രണ്ടുവർഷം മുമ്പ് രാജ്യമെങ്ങും മിനിമം വേതനം 18000 ഉം മിനിമം പെൻഷൻ 3000 ഉം ആക്കണമെന്നാവശ്യപ്പെട്ടു ഒരു ദേശീയ ഹർത്താൽ കേരളത്തിൽ നടത്തിയിരുന്നു. ഇപ്പോൾ സിപിഎം കേരളം ഭരിക്കുന്നു. എന്നിട്ട് ഇതെല്ലാം കേരളത്തിൽ നടപ്പിലാക്കിയോ?
ഭരണത്തിലിരിക്കുമ്പോൾ കർഷകരെ വെടിവെച്ചുകൊല്ലും ഭരണമില്ലാത്തിടത്തു കർഷകർക്ക് വേണ്ടി കണ്ണീർ പൊഴിക്കും. കർഷകരുടെ പെരുംപറഞ്ഞു കലാപം ഉണ്ടാക്കാൻ നോക്കും.
എന്തായാലും മുംബയിൽ പാവപെട്ട കർഷകരെ ഉപയോഗിച്ചു കലാപം നടത്താമെന്നും പോലീസ് വെടിവെപ്പ് ഉണ്ടാക്കി ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനത്തു അരാജകത്വം സൃഷ്ടിക്കാമെന്നുമുള്ള സിപിഎം ന്റെ കുതന്ത്രമാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ രാജ്യതന്ത്രജ്ഞതക്ക് മുന്നിൽ ചീറ്റിപോയതു.
കുറെ അന്തംകമ്മികളും കേരളത്തിലേ CITU മാധ്യമങ്ങളും വാഴ്ത്തിപ്പാടുന്നുണ്ട് മഹാരാഷ്ട്രയിൽ സിപിഎം തരംഗം എന്നൊക്കെ. മുകളിൽ പറഞ്ഞ ദേശീയ ഹർത്താൽ ദിവസത്തെ ചാനൽ ചർച്ചയിൽ സിപിഎം നേതാവ് സമ്പത്ത് പറയുന്നത് കേട്ടു, സിപിഎം നടത്തിയ അന്നത്തെ ദേശീയ ഹർത്താലിൽ ഉത്തർ പ്രദേശിലെ 10 ലക്ഷം തൊഴിലാളികൾ പങ്കെടുത്തു എന്നൊക്കെ.
അവസാനം ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാർട്ടിക്ക് കിട്ടിയതാകട്ടെ ഏതാണ്ട് 57 വോട്ടും.
Comments
Post a Comment