തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി
തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതിയുടെ പോസ്റ്റ് വൈറൽ. 🙏കാര്യം നിസ്സാരം പ്രശ്നം ഗുരുതരം...🙏 ============================== കഴിഞ്ഞ ദിവസം ചെന്നൈയിൽ ബസിൽ യാത്ര ചെയ്തപ്പോൾ ലഭിച്ച ടിക്കറ്റാണിത്.തുക രേഖപ്പെടുത്തിയിട്ടില്ല കാരണം സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. യാത് ചെയ്തത് 77 കിലോമീറ്റർ. കോയംപേഡ് എന്ന സ്ഥലത്തും നിന്നും മഹാബലിപുരം വരെ ഒന്നര മണിക്കൂർ യാത്ര. നിങ്ങൾ തമിഴ് നാട്ടുകാരിയാണോ എന്ന് ചോദിക്കില്ല. APL/ BPLതരം തിരിവില്ല. അവരുടെ നാട്ടിൽ ചെന്ന് സൗജന്യം പറ്റുന്നു എന്ന ഭാവമേയില്ല, വളരെ മര്യാദയോടെയും ബഹുമാനത്തോടെയും സൗജന്യ യാത്രയ്ക്കും ടിക്കറ്റ് തരും. സ്ത്രീകളെല്ലാം വളരെ അന്തസ്സോടെയും അഭിമാനത്തോടെയും ഈ സoവിധാനം അവരുടേത് എന്ന ഭാവത്തോടെ യാത്ര ചെയ്യുന്നു. സൗജന്യമായതുകൊണ്ട് ബസ്സിനു കുറവൊന്നും ഇല്ല. ഇടതടവില്ലാതെ ബസ് വന്നു കൊണ്ടേയിരിക്കും .സൗജന്യ യാത്രക്കാർ എന്ന പുച്ഛഭാവമൊന്നും പുരുഷൻമാരായ സഹയാത്രികർക്കില്ല. അൻപാർന്ന തോഴർകൾ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (TNSTC) നിലവിൽ വന്നത് 1972 ൽ കേരളത്തിൽ (തിരുവതാംകൂറിൽ ) വന്നതിന് (1938) '34 വർഷങ്ങൾക്ക് ശേഷം .ഇന്ന് തമിഴ്നാട്ട...