ജെസ്യൂട്ട് മതപ്രചാരകരെ
1498 -ൽ വാസ്കോ ഡി ഗാമ ഇന്ത്യയിൽ വന്നതിനു ശേഷം വ്യാപാരം അഭിവൃദ്ധി പ്രാപിച്ചനാലു പതിറ്റാണ്ടുകൾക്കുശേഷം പുതുതായി രൂപം കൊണ്ട ജെസ്യൂട്ട് മതപ്രചാരകരെ പോപ്പ് ഗോവയിലേക്ക് അയച്ചു. ഗോവയിലെ കോളനി ഭരിക്കുന്ന പോർച്ചുഗീസുകാർ പുതുതായി ക്രിസ്താനികൾ ആകുന്നവർക്ക് പലവിധ പ്രോൽസാഹനങ്ങളും നൽകി. പുതുതായി മതപരിവർത്തനം ചെയ്ത പലരും തന്താങ്ങളുടെ പഴയ മതം രഹസ്യമായി പിന്തുടർന്നുവന്നു. ഇത് ക്രിസ്തീയവിശ്വാസത്തിന്റെ പാവനതക്ക് ഭീഷണിയാകുമെന്ന് പുരോഹിതർ കരുതി. 1545 -ൽ പോർച്ചുഗലിലെ ജോൺ മൂന്നാമന് എഴുതിയ കത്തിൽ ഗോവയിൽ മതദ്രോഹവിചാരണ(ഇൻക്വിസിഷൻ) തുടങ്ങണമെന്ന് സെന്റ് ഫ്രാൻസിസ് സേവ്യർ ആവശ്യപ്പെട്ടു. 1560 -ൽ തുടക്കമിട്ട ഈ പരിപാടി, 1774 മുതൽ 1812 -ൽ നിരോധിക്കുന്നതുവരെ തുടർന്നു.പതിനായിരക്കണക്കിന് ആൾക്കാരെ മതദ്രോഹകാര്യങ്ങൾക്കായി വിചാരണ ചെയ്തു.ഇതിൽ നൂറുകണക്കിന് പേരെ വധശിക്ഷയ്ക്കു വിധിച്ച് കൊല്ലുകയും 64 പേരെ കത്തിക്കുകയുമാണ് ചെയ്തത്. മറ്റു പലർക്കും കുറഞ്ഞശിക്ഷകളാണ് നൽകിയത്, എന്നാൽ വിചാരണ നടത്തപ്പെട്ട മറ്റു പലരുടെയും വിധിയെപ്പറ്റി യാതൊരു അറിവുമില്ല. ക്രിസ്തുമതത്തിലേക്കുപരിവർത്തിതരായ പറവർ കുടുംബങ്ങളിൽ മുതിർന്നവ...