ലയനധാരണ

ബഹുമാനപ്പെട്ട ശ്രീ പി.ജെ ജോസഫ് സാറിന്.

2009 അവസാനത്തോടെ കേരളാ കോൺഗ്രസ് -ജെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു എന്നെ താങ്കളുടെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഒരു തീരെ ചെറിയ പാർട്ടിയിൽ പ്രവർത്തിക്കുന്നതിന്റെ താൽപര്യമില്ലായ്മ അറിയിച്ചപ്പോൾ അന്നദ്ധേഹം പറഞ്ഞത്, കെ.എം മാണിയുടെ കേരള കോൺഗ്രസ്സുമായി ലയിച്ച് ഒറ്റപ്പാർട്ടിയാകാൻ പോകുകയാണെന്ന്. കേരളാ കോൺഗ്രസ്സ് -എം വലിയ പാർട്ടിയാണ് കെ.സി.ജെയുടെ അഞ്ചിരട്ടി ശക്തിയുണ്ടവർക്ക്. കുറെ എം.എൽ.എമാരും എം.പിയുമൊക്കെയുണ്ട് എന്ന്. ലയനത്തിന് ശേഷം 2010 ലാണ് ഞാനീ പാർട്ടിയുടെ മെമ്പറായത്.

#സീനിയോറിറ്റി
90 ശതമാനം പ്രവർത്തകരും ശ്രീ ജോസ് കെ മാണി ചെയർമാനാകണമെന്ന് ആഗ്രഹിക്കുന്നതായി കേരളാ കോൺഗ്രസ്-എം മുതിർന്ന നേതാവെന്നതിനാൽ താങ്കൾക്ക് തന്നെ ബോധ്യപ്പെട്ട കാര്യമായിരിക്കും. സീനിയറായത് കൊണ്ടല്ല കെ.എം മാണി സാറ് ചെയർമാനയത് എന്നും പാർട്ടിയിലെ ശക്തിയും അംഗബലവും പ്രാപ്തിയും ഉള്ളത് കൊണ്ട് തന്നെയാണ് അദ്ദേഹം ചെയർമാനും താങ്കൾ വർക്കിംഗ് ചെയർമാനുമായതെന്ന് ആരേക്കാളും ഉത്തമ ബോധ്യമുള്ളയാള് തന്നെയാകും താങ്കളെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ, യഥാർത്ഥ എമ്മിന്റെ പത്തിലൊന്ന് അണികൾ പോലുമില്ലാത്ത ഒരു ചെറിയ ഗ്രൂപ്പിന്റെ വാക്താവ് മാത്രമാണ് താങ്കളിപ്പോൾ. 90 ശതമാനം അണികളും വിയോജിപ്പോടെ എതിർക്കുന്ന താങ്കൾക്കെങ്ങനെ
ഒരു പ്രസ്ഥാനത്തിന്റെ നായകനായി  തുടരാനാകും എന്ന് ഒരു സാധാരണ പ്രവർത്തകന്റെ ബുദ്ധിയിൽ ചിന്തിച്ചാൽ പോലും ഉത്തരം തെളിയും.

#ഗ്രൂപ്പടിസ്ഥാനം
രണ്ട് പാർട്ടികൾ ലയിച്ചെങ്കിലും ലയിക്കാതെ പരസ്പരം വീതിക്കുന്നതായാണ് കഴിഞ്ഞ വർഷങ്ങളിൽ സാധാരണ പ്രവർത്തകർ കണ്ടിട്ടുണ്ടാവുക. പത്ത് ജില്ലാ പ്രസിഡണ്ടുമാരും മാണി ഗ്രൂപ്പിന്റേത്. നാലെണ്ണം താങ്കളുടെ ഗ്രൂപ്പിന്. അതിൽ താങ്കളുടെ ഗ്രൂപ്പിന്റെ ജില്ലകളായ പാലക്കാട് മുൻ ജില്ലാ പ്രസിഡണ്ടായിരുന്ന -ജെ-പക്ഷക്കാരനായിരുന്ന കെ.വി മാണി മരിച്ചപ്പോൾ അവിടെ സീനിയർമാരായിരുന്ന നാലോ അഞ്ചോ സംസ്ഥാന നേതാക്കൻമാരുണ്ടായിരുന്നു. ജില്ലാ പ്രസിഡണ്ടാകാൻ യോഗ്യനും സീനിയറുമായ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോസ് ജോസഫിനെയും മറികടന്ന് ജൂനിയറായ ജോസഫ് പക്ഷക്കാരനായ ജോബി ജോൺ പ്രസിഡണ്ടായതെങ്ങനെ? ഇട്ടക്കിയിൽ സീനിയറായ ഫൊഫ. കെ.എ ആന്റണിയെ മറികടന്ന് ജോസഫുകാരനായ എം.ജെ ജേക്കബ് ജില്ലാ പ്രസിഡണ്ടായതെങ്ങനെ? എറണാംകുളത്ത് സീനിയറായ വി.വി ജോഷിയേയോ ബാബു ജോസഫിനേയോ ജില്ലാ പ്രസിഡണ്ടാക്കാത്തതെന്തേ? അവിടെ ഇവരേക്കാൾ ജൂണിയറായ ഷിബു തെക്കുംമ്പുറമാണല്ലോ പ്രസിഡണ്ട്. തൃശൂരിൽ താങ്കളുടെ പക്ഷക്കാരനായ പോളി ജനാധിപത്യ കേരളാ കോൺഗ്രസിൽ പോയപ്പോൾ ബേബി മാത്യൂവിനെ എന്ത് കൊണ്ട് പ്രസിഡണ്ടാക്കിയില്ല? കെ.എസ്.സി സംസ്ഥാന പ്രസിഡണ്ടായിരുന്ന ആൻസൻ ആന്റണി ജനാധിപത്യ കേരളാ കോൺഗ്രസിലേക്ക് പോയപ്പോൾ ജൂനിയറായ രാഖേഷ് എങ്ങനെ പ്രസിഡണ്ടായി? സിറിയക്കായിരുന്നല്ലോ സീനിയർ. താങ്കൾ തന്നെ മുപ്പത്തി ഏഴാം വയസ്സിൽ പാർട്ടി ചെയർമാനായതല്ലേ. വി.ടി സെബാസ്റ്റ്യനെപ്പോലെ താങ്കളേക്കാൾ സീനിയറായ കുറെയധികം നേതാക്കൻമാരുണ്ടായിരുന്നല്ലോ അവിടെ. അന്ന് സീനിയറായ ആളെ എന്ത് കെണ്ട് താങ്കൾ പരിഗണിച്ചില്ല?

#യുവത്വം
രാഹുൽ ഗാന്ധിയുടെ യുവത്വമാർന്ന നേതൃത്വത്തിനെ വാഴ്ത്തി താങ്കൾ പ്രസംഗിച്ചിട്ടും പാടിയിട്ടും രണ്ട് മാസമായില്ല. യുവാക്കളെ ഈ പ്രസ്ഥാനത്തിലേക്കാകർഷിക്കാൻ ഏറ്റവും അനുയോജ്യം ജോസ് കെ മാണി ചെയർമാനാകുന്നതാണെന്ന് താങ്കൾക്കുമറിയാഞ്ഞിട്ടല്ല. എതോ ദുഷ്ടശക്തികളുടെ കൈയ്യിൽ താങ്കളകപ്പെട്ടിരിക്കുന്നു. ജോസ് കെ മാണി ചെയർമാനാകുന്നതാഗ്രഹിക്കുന്നവരാണ് ഈ പ്രസ്ഥാനത്തിലെ 90 ശതമാനം പ്രവർത്തകരുമെന്ന് മനസ്സിലാക്കുമല്ലോ?

#ലയനധാരണ
🔷 ചെയർമാൻ- മാണിവിഭാഗം
🔷 പാർലമെൻറ്ററി പാർട്ടി ലീഡർ- മാണിവിഭാഗം
🔸 വർക്കിങ്ങ്  ചെയർമാൻ- ജോസഫ്
🔷 വൈസ് ചെയർമാൻ - മാണി
🔷 ഓഫീസ്ചാർജ് സെക്രട്ടറി - മാണി
🔷 ഡെപ്യൂട്ടി ചെയർമാൻ - മാണി

ജില്ലാ പ്രസിഡന്റ്-
🔷10 എണ്ണം മാണി വിഭാഗം
🔸4 എണ്ണം ജോസഫ് വിഭാഗം

പോഷക സംഘടനകൾ
🔷യൂത്ത്ഫ്രണ്ട് - മാണി വിഭാഗം
🔸 KSC - ജോസഫ് വിഭാഗം
🔷 KTUC - മാണി വിഭാഗം
🔸 വനിതാകോൺഗ്രസ് - ജോസഫ് വിഭാഗം
🔸 അദ്ധ്യാപക സംഘടന - ജോസഫ് വിഭാഗം
🔷ദളിത് ഫ്രണ്ട് - മാണി വിഭാഗം
🔷NGO - മാണി വിഭാഗം
🔷കർഷക യൂണിയൻ - മാണി വിഭാഗം

ജനറൽ സെക്രട്ടറിമാർ (ആകെ 25)
🔷 മാണി വിഭാഗം - 18
🔸 ജോസഫ് വിഭാഗം - 7

സ്റ്റിയറിങ്ങ് കമ്മിറ്റി - (99)
🔷മാണി വിഭാഗം - 74
🔸 ജോസഫ് വിഭാഗം - 25

ഹൈപവർ കമ്മിറ്റി (29)
🔷 മാണി വിഭാഗം - 18
🔸 ജോസഫ് വിഭാഗം -11

സംസ്ഥാന കമ്മിറ്റി (450)
🔷 മാണി വിഭാഗം  - 360
🔸 ജോസഫ് വിഭാഗം - 90

ആയതിനാൽ സ്വന്തം ശക്തിയെക്കുറിച്ചുള്ള ബോധ്യത്തോടെയും ഔചിത്യത്തോടെയും തീരുമാനമെടുക്കാൻ താങ്കൾക്കാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

മുഹമ്മദ് നിഷാദ് തൊട്ടിയൻ

ഒപ്പ്

⭕തെറിക്കാർ വീട്ടുപേര് മാറ്റരുത്.

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി