മഹാരോഗികളായ കേരള MLA മാർ*

*മഹാരോഗികളായ കേരള MLA മാർ*

പതിമ്മൂന്നാം നിയമസഭയിലെ നൂറ്റിപ്പതിനേഴു MLA മാരുടെ, ഒക്ടോബർ വരെയുള്ള ചികിൽസാചിലവിന്റെ കണക്ക് വിവരാവകാശ നിയമപ്രകാരം നേടിയ ആലപ്പുഴ സ്വദേശി, കളത്തിൽ വിജയൻ മാദ്ധ്യമമുതലാളിമാരൊഴിച്ചുള്ള കേരളീയരെ, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. ഇത്രയും MLA മാർ 4.61കോടി രൂപയാണ് ജനങ്ങളുടെ കീശയിൽ നിന്ന് മാറാരോഗങ്ങളുടെ പേരിൽ ചികിൽസാചിലവ് എഴുതി വാങ്ങിയിരിക്കുന്നത്!
*ഇവരിൽ ഏറെയും 50 കോടിയിലേറെ ആസ്തിയാണ് ഇലക്ഷൻ കമ്മീഷനു നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ളത്*.
*മാത്രവുമല്ല, ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന പക്ഷം ഇതെല്ലാം ഇൻഷുറൻസ് കമ്പനികൾ ചിലവഴിക്കേണ്ടുന്ന തുകയുമാണ്!*

പതിവു പോലെ ഈ വിവരം ഒരു മാദ്ധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ കോട്ടയത്ത് നിന്ന്, പ്രിയ സുഹൃത്തുക്കളായ *ബാലചന്ദ്രൻ അമ്പലപ്പാട്ട്,* മാനേജിംഗ് എഡിറ്ററായും, ശ്രീ. ഗോപി കൊടുങ്ങല്ലൂർ, KR മീര തുടങ്ങിയവർ പത്രാധിപസമിതിയിലുൾപ്പെട്ടു വരുന്നതുമായി പ്രസിദ്ധീകരിക്കുന്ന *'കവി മൊഴി'* എന്ന മാസികയിലാണ് ഈ വിവരം ഈയുള്ളവന് കാണുവാൻ കഴിഞ്ഞത്.

കുട്ടനാട് വികസന വക്താവായ തോമസ് ചാണ്ടി, മാത്രം 1കോടി 91 ലക്ഷം രൂപയാണത്രെ മരുന്നിനത്തിൽ വാങ്ങിച്ചത്. രോഗികളായ ആശ്രിതരെ കാരുണ്യ ലോട്ടറിയെടുക്കാൻ പറഞ്ഞയച്ചിട്ടാണ് ഇവരിങ്ങനെ ആർഭാട ചികിൽസ നടത്തുന്നതെന്ന് 'തലക്കുറി' യിൽ പറയുന്നു! (മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും കണക്കുകൾ ഇവയിൽ പെടുന്നില്ല. അവ വേറേ വരും!)

പത്രാധിപക്കുറിപ്പിലെ ഈ വാചകം ശ്രദ്ധേയമാണ്. ; *"ചികിൽസ ലഭിക്കാതെ ചീഞ്ഞു മരിക്കുന്ന കാർത്ത്യായനിയും കമലാക്ഷിയുമൊക്കെയുള്ള മണ്ഡലങ്ങളിലെ പ്രതിനിധികളാണ് ഇവർ"!* ചികിൽസാധനത്തിനു കൊടിയുടെ നിറം പ്രശ്നമല്ലല്ലോ. വലിയ രോഗികളുടെ കണക്ക് തലക്കുറിയിൽ അവതരിപ്പിക്കുന്നുമുണ്ട്.
C ദിവാകരൻ - ₹14.68 ലക്ഷം,
C തോമസ് -  ₹11.28 ലക്ഷം,
M ചന്ദ്രൻ -  ₹10.70 ലക്ഷം,
ജമീല പ്രകാശം - ₹8.04 ലക്ഷം എന്നിങ്ങനെയാണത്രെ ലക്ഷങ്ങളുടെ കണക്ക്. രമേശ് ചെന്നിത്തലയാണ് ഏറ്റവും കുറഞ്ഞ ₹2.86 ലക്ഷം. എഴുതിയെടുത്തിരിക്കുന്നത്. ഇങ്ങനെ എന്തെല്ലാം അലവൻസുകളാവാം ജനപ്രതിനിധികൾക്ക് ലഭ്യമായിട്ടുള്ളത്. *വെറുതെയല്ലല്ലോ മൽസരിക്കുവാൻ സീറ്റിനിത്ര കടിപിടിയും, കിഴവന്മാർ ഒട്ടും വിട്ടു കൊടുക്കാത്തതും.*

രാഷ്ട്രീയം എന്നും ഇങ്ങനെയുള്ള കൈയ്യിട്ടുവാരലുകളുടെ കലയാണ്, അതാണ് പുതിയ ആളുകളെയും, മാറ്റങ്ങളെയും ഇവരെല്ലാം ഭയപ്പെടുന്നത്. എന്തു വിലകൊടുത്തും മുന്നണികളിൽ നിന്ന് പുൽച്ചാടി കളിച്ച് അധികാരസ്ഥാനത്ത് ചിലർ എന്നും നിലനിൽക്കുന്നത്.

കൂടുതൽ കബളിപ്പിക്കപ്പെടുവാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി, അവർക്ക് അസുഖങ്ങൾ ബ്ലേഡ് കാശെടുത്ത് ചികിൽസിക്കണം,(അതിനും കമ്മീഷനുണ്ടെന്നാണ് കേൾവി) അല്ലെങ്കിൽ സർക്കാരാശുപത്രിയുടെ വരാന്തയിൽ കിടന്ന് മരിക്കണം!

മാറരുത്, മലയാളീ, മാറരുത്, ഇവർക്കൊക്കെ തന്നെ ഉറച്ച് നിന്ന് മുദ്രാവാക്യം വിളിച്ച് മരിച്ചാലും വോട്ട് കുത്തണം. ഒരു കാരണവശാലും മാറി ചിന്തിക്കരുത്!
ചികിത്സയുടെ പേരു പറഞ് ധൂർത്തടിക്കാൻ മാത്രം എന്ത് അസുഖമാണ് നിങ്ങൾക്കുളളത് !?

"ലീഗ് MLA മാരുടെ ചികിത്സാ ചെലവ്
പാവപ്പെട്ടവൻ്റെ നികുതി പണത്തിൽ നിന്ന് "

01, MK മുനീർ ₹16,09,491/-
02, VK ഇബ്രാഹിംകുഞ്ഞ് ₹6,72,879/-
03, MP സമദാനി ₹6,58,176/-
04, അബ്ദുൽ റസാഖ് ₹3,29,260/-
05, NA നെല്ലിക്കുന്ന് ₹3,29,000/-
06, മുഹമ്മദുണ്ണി ഹാജി ₹2,70,943/-
07, KNA ഖാദർ ₹2,45,546/-
08, C മൊയ്തീൻ കുട്ടി ₹2,30,202/-
09, M ഉമ്മർ ₹2,27,255/-
10, PK ബഷീർ ₹2,23,582/-
11, PK അബ്ദറബ്ബ് ₹1,87,201/-
12, മാക് അലി ₹1,71,083/-
13, ഉമ്മർ മാസ്റ്റർ  ₹45,554/-
*ആരും ഞെട്ടേണ്ട ഇത് ചികിത്സാ ചെലവ് മാത്രം. തീറ്റയും, കുടിയും, ഫോൺ ബില്ലും, യാത്ര പോയതും, സകുടുംബം ടൂർ പോയതും പുറകെ വരുന്നതേയുള്ളൂ.*

*സർക്കാർ തലത്തിൽ ഒരു ഗുമസ്ത പണിക്ക് വേണം കാര്യക്ഷമമായ ഫിസിക്കൽ ഫിറ്റ്നസ് എന്നിരിക്കെ*

*ഇത്രയും മാര കരോഗങ്ങൾ ഉളളവരെയാണല്ലോ ദൈവമേ നമ്മൾ തിരഞെടുത്തയച്ചത്.*

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി