പി.ടി.ചാക്കോയുടെ അമ്പത്തിയേഴാമത് ചരമവാർഷികം ഇന്ന് ഓഗസ്റ്റ് ഒന്നിന്*
*പി.ടി.ചാക്കോയുടെ അമ്പത്തിയേഴാമത് ചരമവാർഷികം ഇന്ന് ഓഗസ്റ്റ് ഒന്നിന്* --------------------------------------- പി. ടി. ചാക്കോ മരിച്ചപ്പോൾ കോട്ടയം പൊട്ടിത്തെറിച്ചു. തങ്ങളുടെ നേതാവിനെ അപവാദം പ്രചരിപ്പിച്ചു മന്ത്രി പദത്തിൽ നിന്ന് ഇറക്കി, കെപിസിസി തിരെഞ്ഞെടുപ്പിൽ തോൽപ്പിച്ച്, രാഷ്ട്രീയ വേദിയിൽ ഒന്നുമല്ലാതാക്കിയ കോൺഗ്രസ് നേതൃത്വത്തിനോട് അവർ കലഹിക്കാൻ ഇറങ്ങി. പി . റ്റി ചാക്കോ ബാക്കി വെച്ചത് ത്യാഗസമ്പന്നമായ രാഷ്ട്രീയ പാരമ്പര്യവും, ഒന്നര ലക്ഷം രൂപയുടെ കടവുമായിരുന്നു ! ( 1964 -ലെ ഒന്നരലക്ഷം ഇന്നെത്ര കോടിക്ക് തുല്യം ആയിരിക്കും ). പി. റ്റി. ചാക്കോയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സാമ്പത്തിക ബാലൻസ് ഷീറ്റ് നഷ്ടത്തിൽ ആയിരുന്നു എന്ന് ജനം അപ്പോഴാണ് അറിഞ്ഞത്. കെ.പി.സി.സി തിരഞ്ഞെടുപ്പിൽ പി.ടി.ചാക്കോയെ തോൽപ്പിക്കാൻ സി.കെ ഗ്രൂപ്പും, ശങ്കർ ഗ്രൂപ്പും ഒന്നിച്ചു. സി.എം സ്റ്റീഫന്റെ പ്രധാന കാർമികത്വത്തിൽ ആയിരുന്നു ചാക്കോ വിരോധികളുടെ കൂട്ടായ്മ ഉണ്ടായത്. കെ.പി.സി.സി തിരഞ്ഞെടുപ്പിൽ തോറ്റ പി.ടി.ചാക്കോ എറണാകുളം ടി.ബി യിലേക്ക് വന്നു കയറിയപ്പോൾ വന്ദ്യ വയോധികനായ മൊയ്‌തു മൗലവി സാഹിബ...