മറ്റൊരു റിസിഷനിലേക്ക് പോവുകയാണ് എന്ന കൃത്യമായ സൂചനകൾ വരുന്നുണ്ട്

ഗൾഫ് രാജ്യങ്ങൾ അടക്കം ലോകം മുഴുക്കെ മറ്റൊരു റിസിഷനിലേക്ക് പോവുകയാണ് എന്ന കൃത്യമായ സൂചനകൾ വരുന്നുണ്ട്. അതിന്റെ ചെറിയ അലയൊലികൾ തീർച്ചയായും തോതിലെങ്കിലും നമ്മുടെ രാജ്യത്തും  ഉണ്ടായേക്കും. പക്ഷെ എനിക്ക് മനസ്സിലാകാത്തത് നമ്മുടെ മതേതർ ഏറ്റു പിടിച്ചിട്ടുള്ള ചില വാചകങ്ങളാണ്.

"അഞ്ച് രൂപയുടെ ബിസ്ക്കറ്റ് വാങ്ങുവാൻ പോലും ഇന്ത്യക്കാർ പണം മുടക്കുന്നില്ല..." ബ്രിട്ടാനിയ.

"ഇന്ത്യയിലെ വാഹന നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയുടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്..." മഹീന്ദ്ര.

"ഇന്ത്യയിൽ.ഞങ്ങളുടെ ഇരുചക്ര വാഹനങ്ങൾ വാങ്ങുവാൻ ആളുകൾ തയ്യാറാകുന്നില്ല..." ബജാജ്.

"അടിവസ്ത്രം വാങ്ങുവാൻ ഇന്ത്യക്കാർ തയ്യാറാകുന്നില്ല.." ഏത് കമ്പനിയാണ് പറഞ്ഞതെന്ന് അറിയുകയില്ല.

മേൽപ്പറഞ്ഞ നാല് അഭിപ്രായങ്ങൾ തൊടിപ്പും, പൊങ്ങലും ചേർത്ത് നാല് പുറത്തിൽ കുറയാത്ത ഉപന്യാസം രചിക്കലും, അഞ്ച് പൈസക്ക് വിവരമില്ലാത്ത സ്ത്രീകളെ വെച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് മതേതര അപ്പോസ്തലർ. എന്നാൽ ബ്രിട്ടാനിയ, ബജാജ്, മഹേന്ദ്ര എന്നീ കമ്പനികളുടെ  2017 - 2018, 2018 - 2019 എന്നീ സാമ്പത്തിക വർഷത്തെ വിറ്റു വരവും, മൊത്തം ലാഭവും, അറ്റാദായവും എടുത്ത് നോക്കിയാൽ വളർച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് കാണാം.

ഇവിടെ ഇട്ടിട്ടുള്ള സ്‌ക്രീൻ ഷോട്ടുകളിൽ മൊത്തം വിറ്റു വരവ് കാണുവാൻ സാധിക്കും.

ബ്രിട്ടാനിയയുടെ ബാലൻസ് ഷീറ്റ്

നെറ്റ് സെയിൽസ്

10,482.45 (2018 - 2019) -
  9,304.06 (2017 - 2018)
-----------------
  1,178.39. അതായത് 12.66% വർദ്ധനവ്

ടാക്സിന് മുൻപുള്ള മൊത്തം ലാഭം

1,716.11 (2018 - 2019) -
1,445.20 (2017 - 2018)
-----------------
    270.91. അതായത് 18.74% വർദ്ധനവ്

അറ്റാദായം 

1,122.20 (2018 - 2019) -
   947.89 (2017 - 2018)
-----------------
   174.31 അതായത് 18.38% വർദ്ധനവ്

മഹീന്ദ്രയുടെ ബാലൻസ് ഷീറ്റ്

നെറ്റ് സെയിൽസ്

53,614.00 (2018 - 2019) -
49,444.99 (2017 - 2018)
-----------------
   4,169.01 അതായത് 8.43% വർദ്ധനവ്

ടാക്സിന് മുൻപുള്ള മൊത്തം ലാഭം

6,316.16 (2018 - 2019) -
6,110.44 (2017 - 2018)
--------------------
    205.72 അതായത് 3.36% വർദ്ധനവ്

അറ്റാദായം

4,796.04 (2018 - 2019) -
4,356.01 (2017 - 2018)
------------------
   440.03 അതായത് 10.10% വർദ്ധനവ്

ബജാജിന്റെ ബാലൻസ് ഷീറ്റ്

നെറ്റ് സെയിൽസ്

30,249.96 (2018 - 2019) -
25,563.26 (2017 - 2018)
--------------------
  4,686.70 അതായത് 18.33% വർദ്ധനവ്

ടാക്സിന് മുൻപുള്ള മൊത്തം ലാഭം 

6,699.60 (2018 - 2019) -
5,768.58 (2017 - 2018)
--------------
   931.02 അതായത് 16.13% വർദ്ധനവ്

അറ്റാദായം

4,675.18 (2018 - 2019) -
4,068.10 (2017 - 2018)
------------------
    607.10 അതായത് 14.92% വർദ്ധനവ്.

കഴിഞ്ഞ സാമ്പത്തിക വർഷവുമായി തട്ടിച്ചു നോക്കുമ്പോൾ 2018 - 2019 കാലഘട്ടത്തിൽ 15% ത്തിന് മുകളിൽ അറ്റാദായം നേടിയ കമ്പനികളുടെ ഈ കണക്കുകൾ നമ്മുടെ കൺമുന്നിൽ ഇങ്ങിനെ നിൽക്കുമ്പോൾ എങ്ങിനെയാണ് മതേതരരുടെ പ്രചാരണങ്ങൾ അപ്പാടെ അങ്ങ് വിഴുങ്ങുവാൻ സാധിക്കുന്നത്...?

*തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കാം. ആവശ്യമെങ്കിൽ തിരുത്താം.

*ഇന്ത്യയിൽ "നടന്നുകൊണ്ടിരിക്കുന്ന" സാമ്പത്തിക ഞെരുക്കത്തിന്റെ ഭാഗമായി അടിവസ്ത്രം ഉപേക്ഷിച്ചവർ കൈപൊക്കാൻ അപേക്ഷ...!!!

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

നോട്ടു നിരോധനം✅സത്യാവസ്ഥ