മസാല ബോണ്ട് എന്നുപറഞ്ഞാൽ നിക്ഷേപമൊന്നുമല്ല... വിദേശത്തുനിന്നു ഇന്ത്യൻ രൂപയിൽ എടുക്കുന്ന കടമാണ്... 1.8 % മാത്രം വളർച്ചാനിരക്കുള്ള ലണ്ടൻ മാർക്കറ്റിൽ പോയി 9 .72 % ൽ ബോണ്

കിഫബിക്കു വിദേശ അംഗീകാരം... 2150  കോടിയുടെ വിദേശ നിക്ഷേപം... ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചു മുഖ്യ മന്ത്രിയെ നേരിട്ട് ക്ഷണിച്ചു....  സംഭവം അഭിമാന പുളകിതം തന്നെ.....

സംഭവം ഈ മസാല ബോണ്ട് എന്നുപറഞ്ഞാൽ നിക്ഷേപമൊന്നുമല്ല... വിദേശത്തുനിന്നു ഇന്ത്യൻ രൂപയിൽ എടുക്കുന്ന കടമാണ്... 1.8 % മാത്രം  വളർച്ചാനിരക്കുള്ള ലണ്ടൻ മാർക്കറ്റിൽ പോയി
9 .72 % ൽ ബോണ്ട് ഇറക്കിയാൽ ചൂടപ്പം പോലെ വിറ്റുപോകില്ലേ...  0 .75 % ആണ് ഇംഗ്ലണ്ടിൽ ഇപ്പോളത്തെ ബാങ്ക് നിക്ഷേപ പലിശ എന്നുകൂടി അറിയുക.

9 .72 % നിരക്കിൽ ബോണ്ടിറക്കുമ്പോൾ,  2150 കോടി രൂപയ്ക്കു വർഷം തോറും   210 കോടി രൂപ പലിശ ഇനത്തിൽ മാത്രം കേരള സർക്കാർ  നൽകണം .

എന്നുവെച്ചാൽ 5 വർഷം കൊണ്ട് പലിശയും , മാനേജ്‌മന്റ് ഫീസും ആയി മാത്രം 1050 കേരളത്തിലെ ജനങ്ങൾ നൽകണം , മുഴുവൻ ആയി 2150 +1050 = 3200 കോടി രൂപ .
ഇതിലും ചെറിയ പലിശക്ക് ഇന്ത്യയിലെ തന്നെ പൊതുമേഖലാ ബാങ്ക് സർക്കാരിന് ലോൺ നല്കുമായിരുന്നില്ലേ....?
കോച്ചി മെട്രോയ്ക്ക് ഫ്രഞ്ച് കമ്പനി 1350 കോടി രൂപയ്ക്കു 1.35 % പലിശ ആണ് ഈടാക്കിയിരുന്നത് .
മോദിയുടെ മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെ ഉള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു ജപ്പാൻ നൽകിയ ലോൺ.., 88,087 കോടി രൂപയ്ക്കു 50 വർഷത്തേക്ക് 0.1 % പലിശ നിരക്കിലാണ് ജെ .ഐ .സി .എ (ജപ്പാൻ)  നല്കിയിരുക്കുന്നത് ....

എന്ന് വെച്ചാൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു ലഭിച്ചിരിക്കുന്ന 88,087 കോടി രൂപയ്ക്കു ഭാരത സർക്കാർ നൽകേണ്ട 5 വർഷത്തെ പലിശ
( 88,087 x .1 % =88.087 × 5 years) 440.44 കോടി രൂപ മാത്രം .
2150 കോടി രൂപക്ക് 5 വർഷത്തേക്ക് 1050 പലിശയും 88,087  കൊടിക്കു  440.44 കോടി രൂപ പലിശയും ...

വല്ലാത്ത ജാതി കടമെടുക്കൽ തന്നെ.... 
ഇത്ര വിചിത്രമായ കടമെടുപ്പ് നടത്തുമ്പോൾ.. ഈ ഇടപാട് നടത്തുന്ന ആളെയാണ് നേരിട്ട് കാണാൻ ഏതു ലണ്ടൻകാരനാണെങ്കിലും ആഗ്രഹിച്ചുപോകും.... അതാവാം അവര് നേരിട്ട് ക്ഷണിച്ചത്...
നമ്മള് പട്ടിണിയാണെങ്കിലെന്തു.. മുണ്ടുമുറുക്കിയുടുത്ത് ലണ്ടൻ ഓഹരി വിപണിയെ  മൊത്തത്തിൽ ഞെട്ടിക്കാൻ നമുക്കായില്ലേ ...   ഓരോ മലയാളിക്കും അഭിമാന നിമിഷം...

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

നോട്ടു നിരോധനം✅സത്യാവസ്ഥ