രാജ്യത്ത് നൂറ് നൂറ് കാര്യങ്ങൾ വേറെയുണ്ട് ശബരിമല അല്ലാതെ ,സംശയമുണ്ടോ

ഒരേ സാമ്പാർ ,ഒരേ ഇഡ്ലി, ഒരേ ചട്ട്നി എല്ലാ ദിവസവും മടുപ്പാണ്.
അതു പോലെ തന്നെയാണ് ഒരേ ശബരിമല, ഒരേ ശബരിമല, വിണ്ടും ഒരേ ശബരിമല ദിവസവും കേൾക്കുന്നതും മടുപ്പാണ്.

രാജ്യത്ത് നൂറ് നൂറ് കാര്യങ്ങൾ വേറെയുണ്ട് ശബരിമല അല്ലാതെ ,സംശയമുണ്ടോ??? നമ്മൾ സംസാരിക്കേണ്ട നിരവധി വിഷയങ്ങൾ .!
ഞാൻ ആരംഭിക്കയാണ് നിങ്ങളിൽ ഒരാൾ വായിക്കാൻ, ഒരാൾ ഷെയർ ചെയ്യാൻ, ഒരാൾ ചോദ്യങ്ങൾ ഉറക്കെ ചോദിക്കാൻ..,,!

ഒരാൾ തുടങ്ങിയാൽ മറ്റൊരാളിലുടെ മറ്റൊരാളിലേക്ക് പോകുമെന്ന് കരുതുന്നു,,

എങ്കിൽ കേട്ടോള്ളു ,നമ്മൾ സംസാരിക്കേണ്ടതും ,അറിയേണ്ടതും, ചോദിക്കേണ്ടതും ,ആലോചിക്കേണ്ടതും ,പരസ്പരം ഷെയർ ചെയ്യേണ്ടതും!

1 ) നരേന്ദ്ര മോഡിയുടെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ എവിടെ വരെയായി ??

2 )നോട്ടു നിരോധനം ഇന്ത്യയുടെ കാർഷിക മേഖലയുടെ നട്ടൊല്ലെട്ടിച്ചെന്ന മോദിയുടെ  കാർഷിക മന്ത്രാലയം പാർലമെന്റട്രി കമ്മറ്റി മുൻപാകെ സമ്മതിച്ചതറിഞ്ഞോ???

http://bit.ly/2Fzw5wQ

3 ) 2006 ലെ കുപ്രസിദ്ധ തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിന്റെ മുഖ്യ സൂത്രധാരൻ ബി.ജെ.പി ദേശിയ അദ്ധ്യക്ഷൻ അമിത് ഷായും കൂട്ടരുമാണെന്ന്  പ്രജാപതി എൻകൗഡർ കേസ് അന്വേഷിച്ച ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ സന്ദിപ് താപ്ഗഡേ CBI കോടതിയിൽ മൊഴി നൽകിയത് നിങ്ങളറിഞ്ഞോ ??

http://bit.ly/2FzvD1C

4 ) ഗോവിന്ദ് പൻസാരയുടെയും ,നരേന്ദ്ര ദബോൽക്കറിന്റെയും കൊലയാളികളെ ,പിടികിട്ടാത്ത പ്രതികളെ എത്രയും വേഗം കണ്ടെത്താൻ CBI യോടും ,മഹാരാഷ്ട്ര കുറ്റാന്വേഷണ എജൻസിയോടും ബോംബേ ഹൈക്കോടതി ആവശ്യപ്പെട്ടത് നിങ്ങളറിഞ്ഞോ??

5 ) 46 പേരുടെ ജിവനെടുത്ത തമിഴ്നാട്ടിലേ ഗാജ ചുഴലിക്കാറ്റിൽ തമിഴ്നാടിന് 14910 കോടിയുടെ നാശ നഷ്ടമുണ്ടായതായും ,അടിയന്തിരമായി 1500 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതായി നിങ്ങൾക്കറിയാമോ???

6 ) രാജ്യത്തെ 1.13 ലക്ഷം ATM കൾ  നോട്ടു നിരോധനം മൂലമുള്ള ക്യാഷ് മാനേജ്മെന്റ് താറുമാറായത് മൂലം 2019 ൽ അടച്ചു പൂട്ടുകയാണെന്ന് നിങ്ങൾ അറിഞ്ഞോ??

7 ) കഴിഞ്ഞ മാർച്ചിൽ ഇന്ത്യ കണ്ട ഏറ്റവും ത്യാഗോജ്വലമായ കിസാൻ ലോഗ് മാർച്ചിന് മഹാരാഷ്ട്രയിലേ BJP ഗവൺമെന്റ് നൽകിയ പാഴായ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നവശ്യപ്പെട്ട് രാജ്യത്തെ 20,000 ത്തോളം കർഷകർ നടത്തിയ മാർച്ച് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ??

8 ) വിദേശത്ത് നിക്ഷേപിച്ച  എത്ര രൂപയുടെ  ഇന്ത്യൻ കള്ളപ്പണം നരേന്ദ്ര മോഡി സർക്കാർ  കണ്ടെത്തി ഇന്ത്യയിൽ തിരിക്കെയെത്തിച്ചു എന്നതിന്റെ ഹാർഡ് ഡാറ്റ എവിടെയാണ്???
ഒരോ സംഘപരിവാർ പ്രവർത്തകന്റെയും ശബരിമല പോസ്റ്റിനടിയിലും നിങ്ങൾക്ക് ഈ ചോദ്യം ചോദിച്ചുടെ ഒഫിഷ്യൽ ആയ ഡാറ്റ കിട്ടണത് വരെ????

ചോദിച്ചുടെ ചങ്ങാതി ????

9 ) 530 കോടി രൂപ പരസ്യത്തിനായി മാത്രം ചിലവൊഴിച്ച മോദിയുടെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായ " സ്വച്ഛ് ഭാരത് അഭയാൻ " എത്ര കണ്ട് വിജയമായി എന്ന് പരിശോധിച്ചോ നിങ്ങൾ???

10 ) ഇന്ത്യയിലേ വ്യാജ വാർത്തകളുടെ ഉറവിടം മോഡി അനുകൂലികളായ സംഘ പരിവാറുക്കാരാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു ??? വെറും 40 പേരെ ഇന്റെർവ്യു ചെയ്തിട്ടാണ് അത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സംഘപരിവാർ ആരോപിച്ചപ്പോൾ  16,000 ട്വിറ്റർ പ്രൊഫൈലുകളും , 3200  ഫേസ്ബുക്ക് പേജുകളും, 47543 വ്യാജ വാർത്ത പരിശോധനകളും, നിരന്തരമായി വ്യാജ ഫോർവേർഡ് മെസെജുകളും നിരിക്ഷിച്ച് പഠിച്ചതിന്റെ ഫലമാണ് ആ റിപ്പോർട്ട് എന്ന് നിങ്ങൾക്കറിയമോ???
http://downloads.bbc.co.uk/mediacentre/duty-identity-credibility.pdf

ബാക്കി വരും ദിവസങ്ങളിൽ പരാമർശിക്കപ്പെട്ടും ,നിങ്ങൾക്ക് കൂട്ടി ചേർക്കാം ,ശബരിമല അല്ലാ പ്രധാനപ്പെട്ടത് എന്ന് തിരിച്ചറിയണ ഒരു വർഗമുണ്ട് ഇവിടെ ' ! മറ്റ് വിഷയങ്ങൾ പറഞ്ഞ് ചർച്ച ചെയ്ത് ജനങ്ങളിൽ എത്തിക്കണം!!

അവരുടെ ചോദ്യങ്ങൾക്കും ,അഭാസ അക്രമങ്ങൾക്കും മുകളിൽ നമ്മുടെ ചോദ്യങ്ങൾ ഉണ്ടാവണം !
നിരന്തരം, നിരന്തരം ,നിരന്തരം

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

നോട്ടു നിരോധനം✅സത്യാവസ്ഥ