റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം
വായിക്കണം ഓരോ ഇന്ത്യക്കാരനും; 56 ഇഞ്ചുകാരൻ എങ്ങനെയാണ് ഈ നാടിനെ ഒറ്റുകൊടുത്തതെന്നു ....
Desh Ka Chowkidar Chor Hai 😡
റാഫേലിനെ കുറിച്ചുള്ള ചില ചിന്തകളാണ്
--------------------------------------------------
2015-ലാണ് മോദി മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോണത്, ജർമനി, ഫ്രാൻസ്, ക്യാനഡ. ഏപ്രിൽ 10 നാണ് മോദിയുടെ ഫ്രാൻസ് സന്ദർശനം, ഏപ്രിൽ എട്ടാം തീയതി ഫോറിൻ സെക്രട്ടറി സയ്യദ് അക്ബറുദ്ദീന്റെ പത്ര സമ്മേളനം, അതിപ്പോഴും വിദേശകാര്യ മന്ത്രാലയ സൈറ്റിൽ ലഭ്യമാണ്. ഫ്രാൻസ് സന്ദർശനത്തെ കുറിച്ച് 5 ചോദ്യങ്ങളാണ് അദ്ദേഹത്തിനു മുന്നിൽ വന്നത്, മൂന്നെണ്ണം റാഫേൽ ഡീൽ. ഉത്തരം ഇങ്ങനെ ആയിരുന്നു: ചർച്ചകൾ നടക്കുന്നു, അതൊരു പ്രോസസ് ആണ്, രണ്ടു രാജ്യങ്ങൾ തമ്മിൽ ഉള്ളത്, ഡിസോൾറ്റും എച്ചഎഎലും ഡിഫൻസ് മിനിസ്ട്രി ആയും ചർച്ചകൾ നടക്കുന്നു, രാഷ്ട്ര തലവന്മാരുടെ ഇത്തരം യാത്രകാലിൽ ഇത്തരം കരാറുകൾ ഒന്നുമല്ല പ്രധാനം, അതുക്കും മേലെയാണ് കാര്യങ്ങൾ.(സയ്യദ് അക്ബറുദ്ധീൻ എന്ന പേരു കേട്ട് ദേശഹ്സ്നേഹികൾ വിറ കൊള്ളേണ്ട, അയാളല്ല, നിങ്ങടെ മുതലാളി കച്ചവടം ചെയ്ത കാര്യമാണ് പറയുന്നത്- പിന്നെ അക്ബറുദ്ധീൻ ഗംഫീര സ്പോക്പേഴ്‌സൻ ആയിരുന്നു, അതുകൊണ്ടാണ് അയാൾ ഇപ്പോൾ ഇന്ത്യയുടെ യുഎൻ അംബാസിഡറായി ഇരിക്കുന്നത്, മോദിജി നിയമിച്ചത് തന്നെ) അങ്ങനെ 2 ദിവസം കൂടി കഴിഞ്ഞു, മോദിജി പ്രഖ്ഖ്യാപിക്കുന്നു, അത് ഇങ്ങനെ; "ഞങ്ങൾക്ക് കുറച്ച വിമാനങ്ങൾ ആവശ്യമുണ്ട്, ഒരു 36 എണ്ണം വേഗം തരാൻ ഞാൻ പ്രസിഡന്റ് ഹോളന്ദയോട് പറഞ്ഞിട്ടുണ്ട്, ബാക്കി ഒക്കെ ഉദ്യോഗസ്ഥർ ചർച്ച ചെയ്ത് തീരുമാനിക്കും". അതിനെ കുറിച്ച് ഇന്ദ്രാണി ബഗ്ച്ചിയെ പോലുള്ള ഇക്കാല ലിബറൽ, അക്കാല മോഡി ഭക്തർ എഴുതിയ ഭക്തി സാഹിത്യം ഇന്നും അവയിലാബിൾ ആണ്.
കട്ട് ടു ഇന്ത്യ: അന്ന് ഇന്നത്തെ ഗോവ മുഖ്യൻ മനോഹർ പരീഖർ ആണ് പ്രതിരോധ മന്ത്രി, പത്രക്കാർ ചോദിച്ചു, റാഫേൽ കരാറിനെ കുറിച്ച്, ആദ്യ മറുപടി ഇങ്ങനെ: ഇന്ത്യൻ പ്രധാന മന്ത്രിയും ഫ്രാൻസ് പ്രസിഡന്റും ഒരു കരാറിൽ എത്തി, ഞാൻ അതിനെ പിന്താങ്ങുന്നു. ( പരീക്കർ, ജെയ്റ്റ്ലി, ഇപ്പോൾ അനന്ത കുമാർ; പിന്നെ സുഷമ സ്വരാജ്, മോദി മന്ത്രിസഭയിലെ കുറച്ച മന്ത്രിമാർ പല വിധ അസുഖങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിൽ ആണെന്ന് സ്വാതി ചതുർവേദിയുടെ ഒരു 'ഗൂഡാലോചന ലേഖനം' ഉണ്ടായിരുന്നു) അപ്പൊ ഇന്ത്യൻ പ്രതിരോധ മന്ത്രിയോ മോദിക്കൊപ്പം പോയ വിദേശകാര്യ വക്താവോ അറിഞ്ഞിട്ടില്ല ഇങ്ങനെ ഒരു കരാർ ഉണ്ടാകുന്ന കാര്യം.
പിന്നെ പല റിപ്പോർട്ടുകൾ പുറത്തു വന്നു, മോദി ഈ പ്രഖ്ഖ്യാപനം നടത്തുന്നതിന് 12 ദിവസം മുമ്പ് അനിൽ അംബാനി ഡിഫൻസ് കമ്പനി രജിസ്റ്റർ ചെയ്യുന്നത് അടക്കം. മറ്റൊരു കമ്പനി എയ്‌റോസ്ട്രക്ച്ചർ ഉണ്ടാക്കുന്നത് 14 ദിവസങ്ങൾക്ക് ശേഷവും. വേറൊരു കാര്യം കൂടി ഉണ്ട്, ഇന്ത്യേടെ ഡിഫൻസ് മിനിസ്റ്ററും വിദേശകര്യ വക്തവും അറിഞ്ഞില്ലേലും അനിൽ അംബാനി അറിഞ്ഞിരുന്നു, മോദി അവിടെ നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം സജീവ സാന്നിധ്യവും ആയിരുന്നു. ഇതിന്റെ തെളിവ് ഹോളണ്ടയുടെ ഇന്റർവ്യൂ വന്ന സ്റ്റോറിയിൽ ഉണ്ട്. ഫ്രാൻസിലെ പഴയ ബാങ്കറും അംബാനിയുടെ 'ബിനാമി'യുമായ രവി വിശ്വനാഥൻ ആ സ്റ്റോറിൽ പറയുന്നത് ഡിസോൾട്ടുമായി ബന്ധമുണ്ടാക്കാൻ അംബാനിക്ക് ആരുടേം സഹായം വേണ്ടെന്നാണ്. അതെ സമയത്തു തന്നെയാണ് ഡിഫൻസ് മേഖലയിൽ നടക്കുന്ന കാര്യങ്ങൾ റിപ്പോർട് ചെയ്യുന്ന ഇന്റലിജൻസ് ഓൺലൈൻ ഡിഫൻസ് മേഖല- സിനിമ നിർമാണ മേഖലയിൽ അംബാനി- രവി വിശ്വനാഥ് സാന്നിധ്യം റിപ്പോർട് ചെയ്യുന്നത് എന്നും ആ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അപ്പോൾ ഇത്രയുമാണ് കാര്യം, ഹോളണ്ടയുടെ പാർട്ട്ണറുടെ ഫിലിമിൽ അംബാനി കാശ് ഇറക്കുന്നു. ശേഷം ഡിസോൾട്ടുമായി കരാർ ഉണ്ടാക്കുന്നു, പിന്നെ,ഹോളണ്ടെയെ കണ്ടപ്പോൾ മോദി കരാർ അംബാനിക്ക് നൽകാൻ ഹോളണ്ടയോട് പറയുന്നു. ശേഷം, ഡിസോർട്ടും അംബാനിയും കൂടി കരാർ ഉറപ്പിക്കുന്നു. സിനിമയുടെ കാര്യം താൻ അറിഞ്ഞില്ല എന്നൊക്കെ ഹോളണ്ടെ ഇപ്പോൾ നിഷേധിച്ചാലും ഇല്ലെങ്കിലും അതിൽ കോൺഫ്ലിക്റ് ഓഫ് ഇന്ററസ്റ് ഉണ്ട്. അങ്ങനെ വന്നാൽ ഹോളണ്ടെ കുടുങ്ങും. അത് ഒഴിവാക്കാൻ ഹോളണ്ടയ്ക്ക് മുന്നിൽ രണ്ടു വഴിയേ ഉള്ളു: 1 . ഉള്ള കാര്യം പറയുക- അതായത് പേര് പറഞ്ഞത് ഇന്ത്യയാണ്, ഒപ്പം, സിനിമ ഫണ്ടിംഗ് കാര്യം അറിയില്ല എന്ന് പറയുക, 2. അംബാനിയുടെ കാര്യമേ അറിയില്ല, ഒക്കെ ഡിസോൾട്ട് മാത്രമായി തീരുമാനിച്ചതാണ്. സിനിമ ഫണ്ടിങ്ങിന്റെ കാര്യവും അറിയില്ല. ഇതിൽ അദ്ദേഹം ആദ്യത്തെ ഓപ്‌ഷൻ തിരഞ്ഞെടുത്തു. അതോടെ എല്ലാം ഭദ്രമാണെന്ന് കരുതിയ മോദിയും അംബാനിയും പെട്ടു.
വലിയ ഹോണസ്റ്റി ഒക്കെ പറഞ്ഞു വന്ന നിർമല സീതാരാമൻ ഒരുവേള ആവർത്തിക്കുക വരെ ചെയ്തു, ഡിസോൾട്ടിന്റെ ഇന്ത്യൻ പാർട്ടണർ ആരാണ് പോലും ഞങ്ങൾക്ക് അറിയില്ല, അതൊന്നും അന്വേഷിക്കേണ്ട കാര്യവും ഇല്ല എന്ന്. ഏതു? രാജ്യത്തിന്റെ വ്യോമസേനയ്ക്ക് വേണ്ടി ഫൈറ്റർ ജെറ്റ് ഉണ്ടാക്കുന്ന കരാറിനെ കുറിച്ച് പ്രതിരോധ മന്ത്രി പറഞ്ഞതാണ്. ഒപ്പം, അംബാനി-ഡിസോൾട്ട് കമ്പനിയോട് നാഗ്പൂർ ആസ്ഥാനത്തിനു കല്ലിടാൻ ഉണ്ടായിരുന്നത് നിതിൻ ഗഡ്കരിയും ദേവേന്ദ്ര ഫഡ്‌നാവിസും ഫ്രഞ്ച് അംബാസിഡറും ആയിരുന്നു. നിർമല സീതാരാമൻ മാത്രം ഒന്നും അറിഞ്ഞില്ല. പക്ഷെ, ഈ ദിവസങ്ങളിൽ വളരെ പ്രസക്തമായ ഒരു സ്റ്റേറ്റ്മെന്റ് അവരുടെ ഭാഗത്ത് നിന്നുണ്ടായി. കഴിഞ്ഞ നാല് വർഷമായി ജെഎൻയുവിൽ നടക്കുന്നത് മുഴുവൻ ദേശദ്രോഹ പ്രവർത്തനങ്ങൾ ആണെന്ന്.
അങ്ങനെ എകെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ 2012-ൽ ഡിഫൻസ് അക്വിസിഷൻ കമ്മിറ്റിയും ഫിനാൻസ് മിനിസ്ട്രിയും ഒക്കെ കൂടി തീരുമാനിച്ച ടെണ്ടർ [പ്രകാരം ഏറ്റവും കുറഞ്ഞ ബിഡ് നൽകിയ ഡിസോൾട്ട് 126 വിമാനങ്ങളാണ് ഇന്ത്യക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ അടിയന്തര ആവശ്യത്തിന് 18 എണ്ണം ഫ്‌ളൈ എവേ മോഡിലും ബാക്കി ഇന്ത്യയുടെ ഡിഫൻസ് പോളിസി പ്രകാരം ആഭ്യന്തരമായി, അതായത്, ഇന്ത്യയിലും ആണ് ഉണ്ടാക്കേണ്ടത്. ടെക്‌നോളജി ട്രാൻസ്ഫർ ചെയ്യുകയും വേണം. അങ്ങനെ കഴിഞ്ഞ 70 വർഷമായി ഇന്ത്യയിലെ യുദ്ധവിമാനങ്ങൾ അടക്കം ഉണ്ടാക്കുന്ന എച്ച്.എ.എൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടും. ആ കരാറാണ് ഈ നടപടികൾ ഒക്കെ അട്ടിമറിച്ച് ഇതൊന്നും വേണ്ട, 36 വിമാനം യഥാർത്ഥ വിലയുടെ 300 ശതമാനം കൂട്ടി നിർമിച്ചു തന്നേക്കൂ, ടെക്‌നോളജി ഒന്നും വേണ്ട, പിന്നെ, ഓഫ്സെറ്റ് കരാർ അംബാനിക്ക് ആയിരിക്കും എന്ന് അദ്ദേഹം അവിടെ പോയി പ്രഖ്യാപിച്ചത്.
അഴിമതിയും സ്വജനപക്ഷപാതവും മാത്രമല്ല, സ്വാതന്ത്ര്യം കിട്ടി വളരെ ദുർബലമായ ഒരു ജനാധിപത്യ സംവിധാനത്തിലൂടെ കടന്നു ശക്തിയാര്ജിച്ച ഇന്ത്യ എന്ന രാജ്യം ഉണ്ടാക്കിയിട്ടുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അതിലെ നടപടി ക്രമങ്ങളെയും അട്ടിമറിക്കുക കൂടിയായിരുന്നു, 56 ഇഞ്ച് നെഞ്ചളവിന്റെ പേരിൽ കാണിച്ച മിടുക്കിലൂടെ, ഒപ്പം, അറിയാവുന്ന ഏക പണി കച്ചവടം മാത്രമാണെന്ന്, തെളിയിക്കുകയും ചെയ്തു. ഇടപാടില്‍ റിലയന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സ്വേ ഒളാന്ദിന്റെ ഓഫീസ് വീണ്ടും രംഗത്തെത്തി. റഫാല്‍ ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.
ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലോടെ മോദി കള്ളനാണെന്ന് വ്യക്തമായെന്നും ഒളാന്ദിന്റെ വെളിപ്പെടുത്തലിന് മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
റഫാല്‍ കരാറിലെ ഫ്രാന്‍സ്വേ ഒളാന്ദിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് ഇടപാടില്‍ റിലയന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആവര്‍ത്തിച്ച് ഒളാന്ദിന്റെ ഓഫീസ് വീണ്ടും രംഗത്തെത്തിയത്.
ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ ഇടപെട്ടില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കി. റഫാല്‍ വിമാനങ്ങള്‍ കൃത്യസമയത്ത് കൈമാറി എന്നുറപ്പാക്കുക, നല്‍കുന്ന വിമാനങ്ങളുടെ ഗുണമേന്‍മ ഉറപ്പാക്കുക എന്നീകാര്യങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂ എന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ വിശദീകരണം.
പുതിയ വെളിപ്പെടുത്തലുകളോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഫ്രാന്‍സ്വേ ഓളന്ദ് മോദിയെ കള്ളനെന്ന് വിളിച്ചിരിക്കുന്നു ഇനിയെങ്കിലും മോദി മൗനം വെടിയണമെന്ന് കോണ്‍്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മോദിയെ രക്ഷിക്കാനാണ് മറ്റ് മന്ത്രിമാര്‍ കള്ളം പറയുന്നതെന്നും രാജ്യത്തിന്റെ പണം മോദി അംബാനിയുടെ പോക്കറ്റിലിട്ടെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് ഉടന്‍ അന്വേഷണം ആരംഭിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ ഫ്രാന്‍സുമായുള്ള ചര്‍ച്ച പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ റദ്ദാക്കി.പ്രതിപക്ഷ ആരോപണങ്ങളെ നേരിടാന്‍ തിരക്കിട്ട ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍.
ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് ഗ്രൂപ്പിനെ തെരഞ്ഞെടുത്തത് തങ്ങളാണെന്ന ദസോള്‍ട്ട് കമ്പനിയുടെ പ്രസ്താവന ഉയര്‍ത്തി ആരോപണങ്ങള്‍ പ്രതിരോധിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍
Comments
Post a Comment