ഓർത്തഡോക്സ് സഭ സമുഹമധ്യത്തിൽ
ബാവാ തിരുമേനി ഞങ്ങളോട് ക്ഷമിക്കുക. പരിശുദ്ധ ഓർത്തഡോക്സ് സഭ സമുഹമധ്യത്തിൽ ഇത്രയും നാണം കെട്ട കാലയളവ് ഉണ്ടായിട്ടില്ല. മൈക്ക് കിട്ടിയാൽ വല്ലാണ്ട് പ്രസംഗിച്ചിട്ട് കാര്യമില്ല. "ആദ്യ ഫലം വിശുദ്ധമെങ്കിൽ പിണ്ഡവും അങ്ങനെ തന്നെ ". ഒരു സാധാ കുന്ദംകുളം കാരന്റെ ആലങ്കാരീക പദപ്രയോഗ ശൈലിക്കപ്പുറം എന്ത് ശ്രേഷ്ഠതയാണ് അങ്ങയുടെ പ്രസംഗത്തിലുള്ളത്.കഴിഞ്ഞ 10 കൊല്ലത്തിനുള്ളിൽ അങ്ങ് ബൈബിൾ പ്രസംഗിച്ചിട്ടുണ്ടോ.? ക്രിസ്തുവിനെ പ്രസംഗിച്ചിട്ടുണ്ടോ.? ഇല്ല. അങ്ങയുടെ പ്രസംഗങ്ങളിലുടനീളം അക്ഷമയുടെയും അസമാധാനത്തിന്റെയും, സ്നേഹമില്ലായ്മയുടെയും ധിക്കാരങ്ങളുടേയും പദശൈലികൾ മാത്രമാണ് കേട്ടിട്ടുള്ളത്. കോടതി വിധി വന്നശേഷം എല്ലാം നേടിയെന്ന ചിന്തയിൽ പോകുന്ന വില കുറഞ്ഞ ബാവായായി അങ്ങ് മാറിയോ എന്ന് സംശയമില്ലാതില്ല.
1. കുന്ദംകുളം ഭദ്രാസനത്തിന്റെ ചുമതല എന്തുകൊണ്ട് അങ്ങ് പൂർണ്ണമായ് ഒഴിയുന്നില്ല. സഹായമെത്രാന്റെ റോൾ എന്താണവിടെ.?
2.കഴിഞ്ഞ സിനഡിൽ അങ്ങ് " ശാസിച്ച " 5 മെത്രാൻമാരുടെ മേൽ വന്ന ആക്ഷേപത്തിന്റെ പരിസമാപ്തി എന്തായിരുന്നു. അവർ ആരൊക്കെയാണന്നും എന്തു പരാതിയാണ് അങ്ങയ്ക്ക് കിട്ടിയതെന്നും പൊതുജനത്തിനറിയാം എന്ന് അങ്ങ് ഒന്നോർത്താൽ നന്ന്.ഇന്നിപ്പോ ഒരു പര വേശ്യക്ക് പുറകെ പറന്നു നടന്ന 5 വൈദിക പുംഗവൻമാരെ കൂടി ശാസിച്ചു രക്ഷപ്പെടുത്തിയപ്പോൾ ഈ സഭയുടെ യശ്ശസ് വാനോളം ഉയർന്നു. കുഴപ്പം താഴെ തട്ടിലല്ല തിരുമേനി. പണകൊഴുപ്പിൽ പിണ്ഡാകാരമായി മാറിയ ദൈവമില്ലാത്ത, സുവിശേഷമില്ലാത്ത, യാമ നമസ്ക്കാരങ്ങൾ നടത്താത്ത, ഉപവസിക്കാത്ത, നോമ്പ് അനുഷ്ടിക്കാത്ത, പണ കൊതിയൻമാരും, പെണ്ണുപിടിയൻമാരും ആൺ പിടിയൻമാരുമായ മെത്രാൻമാരുടെ സംഘമാണ് ഇപ്പോൾ അങ്ങയ്ക്ക് ചുറ്റും. സോദോം നശിച്ച പോലെ ഈ സഭ നശിക്കണ്ടാ എങ്കിൽ ഈ കള്ള മെത്രാൻമാരെ അടിച്ചൊതുക്ക്.കൽക്കട്ട മെത്രാനെ കുറിച്ച് എത്ര ആക്ഷേപങ്ങൾ വന്നു. സഭയുടെ ഉള്ളിൽ ഈ അവിഹിത കൂട്ടങ്ങൾക്കെതിരെ തെളിവുകൾ നിരത്തി കാത്തിരിക്കുന്ന ഒരു സംഘം ഉണ്ടന്ന് അങ്ങ് ഓർത്തു വച്ചാൽ നന്ന്.ഈ വർഗ്ഗങ്ങൾക്ക് ജയ് വിളിക്കാനും താങ്ങി കൊടുക്കാനുമായ് നാണമില്ലാത്ത കുറച്ചു പേർ ഉണ്ട് സഭയിൽ. ദൈവത്തേക്കാൾ നിങ്ങൾ ബഹുമാനത്തിന് അർഹരാണോ..
1.കഴിഞ്ഞ 30 കൊല്ലത്തിനിടയിൽ ഏതെങ്കിലുമൊരു മെത്രാൻ നാട്ടിൽ ഓടുന്ന ബസിൽ കയറിയിട്ടുണ്ടോ.?
2. കഴിഞ്ഞ 30 കൊല്ലത്തിനുള്ളിൽ ഒരു പാവപ്പെട്ടവന്റെ കല്യാണം നിങ്ങൾ നടത്തിയിട്ടുണ്ടോ.?
3. കഴിഞ്ഞ 30 കൊല്ലത്തിനിടയിൽ നിവർത്തിയില്ലാത്തവന്റെ ശവസംസ്ക്കാര ശുശ്രൂഷയിൽ നിങ്ങൾ സംബന്ധിച്ചിട്ടുണ്ടോ.?
4. കഴിഞ്ഞ 30 കൊല്ലത്തിനിടയിൽ സഭയിലെ ഏതേലും C ഗ്രേഡ് കാരന്റെ ഭവനം നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ.?
5.കഴിഞ്ഞ 30 കൊല്ലത്തിനിടയിൽ ഏതേലും ദരിദ്രനെ ഓർത്തു പ്രാർത്ഥിച്ചിട്ടുണ്ടോ.?
6. കട്ടൻ കാപ്പി കുടിക്കാൻ ഏതെങ്കിലും കുടിലിൽ കയറിയിട്ടുണ്ടോ.?
നിങ്ങൾ ക്രിസ്തുവിനെ ധരിച്ചവർ. ഞങ്ങൾ വിശ്വാസികൾ ഒക്കെ വെറും അടിയIട്ടികൾ. നിങ്ങൾക്ക് മുദ്രാവാക്യം വിളിക്കാനും, നട്ടെല്ല് വളച്ച് കുനിഞ്ഞു നിന്ന് ദൈവ മഹിമയ്ക്കപ്പുറം നിങ്ങൾ ഏതോ വലിയ സംഭവമാണന്നു വിളിച്ചു പറയാനും വേണ്ടി മാത്രമല്ലേ ഞങ്ങളെ വേണ്ടത്.
ധൈര്യമുണ്ടോ നെറികേടുകൾക്ക് എതിരെ പ്രതികരിക്കുവാൻ. ഞങ്ങൾ പറഞ്ഞു തരാം ഈ സഭ എങ്ങനെ ഭരിക്കണമെന്ന്. 1.2018ൽ എല്ലാ മെത്രാൻ മാർക്കും സ്ഥലമാറ്റം നൽകുക. ബാവ , കുന്ദംകുളത്തിന്റെയും കോട്ടയത്തിന്റെയും അധിക ചുമതല ആദ്യം ഒഴിഞ്ഞ് സഭാ തലവൻ എന്ന സ്ഥാനി മാത്രമാവുക.
2. ആഗോള വൈദിക ട്രാൻസ്ഫർ നടപ്പിലാക്കുക.
3. ഭദ്രാസന തലത്തിൽ വൈദീകരെ സൃഷ്ടിക്കാതിരിക്കുക.. മാർ തോമാ സഭയുടെ ശൈലി വേണമെങ്കിൽ സ്വീകരിക്കാം.
4.വിദേശ രാജ്യങ്ങളിൽ അട്ടിപ്പേറായ് കിടക്കുന്ന സകല വൈദികരേയും നാട്ടിൽ എത്തിക്കുക. പുതിയ ആളുകളെ കൃത്യം 3 വർഷത്തേക്ക് മാത്രം നിയോഗിക്കുക.
5. വിവാഹിതരായ വൈദികർക്കുള്ള ആരോഗ്യ പരിരക്ഷക്കാവിശ്യമായ ക്ലബുകൾ ഭദ്രാസന അടിസ്ഥാനത്തിൽ തുടങ്ങുക.
6. വൈദികർക്കുള്ള കൗൺസിലിംഗ് നിർബന്ധമാക്കുക..
7. ഫാമിലി ക്ലാസുകൾ എല്ലാ 3 മാസങ്ങളിലും നടത്തുക.
8. കൊച്ചമ്മമാരോടൊപ്പം ദേവാലയങ്ങളിൽ താമസിച്ചുള്ള സർവീസ് നിർബന്ധമാക്കുക..
9.കാനോനുകൾ അനുശാസിക്കുന്ന വിധം വൈദീകരെ ആത്മീയ പരിത്യാഗികളാക്കി പരിശീലനം നൽകുക..
10. കാലുതിരുമ്മി പള്ളി പിടിക്കുന്ന മുട്ടാടുകളായ വൈദികരെ ശാസിച്ച് വളർത്തുക.
11. ഭദ്രാസന കെട്ടിടങ്ങളിലെ അന്തി ചർച്ചാ അവസാനിപ്പിക്കുക.
12. അരമനകളിലെ പ്രീ സെമിനാരി ഉദ്യോഗം നിർത്തലാക്കി 2 വർഷം യാതൊരു ഉപാധികളും വയ്ക്കാത് കേരളത്തിന് അകത്തും പുറത്തുമായ് മിഷൻ ഫീൽഡിലേക്ക് അയക്കുക.
13. ഉപവാസവും നോമ്പും പരിശീലിപ്പിക്കുക..
14. പണകൊതിയൻമാരായ റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ...പലിശയ്ക്ക് പണം കൊടുക്കുന്നവർ.. പെണ്ണുപിടുത്തക്കാർ .. പള്ളിയിൽ ഗ്രൂപ്പുണ്ടാക്കുന്നവർ എന്നിവരെ പിരിച്ചു വിടുക.
15. സോഷ്യൽ മീഡിയ നീയന്ത്രണ വിധേയമാക്കുക.
16. പെരുനാൾ ധൂർത്ത് അവസാനിപ്പിക്കുക...
17. കോർപറേറ്റ് മാഫിയാകളുടെ അഴിമതി തടയുക.
18. സഭാ മക്കൾക്ക് സൗജന്യ അഡ്മിഷൻ നൽകുക.
19. ജോലിയില്ലാത്ത ചെറുപ്പക്കാരെ വിദേശത്ത് ജോലി ലഭിക്കുവാനായ് സഭാംഗങ്ങളുടെ വിദേശത്തുള്ള കമ്പനികളുടെ ഒരു ബോർഡ് ഉണ്ടാക്കുക..
20. പ്രാർത്ഥിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുക.
21. സണ്ടേസ്കൂളിനെ അതിന്റെ പ്രതാപത്തിലേക്ക് മടക്കി കൊണ്ടുവരിക.
22. കോടികൾ മുടക്കി പള്ളി പണിയുന്നതിനെതിരെ നിയമം കൊണ്ടുവരിക.
23. സഭാംഗക്കൾക്ക് വീട് വയ്ക്കുവാനും ചികിൽസയ്യും.. കൃഷിക്കും.. മൃഗങ്ങളെ വളർത്തുവാനും ലോൺ പദ്ധതി ആരംഭിക്കുക..24.സെമിനാരിപ്രവേശനത്തിന് പിജി വിദ്യാഭ്യാസം നിർബന്ധമാക്കുക.
25. കന്യാസ്ത്രി മഠങ്ങൾ, ആശ്രമങ്ങൾ, ദയറാ പ്രസ്ഥാനങ്ങൾ എന്നിവയുടെ ഭാവി മുൻ നിർത്തി അച്ചടക്ക മുള്ള സന്യാസി.. സന്ന്യാസിനികളെ വളർത്തിയെടുക്കുവാൻ പരിശീലനം ഇടവക തലത്തിൽ നൽകുക.
26. ഓരോ ഭവനത്തിന്റെയും ആത്മീയ.. ഭൗതിക വളർച്ച ഉറപ്പു വരുത്തുക..
27. എല്ലാ സഭാ മക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകുവാൻ വിധം ഭദ്രാസനവുമായ് ബന്ധപ്പെടുത്തി ഇടവക തലത്തിൽ കമ്മറ്റികൾ രൂപീകരിക്കുക..
28. മെത്രാൻമാരുടെ വിദേശത്തുള്ള പണ പിരിവ് നിർത്തലാക്കുക.
29. സഭയിലെ 19 മെത്രാൻമാരുടെ പേരിലും ട്രസ്റ്റുണ്ട്.ഇത് സഭയുടെ പൊതു സ്വത്താക്കി മാറ്റുക.
30, മെത്രാൻമാരുടെ ഡ്രൈവർമാരെ തീരഞ്ഞെടുക്കുന്നതിന് ആത്മിയമാനദണ്ഡങ്ങൾ വയ്ക്കുക. ഒരു നിശ്ചിത കാലം ഇവർക്ക് നൽകുക.
31. വൈദീക യോഗം അടിയന്തരമായ് വിളിച്ചു കൂട്ടുക. സഭയിലെ എല്ലാ വൈദീകരേയും നിർബന്ധമായും സംബന്ധിപ്പിക്കുക..
വൃക്ഷത്തിൽ നിന്ന് ഫലത്തെ തിരിച്ചറിയാം ബാവാ തിരുമേനി.ആടുകൾ വഴി തെറ്റുന്നുണ്ടങ്കിൽ ഇടയന് അശ്രദ്ധ ഉണ്ടായിരിക്കുന്നു എന്നർത്ഥം. പഴയ കാലത്തെ പോലെ സഭയാകമാനം പൊതു ഉപവാസം വിളിക്കണം. ജനം നേരെയാകും, വൈദീകർ നേരെയാകും... അതിനാദ്യം നിങ്ങൾ മെത്രാൻ മാർ പ്രാർത്ഥിച്ചു തുടങ്ങണം. ജീവിച്ചു തുടങ്ങണം. സഭയl ലെ യുവതലമുറയോട് ഒരു വാക്ക്. നിങ്ങൾ എന്ത് മാതൃകയാണ് ഈ അവതാര പുരുഷൻമാരിൽ നിന്ന് സ്വീകരിച്ചിട്ടുള്ളത്.ജീവിതമില്ലാത്ത അഭിനയത്തിന്റെ പൊയ്മുഖമല്ല നിങ്ങൾ പകർത്തേണ്ടത് നസ്രായനായ ക്രിസ്തുവിന്റെ നഗ്ന പാദങ്ങളെയാണ്. മലങ്കര ഓർത്തഡോക്സ് സഭയിൽ മാറ്റത്തിന്റെ കാറ്റ് അടിക്കണമെങ്കിൽ നിങ്ങൾ യുവജനങ്ങൾ നിവർന്നു നിൽക്കണം. ദൈവത്തെക്കാൾ മെത്രാൻ മാരെയും വൈദീകരെയും നിങ്ങൾ ആദരിക്കരുത്. ദൈവ ബഹുമാനം എന്നു മുതൽ ഈ സിനഡ് ലോബികൾക്കും നിങ്ങൾ നൽകിയോ അന്നു മുതൽ ക്രിസ്തുവില്ലാത്ത.. അടിവേരിളകിയ സഭാമക്കളായ് നിങ്ങൾ മാറി. വളരെ വേഗം ആലോചിക്കുക.. മാർതോമാ തുണയ്ക്കട്ടെ...
Comments
Post a Comment