കഴിഞ്ഞ 15 വർഷം കൊണ്ട് പെട്രോളിന് ഏറിയാൽ 20 രൂപ കൂടിയിട്ടുണ്ട്

കഴിഞ്ഞ 15  വർഷം കൊണ്ട് പെട്രോളിന് ഏറിയാൽ  20 രൂപ കൂടിയിട്ടുണ്ട്
അതേ കാലയളവിൽ 300 രൂപ കൂലിയുണ്ടായിരുന്ന ഒരു കൂലിപ്പണിക്കാരന് കൂലി 700 മുതൽ 1000 വരെയായി

അക്കാലത്ത് ഗൾഫിൽ 12000 ന് ജോലി ചെയ്തിരുന്നവർക്ക് 35000 ആയി
അവിടെ തന്നെ 50000 കിട്ടിയിരുന്നവർക്ക് ശമ്പളം ഒന്നര ലക്ഷമായി

നാട്ടിൽ ചെറിയ ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് 3000 മാസശമ്പളമുണ്ടായിരുന്നത് 8000 മുതൽ  15000 വരെ ആയി

ഗവ: സർവ്വീസിൽ 18000 ഉണ്ടായിരുന്നവർക്ക്   45000 ആയി
അവിടെ തന്നെ 30000 കിട്ടിയിരുന്നവർക്ക് 750000 മോ അതിൽ കൂടുതലോ ആയി

20 രൂപക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നവർ ഇന്ന് കുറഞ്ഞത്  70 മുതൽ 150 രൂപ വരെ അതിന് ചെലവാക്കുന്നു
6 രൂപക്ക് ഓട്ടോയിൽ സഞ്ചരിച്ചിരുന്നവർ ഇന്ന് അതിന് 20 രൂപ മുടക്കുന്നു

15 രൂപക്ക് സിനിമ കണ്ടിരുന്നവർ ഇന്ന് 100 മുതൽ 200 വരെ മുടക്കുന്നു

3 രൂപക്ക് കുടിച്ച ചായ ഇന്ന് 10 മുതൽ 20 വരെയായി

പക്ഷേ ചില മലയാളികൾ ഇപ്പോഴും പെട്രോളിന് 20 രൂപ കൂടിയതിനെക്കുറിച്ചോർത്ത് ഫെയ്സ് ബുക്കിലൂടെ കരയുന്നു കുറ്റപ്പെടുത്തുന്നു,

പെട്രോൾ ഡീസൽ വില കുറഞ്ഞാൽ ബസ് ചാർജ്ജ് കുറക്കുമോ? ഇല്ല
വില കുറഞ്ഞാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കുമോ? ഇല്ല
വില കുറഞ്ഞാൽ ആരെങ്കിലും ഇന്ന് കിട്ടുന്ന കൂലിയോശമ്പളമോ കുറക്കാൻ സമ്മതിക്കുമോ? ഇല്ല

മറ്റ് മേഖലകളിലുണ്ടായ മാറ്റം വെച്ച് നോക്കിയാൽ ഇന്ന് പെട്രോളിന് 20 രൂപയാണോ കൂടുമായിരുന്നത്? ഇല്ല

സമസ്ഥമേഖലകളിലും വരുമാനം കൂടി അതനുസരിച്ച് ചിലവും കൂടും അത് പ്രകൃതി നിയമമാണ്.      വില കൂടുന്നത് ന്യായികരിക്കുന്നില്ല' എങ്കിലും അർത്ഥവത്തായ ഒരു Post ആയി തോന്നിയതിനാൽ പോസ്റ്റു ചെയ്യുന്നു

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി