ഗ്യാസ് സബ്സിഡിയുടെ പിന്നാമ്പുറം

*ഗ്യാസ് സബ്സിഡിയുടെ പിന്നാമ്പുറം !!*

ഗ്യാസ് വില 94 രൂപ കൂട്ടിയിട്ടുണ്ടങ്കിലും 90 രൂപ അക്കൗണ്ട് വഴി സബ്സിഡി ആയിട്ട് കിട്ടുമത്രേ !.. ( _എങ്കില്‍ പിന്നെ 4 രൂപ കൂട്ടിയാൽ പോരെ_ ??)

ഇവിടെയാണ് സാധാരണക്കാരനു മനസിലാക്കാത്ത കോർപ്പറേറ്റ് കളി !

ജൻ ധന യോജന എന്ന് പറഞ്ഞു പാവപെട്ട വീട്ടമ്മമാരെ കൊണ്ട് ബാങ്ക്
അക്കൗണ്ട് എടുപ്പിച്ചു ആദ്യം ,

പിന്നെ ഗ്യാസ് കണക്ഷനുമായീ ലിങ്ക് ചെയ്യിച്ചു,

സബ്സിഡി ബാങ്ക് വഴി ആക്കി .. ( _വളരെ നല്ല തീരുമാനം_)

അമ്മമാരുടെ അകൗണ്ടിൽ
പണം വരുമല്ലോ എന്ന് നമ്മളും കരുതി ..  

ഇതോടെ പുതിയതായി എടുത്തതും നിലവിൽ ഉള്ളതും ഒക്കെയായി 30 കോടിക്കുമുകളിൽ അകൗണ്ട് sbi ക്കു സ്വന്തം .

ഗ്യാസ് സബ്സിഡി ആയി കിട്ടുന്ന തുകയാകട്ടെ 112 രൂപ ,140 രൂപ എന്നിങ്ങനെ പല വേരിയേഷനിൽ കിട്ടിക്കൊണ്ടിക്കും.

*ഓരോ  മാസവും  ഗ്രാമങ്ങളിൽ താമസിക്കുന്ന ,വീട്ടമ്മമാർ 112 രൂപ എടുക്കാനായി ബാങ്കിൽ പോകില്ല എന്നും, സ്ത്രീ സഹജമായ സേവിങ് മനോഭാവം കൊണ്ട് ഈ പണം ഒരിക്കലും പിൻവലിക്കില്ല എന്നും ബാങ്കിന് അറിയാം*

*30 *120 =3600 കോടി ഒട്ടും മെനക്കേടില്ലാതെ ബാങ്കിൽ വന്നുചേരും !!.*

പിച്ചച്ചട്ടിയിൽ നിന്നും ,അല്ലങ്കിൽ പാവപ്പെട്ടവന്റെ തുണി തുമ്പിൽ നിന്നും കൊണ്ട് പോയീ പോട്ടെ രാജ്യ പുരോഗതിക്ക് ഉപയോഗിക്കുമെങ്കിൽ ഉപയോഗിക്കട്ടെ .( _അതാണല്ലോ ഇപ്പോളത്തെ ട്രെൻഡ് ! എന്ത് തന്തല്ലായ്മ ചെയ്താലും രാജ്യസ്നേഹം ,പട്ടാളം എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ_)എന്ന് വിചാരിച്ചു ഇരുന്നപ്പോളാണ് *മിനിമം ബാലൻസ്* എന്ന കെണിയുമായീ വന്നത് ,

അതായത് ഉത്തമാ... ഗ്രാമ പ്രദേശങ്ങളിൽ 1000 ,മുനിസിപ്പാലിറ്റി 2000 , കോര്പറേഷന് 5000 എന്നീ നിരക്കിൽ മിനിമം ബാലൻസ് വേണം എന്ന നിയമം വന്നത്  .

ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഗ്യാസ് സബ്സിഡി ആയിട്ട് 200 അല്ലെങ്കില്‍ 300 രൂപ ബാങ്ക് അകൗണ്ടിൽ വരും,.. മിനിമം ബാലൻസ് ഇല്ലാത്തതിനാൽ പിഴയായി ഈ 280 രൂപ ബാങ്കുകാര് തന്നെ എടുക്കുന്നു ...

പലപ്പോഴും ജനം 2 മാസം കൂടുമ്പോഴാണ് ഗ്യാസ് എടുക്കുന്നുള്ളു .സബ്സിഡി 140 ബാങ്കിൽ എത്തും ,മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴ എടുക്കാനുള്ള പൈസ പോലും ബാങ്കിന് ലഭിക്കുന്നില്ല . എന്നുകരുതി ബാങ്ക് വെറുതെ ഇരിക്കുമെന്ന് കരുതേണ്ട, ഈ തുക നിങ്ങളുടെ പിഴയിൽ കൃത്യമായി അവര്‍ വരവുവെച്ചോളും !!

ഇപ്പൊ മനസിലായോ 4 കൂട്ടാതെ 94 കൂടിയതിന്റെ ബുദ്ധി ??

*"ആരോട് പറയാൻ ആര് കേൾക്കാൻ "*

4 വർഷം ആയിട്ടും ഒരു പത്രസമ്മേളനം പോലും നേരിടാൻ കെല്പില്ലാതെ ലോകം മുഴുവൻ ഒളിച്ചു നടക്കുന്ന മോദിയോടൊ ??'

ഗ്യാസ് കുറ്റിയും പൊക്കി പിടിച്ചു കഴിഞ്ഞ ഭരണ കാലഘട്ടത്തിൽ  സമരം ചെയ്ത,  സ്കൂളിൽ പോയതിനു തെളിവില്ലാത്ത,  രാഹുൽ ഗാന്ധിയോട് 3 ലക്ഷം വോട്ടിനു തോറ്റ, സ്മൃതി ഇറാനിയോടോ ??" ,

ജനങ്ങൾ ഇലക്ഷനിൽ തോൽപ്പിച്ച അരുൺ ജെയ്റ്റലിയോടോ ???"

NB : SBI യുടെ 61.23 % ഷെയർ ഹോൾഡർ ഗവർമെന്റ് ഓഫ് ഇന്ത്യ ആണ് !

റിലയന്‍സ് ഇൻഡസ്ട്രീസും ,SBIയും കൂടെ ഒരു *ജോയിൻ വെഞ്ച്വർ പേയ്മെന്റ് ബാങ്ക്* കഴിഞ്ഞ ജൂണിൽ തുടങ്ങിയതും, ആ ബാങ്ക്, അമിത് ഷായുടെ മകന് ചുമ്മാ 11 കോടി ലോൺ കൊടുത്തതിന്റെയും ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയോ !!

അതായത്, ഉദ്ദിഷ്ഠകാര്യത്തിനുള്ള ഒരു ഉപകാരസ്മരണ, അത്രേയുള്ളൂ !!!

കാര്യം മനസ്സിലായെങ്കിൽ പരമാവധി ഷെയര്‍ ചെയ്യുക. ഓരോ ഇന്ത്യക്കാരനും അറിയട്ടെ ഈ കള്ളക്കളികൾ
🙏🙏

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി