കോണ്‍ഗ്രസ് നടത്തിയ കുതിര കച്ചവടങ്ങള്‍!!!

കോണ്‍ഗ്രസ്  നടത്തിയ കുതിര കച്ചവടങ്ങള്‍!!!
--------------------------------------------------------------------------

കോൺഗ്രസ്‌ പാർട്ടി ഗോവയിലും മണിപ്പൂരിലും ഇപ്പോൾ കർണ്ണാടകയിലും നേരിടുന്നത്‌ ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചടിയാണ്‌‌ .

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയായി 115 തവണ ജനാധിപത്യം അട്ടിമറിച്ച്‌ , ‌ സംസ്ഥാന ഗവർമ്മെന്റുകളെ പിരിച്‌ വിട്ട്‌ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയട്ടുണ്ട്‌ . അതിൽ 87 തവണയും കോൺഗ്രസ്‌ ഇന്ത്യ ഭരിക്കുംബോളായിരുന്നു !!

ഭരണഘടനയിലെ ആർട്ടിക്കിൾ 356 ഉപയോഗിച്ച്‌ കൊണ്ട്‌ തങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത സംസ്ഥാന ഗവർമ്മെന്റുകളെ പിരിചു വിടുക എന്നത്‌ കോൺഗ്രസ്‌ പാർട്ടിയുടെ ഹോബി ആയിരുന്നു . 1959 ൽ EMS സർക്കാരിനെ പിരിച്‌ വിട്ടുകൊണ്ട്‌ ജാവഹർലാൽ നെഹ്രു തുടങ്ങിവെച്ച ജനാധിപത്യ ധ്വംസനം 1966 - 1977 നിടക്ക്‌ മാത്രം ഇന്ദിരാഗാന്ധി 39 തവണയാണ്‌ പ്രയോഗിചത്‌ .

പണം കൊടുത്ത്‌ MLA മാരെ വിലക്ക്‌ വാങ്ങി തുടങ്ങിയതും ഇതേ കോൺഗ്രസ്‌ തന്നെയാണു .

1953 ൽ മദ്രാസിൽ രാജാജി മന്ത്രിസഭ കാലം മുതൽ തുടങ്ങിയതാണു . 375 അംഗ നിയമസഭയിൽ 152 MLA മാരുടെ മാത്രം പിന്തുണ ഉണ്ടായിരുന്ന രാജാജി , അവിശ്വാസം പ്രമേയം അതിജീവിചത്‌ മറ്റു പാർട്ടികളിലെ 50 MLA മാരെ വിലക്കെടുത്തു കൊണ്ടായിരുന്നു .

1983 ൽ കർണ്ണാടകയിൽ തന്നെ ഹെഗ്ഡെ ഗവർമ്മെന്റിനെ മറിച്ചിടാൻ ഒരു MLA ക്ക്‌ കോൺഗ്രസിന്റെ ഓഫർ 25 ലക്ഷം ആയിരുന്നു .

1984 ൽ അമേരിക്കയിൽ ചികിൽസക്ക്‌ പോയ NTR നെ മറിച്ചിട്ട്‌ തെലുങ്കുദേശത്തിൽ നിന്ന് ഭാസ്കര റാവുവിനെ കോൺഗ്രസ്‌ അടർത്തി എടുത്ത്‌ മുഖ്യമന്ത്രിയാക്കി . അന്ന് NTR കാലുവാരൽ തടയാൻ തന്റെ MLA മാരെ ബാംഗളൂർ കൊണ്ട്‌ വന്നാണ്‌ ഒളിവിൽ പാർപ്പിച്ചത്‌ .

1993 ൽ നരസിംഹറാവു സർക്കാർ കേന്ദ്രത്തിൽ അധികാരം നില നിറുത്തിയത്‌ തന്നെ അജിത്‌ സിങ്ങിന്റെ 8 MP മാരെയും , JMM ന്റെ 4 MP മാരെയും പണം കൊടുത്ത്‌ വാങ്ങിയാണ്‌ . 2 കോടി രൂപ വീതമാണ്‌ ഒരാൾക്ക്‌ കൊടുത്തത്‌ . ഈ കേസിൽ കീഴ്‌ കോടതി റാവുവിനെ 3 കൊല്ലം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്തു .

എന്തിനേറെ പറയുന്നു കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്‌ ഭൂരിപക്ഷം ഒപ്പിക്കാൻ നെയ്യാറ്റിൻ കരയിൽ നിന്ന് സെൽവരാജിനെ പണം നൽകി കാല്‌ മാറ്റിയതും ഇതേ കോൺഗ്രസ്‌ തന്നെ അല്ലെ .

1953 ലെ രാജാജി സർക്കാർ മുതൽ 2016 ൽ ഉത്തരാഖണ്ഡിലെ ഹരീഷ്‌ റാവത്ത്‌ സർക്കാർ വരെ .... കുതിരക്കച്ചവടത്തിന്റെ നീണ്ട ചരിത്രം പേറുന്ന കോൺഗ്രാസിനു ചരിത്രം നൽകിയ അനിവാര്യമായ തിരിച്ചടിയാണു ഗോവയിലും , മണിപ്പൂരിലും , മേഘാലയയിലും , ഇപ്പോൾ കർണ്ണാടകയിലും അനുഭവിക്കുന്നത്‌ .

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Bullet train will need 100 trips daily to be financially viable: IIM Ahmedabad study