മണിക് സർക്കാരിന്റെ ദരിദ്രമുഖം

*മണിക് സർക്കാരിന്റെ ദരിദ്രമുഖം - കപടപ്രചാരണം മാത്രം...*

Ganesh Radhakrishnan #says::
ഇലക്ഷൻ കവർ ചെയ്യാൻ ത്രിപുരയിൽ ഒരാഴ്ചയുണ്ടായിരുന്നു. അവിടെ കണ്ട ഏറ്റവും വലിയ ആഡംബര വാഹനം മഹീന്ദ്രയുടെ SUV ആയിരുന്നു, അതിശയോക്തിയല്ല, ടിൻ ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയുള്ള ചെറു വീടുകളല്ലാതെ ഒരൊറ്റ കോൺക്രീറ്റ് വസതി പോലും കണ്ണിൽ പെട്ടില്ല. വികസനത്തിന്റെ ത്രിപുര മോഡൽ CPM നിരന്തരം പരിഹസിക്കുന്ന നോർത്തിന്ത്യൻ ഗ്രാമങ്ങളുടേതിനേക്കാൾ പരമ ദയനീയം. സമ്പൂർണ്ണ സാക്ഷരതയുണ്ടെന്നാണ് CPM ന്റെ അവകാശവാദം. എന്നാൽ 60% ൽ അധികം ജനങ്ങൾ ദാരിദ്ര രേഖയ്ക്ക് താഴെയാണ്. ഗവർൺമെൻറ് ട്രാൻസ്പോർട് ഡിപ്പാർട്ട്മെൻറിന് 100 ൽ താഴെ മാത്രം ബസുകൾ! സ്റ്റേറ്റ് ട്രാൻസ്പോർട് ഡിപ്പാർട്ട്മെന്റിന്റെ ബസ് സർവീസ് അഗർത്തലയെന്ന ചെറുതലസ്ഥാന നഗരിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ട്രൈബൽ മേഖലകളിൾ ഗതാഗത സൗകര്യമോ വൈദ്യുതി വിതരണ മോ മറ്റ് അടിസ്ഥാന സൗകര്യ ലഭ്യതയോ ഇല്ല.  കേരളത്തിലെ മൂന്ന് തെക്കൻ ജില്ലകൾ ചേർത്ത് വച്ചാലുള്ള വിസ്തൃതിയും തിരുവനന്തപുരം ജില്ലയുടെ അത്ര പോലും ജനസംഖ്യയുമില്ലാത്ത ഒരു സംസ്ഥാനമാണെന്നോർക്കണം. പറയാനാണെങ്കിൽ ഒരുപാടുണ്ട്, ത്രിപുര കണ്ടു തന്നെ അതറിയുന്നതാവും ഭംഗി.

റോഡ് മുതലായ ആഡംബരങ്ങളൊന്നുമില്ലാത്തതു കൊണ്ട് പാവങ്ങളിൽ പാവത്താനായ മണിക് ദായുടെ സഞ്ചാരം പ്രധാനമായും വായുമാർഗത്തിലായിരുന്നു. അതിലേക്ക് ഹെലികോപ്ടറിന്റെ വാടകയിനത്തിൽ നല്ലയൊരു തുക, രണ്ട് റോൾസ് റോയ്സ് വാങ്ങാനുള്ള കാശ്, പ്രതിപക്ഷത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത് 10 കോടി രൂപ, ഖജനാവിൽ നിന്ന് ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. ത്രിപുരയിലെ പോലുള്ള ഒരു ദരിദ്രദേശത്ത് അതൊക്കെ ആഡംബരത്തിന്റെ പരമാവധിയാണ്.

ശമ്പളമായി നല്ലൊരു സംഖ്യ മാണിക് സർക്കാറിന്  കഴിഞ്ഞ 25 വർഷക്കാലം ലഭിച്ചുകൊണ്ടിരുന്നതാണ്. അത് നാട്ടിലെ പട്ടിണി മാറ്റാനല്ല മറിച്ച് പാർട്ടിഫണ്ടിലേക്കാണ് അയാൾ കൊടുത്തു കൊണ്ടിരുന്നത്. CPM ൽ അതൊരു പുതുമയല്ല. എം ബി രാജേഷ് പോലും അയാളുടെ പ്രതിഫലം ഏതാണ്ട് പൂർണ്ണമായും പാർട്ടിക്കാണ് നൽകുന്നത്. പത്ത് ലക്ഷത്തിലധികം രൂപയാണ് രാജേഷ് ഒരു വർഷം പാർട്ടിക്ക് നൽകിയിരിക്കുന്നത്. ഇലക്ഷൻ കമ്മീഷന് CPM നൽകിയിരിക്കുന്ന രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാക്കാം. ഇവർക്ക് പാർട്ടി ഒരു നിശ്ചിത തുക പ്രതിമാസം നൽകും. അങ്ങനെ നോക്കുമ്പോൾ മാണിക് സർക്കാറിനോളം പോന്ന ഒരു ലളിതനാണ് നമ്മുടെ രാജേഷും. അപ്പോൾ എന്തിനാണ് ത്രിപുരയിലെ മാണിക് സർക്കാറിനെ മാത്രം ഇങ്ങനെ പാർട്ടി മഹത്വവൽക്കരിക്കുന്നത്? കാരണം കേരളത്തിലെ സിപിഎം നേതാക്കളുടെ ലളിത ജീവിതം എങ്ങനെയാണെന്ന് മലയാളികൾക്ക് നല്ലവണ്ണം അറിയാം. അത്തരം പ്രോപ്പഗൺഡ കേരളത്തിൽ വിലപ്പോവില്ലെന്ന്  സിപിഎമ്മിനും നല്ല വണ്ണം അറിയാം. എന്നാൽ ത്രിപുരയിലെങ്ങോ ഉള്ള ഒരു സഖാവിനെപ്പറ്റിയാകുമ്പോൾ ഇത്തരം ഇല്ലാക്കഥകൾക്ക് നല്ല പ്രചാരമുണ്ടാകും. സത്യമാരറിയാനാണ്. അതു കൊണ്ടു തന്നെ ത്രിപുരയിലെ ജനങ്ങൾക്കിടയിൽ ഇതൊന്നും സിപിഎം ഉയർത്തിക്കാട്ടാറില്ല.  അതൊന്നും അവിടെ ചർച്ചയുമാക്കിയിട്ടില്ല. അത്തരം കഥകൾ ത്രിപുരക്ക് പുറത്ത് പടച്ചു വിടുന്നത്  സിപിഎമ്മിന്റെ വീരകഥകൾ പാടി നടക്കുന്ന നമ്മുടെ മാധ്യമങ്ങളിലെ പാണന്മാരാണ്. ഈ ലാളിത്യത്തിന്റെ വർത്തമാനം കൃത്യം അഞ്ചു വർഷം കൂടുമ്പോൾ ഇലക്ഷൻ സമയത്ത് ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. മാണിക്കിന്റെ ലാളിത്യം മുഴുപ്പട്ടിണിക്കാരായ പ്രജകളുള്ള നാട്ടിലെ അരപ്പട്ടിണിക്കാരനായ രാജാവിന്റെ ലാളിത്യമാണ്. ത്രിപുരയെപ്പോലൊരു സംസ്ഥാനത്ത്  അരവയർ നിറയ്ക്കുന്നതും ഒരാഡംബരമാണെന്ന് അവിടെ ഒരു തവണ പോയിട്ടുള്ള ഒരു അന്തം കമ്മിക്ക് പോലും മനസ്സിലാകും. 16000 കോടി വാർഷിക ബഡ്ജറ്റിൽ ത്രിപുരയുടെ സംഭാവന കേവലം ആയിരം കോടിയും കേന്ദ്ര വിഹിതം 15000 കോടിയുമാണെന്നറിയുമ്പോൾ മനസ്സിലാക്കാം ആരാണ് യഥാർത്ഥ ദരിദ്ര ജീവിതം നയിക്കുന്നതെന്നും എന്താണ് ലളിതനായ മുഖ്യമന്ത്രി 25 വർഷം അവിടെ ചെയ്തതെന്നും...

ത്രിപുരയിലെ പ്രധാന വികസന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതാ വികസനവും, കഴിഞ്ഞ വർഷം പുതുതായി അഗർത്തലവരെ ബന്ധിപ്പിച്ച റയിൽ ഗതാഗതവും ONGC യുടെ ഒരു പ്രൊജക്ടുമാണ്. ഇതു മൂന്നും മോദി ഗവർൺമെന്റ് മുൻകൈയ്യെടുത്ത് നടപ്പിലാക്കിയവ. ത്രിപുരയിലെ ഇന്നു കാണുന്ന ഏക വിമാനത്താവളവും പ്രധാന സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും മറ്റും ത്രിപുരയിലെ അവസാനത്തെ മഹാരാജാവിന്റെ സംഭാവനാണെന്നു കൂടെ അറിഞ്ഞപ്പോൾ മണിക് സർക്കാറെന്ന കപട വിഗ്രഹത്തെ വാഴ്ത്തിപ്പാടി നടക്കുന്ന മാധ്യമത്തൊഴിലാളികളോടാണ് പുച്ഛം തോന്നിയത്.  അവർക്കിത്തവണ അതിനു ഭാഗ്യമുണ്ടായി. ബംഗ്ലാദേശി നാൽ ചുറ്റപ്പെട്ട് ഇതു വരെ പുറം ലോകവുമായി വലിയ ബന്ധമില്ലാതെ ജീവിച്ച ജനതയാണ് ത്രിപുരക്കാർ. അവിടുത്തെ ജനങ്ങൾക്ക് വേണ്ടത് തങ്ങളുടെ നിത്യ ദാരിദ്രത്തിലുപേക്ഷിച്ച് ലാളിത്യത്തിന്റെ ഇല്ലാക്കഥകൾ മാർക്കറ്റ് ചെയ്ത് അധികാരത്തിലളളിപ്പിടിച്ചിരിക്കാനാരു കമ്മ്യൂണിസ്റ്റ് കപട നേതാവിനെയല്ല, മറിച്ച് അവർക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകാൻ പ്രാപ്തമായ ഒരു ശക്തമായ രാഷ്ട്രീയ നേതൃത്വത്തിനേയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇപ്പോൾ മാത്രമാണ് അവർക്ക് ഒരു ചോയ്സ് ലഭിച്ചത്. ഇത്തവണ അവർ അതുചിതമായി ഉപയോഗിക്കുകയും ചെയ്തു. ഇനിയൊരു പിന്നോട്ട് പോക്ക് അവർക്കുണ്ടാവുകയില്ല. കാരണം കമ്മ്യൂണിസം എന്തെന്ന് അവരത്രമേൽ അനുഭവിച്ചു കഴിഞ്ഞു...

അനുബന്ധം : ദരിദ്രനായ കള്ള്ചെത്തുകാരന്റെ മകൻ രാഷ്ട്രീയപണി കൊണ്ടു മാത്രം കോടീശ്വരൻ ആയ ചരിത്രം നേരിട്ടറിയാവുന്ന മലയാളിയോട് , നേരിട്ട് അറിയാത്ത മണികസർക്കറിനെ ചേർത്തു വച്ചു തള്ളിപ്പൊലിപ്പിക്കാമെന്ന കുടിലബുദ്ധി അപാരം തന്നെ...!

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി