ഒരു ഗവര്ന്മേന്റും അതിന്റെ നായകനും പരാജയമാണോ അല്ലയോ എന്നുറപ്പിക്കാനുളള ഏറ്റവും നല്ല മാർഗമാണ് ആ ഗവൺമെന്റിന്റെ അവസാന കാലത്തു നടക്കുന്ന തിരഞ്ഞെടുപ്പുകൾ ..

പ്രകാശ് രാജ് പറഞ്ഞത് വളരെ ശരിയാണ്.

ഒരു ഗവര്ന്മേന്റും അതിന്റെ നായകനും പരാജയമാണോ അല്ലയോ എന്നുറപ്പിക്കാനുളള ഏറ്റവും നല്ല മാർഗമാണ് ആ ഗവൺമെന്റിന്റെ അവസാന കാലത്തു നടക്കുന്ന തിരഞ്ഞെടുപ്പുകൾ ....!

ഒരുദാഹണം പറയാം .....

കർണാടക തിരഞ്ഞെടുപ്പിൽ നരേന്ദ്രമോഡി പങ്കെടുത്ത റാലികളും സമ്മേളനങ്ങളും ഏതാണ്ടു 30 നടുപ്പിച്ചാണ് . ആ സന്ദർഭങ്ങളിൽ നാലു വർഷം പൂർത്തിയാക്കിയ ഒരു പ്രധാന മന്ത്രി  പറഞ്ഞ കാര്യങ്ങൾ ഇതൊക്കെയായിരുന്നു....

ടിപ്പു സുൽത്താൻ
ജനറൽ തിമ്മയ്യ & കരിയപ്പ
ജവഹർലാൽ നെഹ്രു
സോണിയാ ഗാന്ധി
ഇറ്റലി
രാഹുൽ ഗാന്ധി
ഭഗത് സിംഗ്
അങ്ങനെ പട്ടിക നീളുന്ന പ്രസംഗം .
ബ്ളാ .... ബ്ളാ ... ബ്ളാ !!!!!

ഇനി പറയാത്തത്

ഇന്ധന വിലവർദ്ധന !
തൊഴിലില്ലായ്മാ വർദ്ധനവ് !
രൂപയുടെ തകർച്ച !
നോട്ടുനിരോധനത്തിന്റെ ദോഷവും ഗുണവും !
വിലക്കയറ്റം !
തകരുന്ന നാഷണലൈസ്ഡ് ബാങ്കുകൾ !
ഫ്‌ളാഗ്‌ഷിപ് പദ്ധതികളായ സ്‌കിൽ ഇന്ത്യാ - മേക്ക് ഇൻ ഇന്ത്യാ - സ്വഛ്‌  ഭാരത്‌ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ  ! ഒൺ  റാങ്ക്‌ ഒൺ പെൻഷൻ നടപ്പിലാക്കൽ !
കർഷകർക്കുള്ള മിനിമം താങ്ങുവില പ്രഖ്യാപനം !
സമ്പൂർണ്ണ വൈദ്യത വത്കരണം !
സ്മാര്ട്ട് സിറ്റി പദ്ധതി !
റാഫേൽ ഡീൽ !
മൂന്നു സൈനിക താവളങ്ങൾ ആക്രമിച്ചതടക്കം ദിവസവുമുള്ള പാക്കിസ്ഥാനി സൈന്യ - തീവ്രവാദ ആക്രമണങ്ങൾ !

അങ്ങനെ അനെകം  .....! രാജ്യവും ഗവര്ന്മേന്റും മറുപടിയോ നടപടിയോ എടുക്കേണ്ട പ്രശ്നങ്ങൾ , പദ്ധതികൾ
ഒന്നിനെക്കുറിച്ചും പറഞില്ല ....!

നാലുവര്ഷത്തിനിടയിൽ ഒരൊറ്റ പത്രസമ്മേളനം നടത്താൻ ധൈര്യമുണ്ടായില്ല ഈ 56 ഇഞ്ചന് !

കർണാടകയിൽ കോണ്ഗ്രസ് ചെയ്തതുപോലെ മറ്റ് സംസ്ഥാനങ്ങളിലും ചെയ്തിരുന്നെങ്കിൽ ഗോവ , മണിപ്പൂർ , മേഘാലയ , ബീഹാർ , ജമ്മു & കാശ്മീർ എന്നിവിടങ്ങളിലെ സംസ്ഥാന ഭരണവും അവരുടെ കയ്യിലിരുന്നേനെ എന്നതുമോർക്കണം . 2016 ന് ശേഷം ഒരൊറ്റ പാർലമെന്റ് ഉപതെരഞ്ഞെടുപ്പിലും ബി ജെ പി ജയിച്ചിട്ടില്ല എന്നതും .

ചരിത്രത്തിന്റെ ശേഷിപ്പുകളിൽ നിന്നു മഹാരഥന്മാരുടെ പേരുകളെടുത്തു ആധുനിക മനുഷ്യൻ തലകുമ്പിട്ടു നിന്നു നാണിക്കുന്ന വിധത്തിൽ പച്ചക്കള്ളം നെരിട്ട് ജനങ്ങളോടു പറയുന്ന ഒരു പ്രധാനമന്ത്രിയിൽ നിന്നു ഇതിൽ കൂടുതൽ എന്തുപ്രതീക്ഷിക്കാനാണ് ??!!! ഇതുപൊലൊരു അധഃപതനവും നാണക്കേടും ഇന്ഡ്യൻ ജനതക്കുണ്ടാക്കിവയ്ക്കുന്ന ഈ മനുഷ്യനും പരിവാരങ്ങളും എന്തു പ്രതീക്ഷയാണു നല്കാൻ കഴിയുക . പുറംപൂച്ചിൽ പരിഷ്കാരികളായി വേഷമിടുന്ന ഇവരെ ആർക്കാണ് പിന്തുണക്കാൻ കഴിയുക ???

ഇതുപൊലൊരു പരാജയം ഇനി വെറൊരു സര്ക്കാരിനും പ്രധാനമന്ത്രിക്കും സംഭവിക്കാനുണ്ടോ ?

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Bullet train will need 100 trips daily to be financially viable: IIM Ahmedabad study