ഇന്നത്തെ പത്രത്തിൽ കാശ് വാങ്ങി സ്വയം വിൽക്കാൻ തയ്യാറായ മാധ്യമ സ്ഥാപനങ്ങള

കാമാത്തിപ്പുര ,  സോനാഗാച്ചി .... ഇത് രണ്ടും മുംബെയിലെയും  കൊൽക്കട്ടയിലെയും  വേശ്യാതെരുവുകളാണെന്നു കേട്ടിട്ടുണ്ട് . (ഞാൻ പോയിട്ടില്ല ).  സ്വന്തം ശരീരം വിറ്റു ജീവിക്കാൻ  സർക്കാർ തന്നെ ലൈസെൻസ് നൽകുന്ന  അവിടെയുള്ള  സ്ത്രീകളോട്  ഏറെ ആദരവ് തോന്നിയ ദിവസമാണിത് . ജീവിക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാണല്ലോ  അവർ ആ തൊഴിലിനു ഇറങ്ങിയത് .

പക്ഷെ ഇന്നത്തെ പത്രത്തിൽ കാശ് വാങ്ങി സ്വയം വിൽക്കാൻ തയ്യാറായ മാധ്യമ സ്ഥാപനങ്ങളുടെ പേര് വായിച്ചപ്പോൾ ശരിക്കും  ഞെട്ടിപ്പോയി.ടൈംസ്  ഓഫ് ഇന്ത്യ , ഹിന്ദുസ്ഥാൻ ടൈംസ് ,  ന്യൂ ഇന്ത്യൻ എക്സ്പ്രസ് ,   ടി.വി.18  , ABN ആന്ധ്ര ജ്യോതി ,  ദിനമലർ , ഓപ്പൺ മാഗസിൻ , സൺ ഗ്രൂപ് ....

കോബ്ര പോസ്റ്റിന്റെ  റിപ്പോർട്ടർ ,  'ആചാര്യ അടൽ ' എന്ന കള്ളപ്പേരിൽ ,   ' ശ്രീമത് ഭഗവത് ഗീത പ്രചാർ സമിതി ' എന്ന  വ്യാജ സംഘടനയുടെ പ്രതിനിധിയായിച്ചമഞ്ഞു  പ്രസ്തുത  മാധ്യമങ്ങളെക്കാണുന്നു ! അവരോടു ആവശ്യപ്പെട്ട കാര്യങ്ങൾ കൂടി കേൾക്കൂ ....

''വർഗ്ഗീയത പരത്തുന്ന ക്യാമ്പയിനുകൾ നടത്തണം ,  അതിനു  അരങ്ങൊരുക്കാൻ ആദ്യം  'ശ്രീമത് ഭഗവത് ഗീത പ്രചാർ സമിതി'യുടെ ലേബലിൽ മതപരമായ വാർത്തകൾ പ്രസിദ്ധീകരിക്കണം! തുടർന്ന് രാഹുൽ ഗാന്ധി , മായാവതി , അഖിലേഷ് യാദവ്  തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യണം! ആർ.എസ്.എസ നേതാക്കളുടെ  പ്രസംഗങ്ങൾക്കു പ്രാധാന്യം കൊടുക്കണം !!''

ടൈംസ് ഓഫ് ഇന്ത്യയുടെ  വിനീത് ജെയിൻ അടക്കമുള്ളവർ സന്തോഷത്തോടെ ഓഫർ സ്വീകരിക്കുന്നു ! ടൈംസിന്  'ആചാര്യ അടൽ ' നൽകിയ ഓഫർ 500  കോടി രൂപ !   .  മാധ്യമ ധർമ്മം   എന്ന ഉടുതുണി അഴിച്ചു വ്യഭിചരിക്കാൻ തയ്യാറായ  ഈ എമ്പോക്കികളെക്കാൾ എത്ര ഉയരത്തിലാണ്  കാമാത്തിപ്പുരയിലെ പാവപ്പെട്ട സ്ത്രീകൾ.

കൂട്ടത്തിൽ പറയട്ടെ , പശ്ചിമ ബംഗാളിലെയും  ത്രിപുരയിലെയും രണ്ടു പത്രങ്ങൾ  -  ബർത്തമാൻ , ദൈനിക് സംബദ് -  ഈ വേശ്യാവൃത്തിക്ക് തയ്യാറായില്ല . വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ  ഒരുക്കമല്ലെന്നവർ തുറന്നു പറഞ്ഞു .

ഇനിയെങ്കിലും മനസ്സിലാക്കൂ ,  സ്വയം വിൽപ്പനക്ക് വെച്ച ഇത്തരം മാധ്യമങ്ങൾ വായിച്ചു  ഇന്ത്യയിൽ ഇതൊക്കെയാണ്  നടക്കുന്നതെന്ന്  വിചാരിക്കാതിരിക്കുക . നിറം പിടിപ്പിച്ച വികസന വായാടിത്തങ്ങളും  ഊതി വീർപ്പിച്ച പ്രതിച്ഛായകളും  തിന്നുന്ന ചോറിനുള്ള നന്ദി കാണിക്കലുകളാണ് ..

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Bullet train will need 100 trips daily to be financially viable: IIM Ahmedabad study