ഇന്ദിരക്ക് വേണ്ടി വിമാനം ഒക്കെ റാഞ്ചി കോൺഗ്രസിൽ നേതാവ് ആയതാണ് ....ചാവേർ
ആളെ മനസ്സിലായോ ? കാണാൻ വലിയ ലുക്ക് ഇല്ലെങ്കിലും വലിയ പുള്ളിയാണ് , ഇന്ദിരക്ക് വേണ്ടി വിമാനം ഒക്കെ റാഞ്ചി കോൺഗ്രസിൽ നേതാവ് ആയതാണ് ....ചാവേർ
1978 ഡിസംബർ 20 ന് കൽക്കട്ടയിൽ നിന്ന് 126 യാത്രക്കാരുമായി ന്യൂഡൽഹിയിലേക്ക് പറന്ന IC 410 എന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ആയുധധാരികളായ രണ്ടുപേർ റാഞ്ചി. ഡൽഹി പാലം വിമാനത്താവളത്തിൽ 15 മിനുട്ടിനുള്ളിൽ എത്താൻ മാത്രമുള്ള സമയത്താണ് രണ്ടുപേർ തങ്ങളുടെ സീറ്റുകളിൽ നിന്നെഴുന്നേറ്റ് കോക്ക്പിറ്റിൽ എത്തിയത്. കോക്പിറ്റിന്റെ വാതിലിൽ അവരെ തടഞ്ഞ എയർ ഹോസ്റ്റസ് ഇന്ദിര താക്കൂറിയെ അതിലൊരാൾ ബലമായി പിടിച്ചുതള്ളി കോക്പിറ്റിന്റെ വാതിൽ ശക്തിയോടെ ചവുട്ടി തുറന്നു. കോക്ക്പിറ്റിനുള്ളിൽ കയറിയ അക്രമികൾ പൈലറ്റായ ക്യാപ്റ്റൻ എം എൻ ബട്ടിവാലയോട് ആവശ്യപ്പെട്ടത് വിമാനം വാരണാസിയിലേക്ക് തിരിച്ചുവിടണമെന്നായിരുന്നു. ഗദ്യന്തരമിലാതെ പൈലറ്റ് വിമാനം വാരാണസിയിലേക്ക് തിരിച്ചുവിട്ടു.
പിന്നീട് അവർ മൂന്നു ആവശ്യങ്ങൾ ഉന്നയിച്ചു.
ഒന്ന് - കോടതി ശിക്ഷിച്ച ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ മോചിപ്പിക്കുക.
രണ്ടു- ഇന്ദിര ഗാന്ധി ക്കെതിരെയും മകൻ സഞ്ജയ് ഗാന്ധിക്കെതിരെയും അടിയന്തിരാവസ്ഥ കാലത്ത് നടത്തിയ കുറ്റകൃത്യങ്ങൾക്ക് ചുമത്തിയ കേസുകൾ പിൻവലിക്കുക.
മൂന്നു- അപ്പോൾ അധികാരത്തിലിരിക്കുന്ന ജനത സർക്കാർ രാജിവെക്കുക.
ഈ മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കിൽ വിമാനത്തിലിരിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന എല്ലാ യാത്രക്കാരെയും വധിക്കുമെന്നായിരുന്നു ഭീഷണി. വിമാനം റാഞ്ചിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഭോലനാഥ് പാണ്ഡേയും ദേവേന്ദ്ര പാണ്ഡേയുമായിരുന്നു. വിമാനം വരാണസിയിലേക്കിറങ്ങിയപ്പോൾ റാഞ്ചികളുടെ ആവശ്യം റാഞ്ചലിന്റെ വാർത്ത ആകാശവാണി വഴി പ്രക്ഷേപണം ചെയ്യണമെന്നായിരുന്നു.
വാർത്ത പുറത്തുവന്നതോടുകൂടി കോൺഗ്രസ് അണികളിൽ പുതിയ ഉന്മേഷം ഉടലെടുത്തു. രാജ്യത്ത് പലഭാഗങ്ങളിലായി സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഇതിനിടയിൽ റാഞ്ചികൾ "ഇന്ദിര ഗാന്ധി സിന്ദാബാദ്" "സഞ്ജയ് ഗാന്ധി സിന്ദാബാദ്" എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
ആദ്യം വിസമ്മതിച്ചെങ്കിലും, പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് മുഖ്യമന്ത്രി റാം നരേഷ് യാദവ് ചീഫ് സെക്രട്ടറിയോടൊപ്പം പ്രത്യേക വിമാനത്തിൽ വാരാണസിയിലെത്തി അനുനയ ചർച്ച ആരംഭിച്ചു. എന്നാൽ റാഞ്ചികൾ മുഖ്യമന്ത്രിയെ ചെവിക്കൊള്ളാൻ തയാറായില്ല. രാത്രിയിൽ ആരംഭിച്ച ചർച്ച നേരം വെളുക്കുന്നത് വരെ തുടർന്ന്. അതിനിടെ പൈലറ്റ് പിൻവശത്തുള്ള വാതിലിന്റെ ലിവർ താഴ്ത്തി വാതിൽ തുറക്കുകയും 65 ഓളം യാത്രക്കാർ ആ വാതിലിൽക്കൂടി ചാടി രക്ഷപ്പെട്ടുകായും ചെയ്തു.
അവസാനം റാഞ്ചികളിൽ ഒരാളുടെ അച്ഛൻ വയർലെസ്സ് സംവിധാനത്തിലൂടെ റാഞ്ചിയുമായി മകന്റെ വീരകൃത്യത്തിൽ അഭിമാനിക്കുന്ന എന്ന രീതിയിൽ സംസാരിക്കുകയും അതെ തുടർന്ന് റാഞ്ചികൾ കീഴടങ്ങുകയുമായിരുന്നു. പോലീസ് അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ രണ്ടു പാണ്ഡേയമാരും ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും ജയ് വിളിക്കുന്നുണ്ടായിരുന്നു. അക്രമികളുടെ കയ്യിലുണ്ടായിരുന്നത് ഒരു കളിത്തോക്കും ക്രിക്കറ്റ് പന്തുമായിരുന്നു എന്ന് അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് കണ്ടെത്തി.
കഥ ഇവിടെ തീരുന്നില്ല ... ഇനിയാണ് ക്ലൈമാക്സ് --ഇന്ദിര ഗാന്ധി വീണ്ടും അധികാരത്തിൽ വന്നപ്പോൾ വിമാനറാഞ്ചികളെ ജയിൽ മോചിതരാക്കി, അവരുടെ കേസൊക്കെ എഴുതി തള്ളി. 1980ൽ ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിൽ ഭോലനാഥ് പാണ്ഡെയ്ക്കും ദേവേന്ദ്ര പാണ്ഡെയ്ക്കും കോൺഗ്രസ് സീറ്റ് നൽകി എംഎൽഎ മാരായി വിജയിപ്പിച്ചു. ഗാന്ധികൾക്ക് വേണ്ടി വിമാനം റാഞ്ചിയ കുറ്റവാളികൾ അങ്ങനെ നിയമസഭ സാമാജികരുമായി. രണ്ടു പേരും ഈരണ്ടു കാലാവധി എംഎൽഎ മാരായി തുടർന്നു. പിന്നീട് വിമാനറാഞ്ചികളിൽ ഒരാളായ ദേവേന്ദ്ര ഉത്തർ പ്രദേശ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയുമായി.(Anish Pillai )
https://en.wikipedia.org/wiki/Bholanath_and_Devendra_Pandey
https://www.indiatoday.in/magazine/indiascope/story/19790115-indian-airlines-boeing-737-hijacking-a-black-political-comedy-821765-2014-12-09 ഇത്രയും നെറികേട് കാണിച്ച ഒരു പാർട്ടിയാണ് ഇന്ന് കിടന്ന് നിലവിളിക്കുന്നത്
Comments
Post a Comment