ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയും കടുത്ത.. വർഗ്ഗീയവാദികൾ ആയി മാറിയിരിക്കുന്നു.സത്യത്തിനും ന്യായത്തിനുമൊപ്പമല്ല അവർ...
ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയും കടുത്ത.. വർഗ്ഗീയവാദികൾ ആയി മാറിയിരിക്കുന്നു.സത്യത്തിനും ന്യായത്തിനുമൊപ്പമല്ല അവർ...
നുണകളെ നുണകളാണെന്നറിഞു കൊണ്ട് തന്നെ സ്വീകരിക്കാൻ അവർ സന്നദ്ധരാണ്..ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണം ബിജെപി ആഗ്രഹിക്കുന്ന തരത്തിൽ നടക്കുന്നു...
അവരെ സംബന്ധിച്ച് അഴിമതിക്കേസിൽ ജയിലിൽ കിടന്ന യെദിയൂരപ്പ മുഖ്യമന്ത്രിയാവുന്നതിൽ ഒരു പ്രശ്നവുമില്ല...
35000 കോടിയുടെ അഴിമതി നടത്തിയ ബെല്ലാരിയിലെ ഖനി മാഫിയ കർണ്ണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കാനെത്തുന്നതിൽ അവരെ സംബന്ധിച്ച് ഒരു പ്രശ്നവുമില്ല...
കൊലപാതകക്കേസിലും വ്യാജ ഏറ്റുമുട്ടൽ കേസിലും പ്രതിയായ - അങ്ങ് സുപ്രീം കോടതിയിലെ ജഡ്ജിമാരെ വരെ സ്വാധീനിക്കുന്ന/നിയന്ത്രിക്കുന്ന/കൊലപ്പെടുത്തുന്ന ഒന്നാന്തരം ക്രിമിനൽ പശ്ചാതലമുള്ള അമിത് ഷാ നയിക്കുന്ന ബിജെപിയെ പുൽകുന്നതിലും അവർക്ക് വീണ്ടു വിചാരമില്ല...
പെട്രോൾ വില കുതിച്ചുയരുന്നത്..നിത്യോപയോഗസാധനങ്ങളുടെ വില കുത്തനെ ഉയരുന്നത്..ദൈനം ദിന ജീവിതം കൂടുതൽ ദുഷ്ക്കരമാകുന്നത്...നോട്ട് നിരോധനവും ജിഎസ്ടിയും മൂലം നടുവൊടിഞ കാർഷിക - തൊഴിൽ മേഖലകളൊന്നും അവനെ അലോസരപ്പെടുത്തുന്നതേ ഇല്ല....! ഈ ആധുനിക കാലത്തും രാജ്യത്തെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ നാണം കെടുത്തുന്ന മന്ത്രി പുങ്കവന്മാരൊന്നും അവർക്ക് വിഷയമേ അല്ല....
ഒരു പ്രധാനമന്ത്രി തന്നെ നിരന്തരമായി നുണകൾ പറയുവാനും ചരിത്രത്തെ വികലമായി അവതരിപ്പിക്കുവാനും മുന്നിൽ നിൽക്കുന്നത്..പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത്...നാടൊട്ടുക്കും വർഗ്ഗീയവും വംശീയവും ജാതീയവുമായ ഭിന്നിപ്പുകളുണ്ടാക്കുന്നതൊന്നും അവനെ സംബന്ധിച്ച് വിഷയമാകുന്നില്ല...
എല്ലാത്തിനേയും അപ്രസക്തമാക്കുന്നതത്രയും ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭൂരിപക്ഷ വർഗ്ഗീയതയാണ്.സംഘികൾ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിലെ എന്ത് വൃത്തികേടുകളേയും ന്യായീകരിക്കുന്നൊരവസ്ഥയിലേക്ക് കുറേയേറെ പേർ എത്തിയിട്ടുണ്ട്.
മതേതര ഇന്ത്യ തോൽക്കുകയാണ്...വർഗ്ഗീയതയും വംശീയ വിദ്വേഷവും പാരമ്യത്തിലെത്തുന്ന പുതിയ ഇന്ത്യ പിറക്കുകയാണ്....അയൽ രാജ്യങ്ങളായ നേപ്പാളും പാകിസ്താനുമൊക്കെ കൂടുതൽ സെക്കുലറാവുന്ന അതേ കാലത്താണ് ലോകത്തിലെ ഏറ്റവും വലിയ ബഹുസ്വര മതേതര ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യ പ്രാകൃതകാലത്തേക്ക് തിരിഞു നടക്കാൻ തുടങ്ങുന്നതെന്നതാണ് വലിയ ദുരന്തം !! ആ..വരട്ടെ..കാണാം !!
Comments
Post a Comment