25000 രൂപക്ക് ഇന്ത്യ മഹാരാജ്യത്ത് അത്യാവശ്യം കൊള്ളാവുന്ന കക്കൂസ് പണിയാം.
ചില കമന്‍റുകള്‍ കമന്റ് ആയി ഒതുങ്ങാന്‍ ഉള്ളതല്ല. Anu Varkala എഴുതുന്നു...
.
ബ്രിക്‌സ് 400 എണ്ണം = ₹ 2000
വെട്ടുകല്ല് ഓർ ചെങ്കല്ല് 50 അടി = ₹ 1000
ക്ലോസറ്റ് (യൂറോപ്യൻ ) 1 = ₹ 2000
ആസ്ബസ്റ്റോസ് ഷീറ്റ് 2 = ₹ 800
സെപ്റ്റിക് ടാങ്ക് = ₹ 4500
ഹെൽത് ഫാസ്‌റ്റ് = ₹ 300
tap pvc 1 =₹ 50
bucket 1 = ₹ 120
മഗ്ഗ് 1 = ₹ 50
ഫൈറ്റിങ്സ് ഐറ്റംസ് = ₹ 1500
ലേബർ ചാർജ്= ₹ 4000
ടോട്ടൽ = ₹ 16320
ഒരു ₹ 10000 കൂടെ വെറുതെ ഇട്ടിരിക്കുന്നു,
എന്തെകിലും കൂടുതൽ വേണമെങ്കിൽ. അതായത്, ഏകദേശം 25000 രൂപക്ക് ഇന്ത്യ മഹാരാജ്യത്ത് അത്യാവശ്യം കൊള്ളാവുന്ന കക്കൂസ് പണിയാം.
4 വർഷം കൊണ്ട് മോഡി സർക്കാർ പെട്രോളിയം നികുതിയിനത്തിൽ സംഭരിച്ചത് 20 ലക്ഷം കോടി രൂപയാണ് (₹ 20,000,000,000,000) ഈ തുക കൊണ്ട് ഏതാണ്ട് 800 കോടി കക്കൂസുകൾ ഉണ്ടാക്കാൻ സാധിക്കും. ഇന്ത്യൻ ജനസംഖ്യ 125 കോടിയാണ്. അതിൽ 120 കോടിക്ക് മുകളിൽ ജനങ്ങൾ കുടുംബമായീ താമസിക്കുന്നു. 25 കോടിയോളം വീടുകൾ ആണ് ഇന്ന് ഇന്ത്യയിൽ ആകെ ഉള്ളത് . അതിൽ തന്നെ 40 % ആൾക്കാർക്കു നല്ല ബാത്‌റൂമുകൾ ഉണ്ടന്ന് സെന്സസ് പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു . അതായത് 10 കോടി കുടുംബങ്ങൾക്ക്. ബാക്കി 15 കോടി കുടുംബങ്ങൾക്കും ഒരു 2 കോടി പൊതു കക്കൂസുകളും കൂടി ആകെ 17 കോടി കക്കൂസുകൾ ആണ് ഇന്ത്യക്ക് ആവശ്യം. അതിനു വേണ്ടി വരുന്ന മാക്സിമം തുകയാണ് 17 കോടി * 25000 = ₹ 4,20,000 കോടി . 20 ലക്ഷം കോടി -- 4,20,000 kodi = 15 . 8 ലക്ഷം കോടി കൂടി അധികമായീ ഞങ്ങളിൽ നിന്നും കൊള്ളയടിച്ചു കഴിഞ്ഞിരിക്കുന്നു. 450 കോടി ടൂർ പോകാൻ എടുത്തു. എടുത്തോട്ടെ.1500 കോടി സ്വന്തം പരസ്യം ചെയ്യാൻ എടുത്തു. അതും എടുത്തോട്ടെ.
ഇനിയും നിങ്ങൾ ഞങ്ങളെ പിഴിഞ്ഞ് എടുക്കരുത് സഹിക്കാൻ പറ്റാത്ത കൊണ്ടാണ്. അദാനിക്ക് കൈയിൽ ഒന്നുമില്ലാതെ പോർട്ട് പണിയണം.അംബാനിക്ക് sbi യുമായീ ചേർന്ന് ബാങ്ക് തുടങ്ങണം. എന്നിട്ട് ജെയിൻ ഷാക്ക് വായ്പ്പ കൊടുക്കണം. തെരഞ്ഞെടുപ്പുകളിൽ മുടക്കാൻ പണം വേണം. ഇതിനെല്ലാം പുറമെ അന്നന്നേക്കു വേണ്ട ആഹാരം തേടുന്ന കൂലിപ്പണിക്കാരന്റെ ,കൃഷിക്കാരന്റെ കൈയിൽ മിച്ചം ഉണ്ടാകരുത്. ഉണ്ടായാൽ അവൻ നാളെ തെരുവിൽ സമരത്തിന് ഇറങ്ങും.അത് ഉണ്ടാകാൻ പാടില്ല. ഇതിനെല്ലാം വേണ്ടിയാണു പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില താഴാതെ നിർത്തിയിക്കുന്നത് എന്ന് മനസിലാകും. അതുകൊണ്ട് കക്കൂസ് തള്ളിച്ച ഇനി നിർത്തണമെന്നും ആ പരിപ്പ് മന്ദമാരായ അനുയായികൾ മാത്രമേ ഇനി വിശ്വസിക്കുക ഉള്ളു എന്നും അറിയിക്കുന്നു.
എന്ന്,
കെട്ടിത്തൂങ്ങാൻ കയറു വാങ്ങാൻ കാശ് ഇല്ലാത്ത ഒരു കാർഷിക രാജ്യത്തെ കർഷകൻ!!!
Comments
Post a Comment