അദ്‌ഭുത ഇന്ത്യ*

*അദ്‌ഭുത ഇന്ത്യ*

@  ഇന്ത്യയിൽ, പെൺകുട്ടികളെ പഠിപ്പിക്കാൻ പത്തു കാശ് ചെലവാക്കില്ല , കെട്ടിച്ചു വിടാൻ എത്ര വേണമെങ്കിലും ഇറക്കും .

@  ഇന്ത്യയിൽ, പോലീസുകാരനെ കണ്ടാൽ പേടിയാണ്, സുരക്ഷിതത്വമല്ല തോന്നുക .

@  ഇന്ത്യയിൽ, സ്ത്രീധനമെന്ന സാമൂഹിക തിന്മയെപ്പറ്റി 1500 വാക്കുകളിൽ ഘോരഘോരമെഴുതി I A S വാങ്ങുന്നവർ അടുത്ത കൊല്ലം പത്രപ്പരസ്യമിടും , ഒരു കോടിയെങ്കിലും സ്ത്രീധനം കിട്ടാൻ .

@  ഇന്ത്യക്കാർ വളരെ ലജ്ജാശീലരും മിതഭാഷികളും സംരക്ഷിതരുമാണ് . പക്ഷെ , എണ്ണത്തിൽ 121 കോടി ആയി എന്ന് മാത്രം .

@  ഇന്ത്യയിൽ , വരവീഴാത്ത ഗൊറില്ല ഗ്ലാസ്സുള്ള സ്മാർട് ഫോണിലും സ്‌ക്രീൻ ഗാർഡ് ഒട്ടിയ്ക്കും . പക്ഷെ , തലയിൽ ഹെൽമെറ്റ് വയ്ക്കില്ല .

@  ഇന്ത്യയിൽ, പേരിനെക്കാൾ പ്രധാനം പേരിനൊപ്പം വരുന്ന ജാതിയാണ് .

@  ഇന്ത്യയിൽ, എല്ലാർക്കും തിരക്കാണ് . ആരും സമയത്തിന് എത്തുകയും ഇല്ല .

@  ഇന്ത്യയിൽ , മോശം സിനിമകൾ കളക്ഷൻ റിക്കാർഡുകൾ ഭേദിയ്ക്കും .

@  ഇന്ത്യയിൽ , മേരി കോം ആയി അഭിനയിച്ച പ്രിയങ്ക ചോപ്രയ്ക്ക് മേരി കോം ജീവിതകാലം മുഴുവൻ സമ്പാദിച്ചതിനെക്കാളും പ്രതിഫലം കിട്ടും .

@  ഇന്ത്യയിൽ, അപരിചിതരോട് സംസാരിയ്ക്കുന്നതു പോലും അപകടകരമാണ് . പക്ഷെ , അപരിചിതനെ / യെ കല്യാണം കഴിയ്ക്കും .

@  ഇന്ത്യയിൽ, ഗീതയ്ക്കും , ഖുർആനും വേണ്ടി തമ്മിലടിച്ചു ചാവും . പക്ഷെ , ജീവിതത്തിൽ ഒരിക്കലും അത് വായിച്ചു നോക്കില്ല .

@  ഇന്ത്യയിൽ , കാലിൽ ഇടുന്ന ചെരുപ്പ് എയർ കണ്ടീഷൻ ഷോറൂമിൽ വിൽക്കും, ഭക്ഷ്യ പദാർത്ഥങ്ങൾ റോഡരികിലെ ഓടയുടെ മുകളിലും.

@  ഇന്ത്യയിൽ ,
ദാര്യദ്ര്യത്തിൽ നിന്നും എന്നെ കാക്കണേ എന്നുപ്രാർത്ഥിക്കുകയും,
എന്നാൽ റേഷൻകാർഡ് ദാര്യദ്യ്രത്തിലാക്കാൻ നെട്ടോട്ടമോടുകയും ചെയ്യുന്നു .

ഈ ജനതയെ എന്തു
ചെയ്യണം .... 🤔🤔🤔

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Bullet train will need 100 trips daily to be financially viable: IIM Ahmedabad study