കമ്മീഷൻ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം സ്ഥാപിതമായ ഒരു കമ്മീഷന് ക്യാബിനറ്റ് തീരുമാനിച്ച് തരുന്ന TERMS OF REFERENCE

ജ.ശിവരാജൻ നിശ്ചയമായും മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാൻ മലയാളിക്ക് അവകാശമുണ്ട്!            

1.കമ്മീഷൻ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം സ്ഥാപിതമായ ഒരു കമ്മീഷന് ക്യാബിനറ്റ് തീരുമാനിച്ച് തരുന്ന TERMS OF REFERENCE ന് വെളിയില്‍ അന്വേഷണം നടത്താനാവില്ലന്നിരിക്കെ...സ്വന്തമായി അന്വേഷണവിഷയങ്ങള്‍ വിപുലീകരിച്ചത് കോടതിയില്‍ നിലനില്‍ക്കില്ലന്നറിയാമോ ?                 2.പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല്‍വന്നാല്‍ ഉടന്‍ പോലീസിന് വിവരം നല്‍കാതെ പൂഴ്ത്തിയത് എന്തിന് ?              3.സരിതയുടെതായി പുറത്ത് വന്ന ആദ്യ മൂന്ന്കത്തുകളിലും ഉമ്മന്‍ ചാണ്ടിയുടെ പേരില്ലാതിരിക്കെ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇറക്കിയ കത്തു മാത്രം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് മര്യാദകേടല്ലേ?.സദുദ്ദേശമായിരുന്നെങ്കില്‍ ആ ബാക്കി 3 കത്തും ഉള്‍പ്പെടുത്തേണ്ടതല്ലേ..അല്‍പ്പം വിവരമുള്ള ആരും ഈ നാല് കത്തുകളും എടുത്ത് വച്ച് തമ്മിലെ വ്യത്യാസങ്ങളും,മാറ്റങ്ങളും നോക്കി ഇത് കള്ളക്കത്തായിരുന്നുവെന്ന് മനസ്സിലാക്കുമായിരുന്നല്ലോ?                                          4.ജയിലിലെ റിക്കാര്‍ഡുകിലെ കത്തില്‍ ഉമ്മന്‍ചാണ്ടീയുടെ പേരില്ലന്ന് ജയില്‍ DGPഅലക്സാണ്ടര്‍ ജേക്കബ് പറഞ്ഞ മൊഴി തെളിവായി എടുക്കാത്തത് എന്താണ് സർ?                5.21 പേജ് കത്ത് 25 ആക്കിയ മറിമായത്തിന് പിന്നിലെ ശക്തികളെ കുറിച്ച് അന്വേഷണം നടത്തിയോ ?                                                                         6.സരിതക്കെതിരേ ഉമ്മന്‍ചാണ്ടി കൊടുത്ത മാനനഷ്ടകേസ് താങ്കള്‍ തെളീവായി എടുത്തോ?                                                                 7.കമ്മീഷന്‍ വിസ്താരത്തിന്‍െറ ആദ്യഘട്ടത്തോല്‍ ഉമ്മന്‍ചാണ്ടിക്കെതിരേ യുള്ള ആക്ഷേപം ശരിയല്ലായെന്ന് താങ്കളോട്, സരിത  പറഞ്ഞത് തെളിവായി എടുക്കാത്തതെന്ത് ?                                                                  8.ഉമ്മന്‍ ചാണ്ടി സരിതയെ ഫോണിലോ,നേരിട്ടോ വിളിച്ചതിന് എന്ത് തെളിവുണ്ട്.റിപ്പോര്‍ട്ട് പറയും പോലെ തോമസ് കൊണ്ടോട്ടിയും,എബ്രഹാം കലമണ്ണിന്‍െറ ഡ്രൈവര്‍, ജോപ്പന്‍
എന്നിവര്‍ സരിതയെ വിളിച്ചത് ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയാണെന്ന് ഊഹിച്ച് പറഞ്ഞ് സ്വയം വിഡ്ഢിയായത് താങ്കള്‍ അല്ലേ?                          9.സരിത മുഖ്യമന്ത്രി ക്ക് ദുരിതാശ്വാസ സഹായമായി കള്ളച്ചെക്ക് നല്‍കിയത് നേരിട്ടല്ലന്നും,PA ശ്രീകുമാറിനാണെന്നും,രസീത് നല്‍കിയെന്നും താങ്കള്‍ പറയുന്നു,,,,നേരില്‍ കണ്ടതായി ഒരു ശാസ്ത്രീയ തെളിവും ഇല്ല...                                          10.സരിത ഉണ്ടാക്കിയ മുഖ്യമന്ത്രിയുടെ വ്യാജ LETTER PAD താങ്കള്‍ തെളിവായി എടുത്തില്ല..                 11.ശ്രീധരന്‍ നായര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ പ്രകാരം സരിതക്ക് പണം കൊടുത്തതായി താങ്കള്‍ പറയുന്നത് 9.7.12..ശ്രീധരന്‍നായര്‍ സരിതക്ക് കൊടുത്ത ചെക്ക് തീയതി 25.6.12... ഹേ സാർ ...ഇതില്‍ നിന്ന് ആര്‍ക്കും മനസ്സിലാവില്ലേ ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന് പറയുന്നത് കളവെന്നും,,കണ്ടതായി പറയുന്ന തീയതിക്ക് മുമ്പ് പണം കൊടുത്തതായും..     12.ശ്രീധരന്‍നായരുടെ കേസില്‍ Criminal M C 3536/13 dt 11-10-13ല്‍ ഹൈക്കോടതി പറഞ്ഞത് there is no evidence before court to find that there is സ്‌റന്സ് on the part of CM ..ഈ വിധി താങ്കള്‍ പരിഗണിച്ചില്ല..പിന്നീട് സരിത പുനരന്വോഷണം ആവശ്യപ്പെട്ട് നല്‍കിയ കേസ് CR.MC 1784/16 തള്ളിയത് (JUSTICE കമാല്‍പാഷ ...THIS IS politically motivated one )ഇതൊക്കെ താങ്കള്‍ എന്ത് കൊണ്ട് പരിഗണിച്ചില്ല..                                                13.ലൈംഗികപീഢനം നടന്നതിന് തെളിവായി ശാസ്ത്രീയരേഖകളോ,telephone call detais ഓ,,FSL പരിശോധനകളോ ഇല്ലാതെ താങ്കള്‍ എന്ത് ബോധ്യത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്...                       14.സരിതജയിലില്‍ പ്രസവിച്ച കുട്ടിയുടെ DNA പരിശോധന ,ഗണേശനുംആയിട്ടുള്ള ബന്ധം,ബിജു ഗണേശനെതിരേ പറഞ്ഞപരാതി,മന്ത്രി മന്ദിരത്തില്‍ നടന്ന തല്ല് ,,എന്നിവ പരാമര്‍ശിക്കാത്തതെന്ത്?                                                                15.കമ്മീഷന്‍ നിയമം ACT (B)പ്രകാരം ഒരാള്‍ക്കെതിരേ അപകീര്‍ത്തികരമായ ആരോപണം വന്നാല്‍ അത് വിശദമാക്കി ആരോപണവിധേയര്‍ക്ക് NOTICE നല്‍കണം ..ഉമ്മന്‍ചാണ്ടിക്കെതിരേ ഇത്തരം NOTICE നല്‍കി മറുപടി വാങ്ങാതെ തീര്‍പ്പാക്കിയത് നിയമവിരുദ്ധമല്ലേ?                                                           15.സൂര്യാ TV അഭിമുഖത്തില്‍ മുമ്പ് ഏറ്റവും ക്രൂശിക്കപ്പെട്ടത് ഉമ്മന്‍ ചാണ്ടി സര്‍,,,എന്നും,,,മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ CD യേയില്ലെന്നും,REPORTER ചാനലില്‍ ഉമ്മന്‍ചാണ്ടി ഒരു മാന്യനും പിതൃതുല്ല്യനും,,,ജയ്ഹിന്ദ് ചര്‍ച്ചയില്‍ ജയരാജന്‍ 10കോടി തരാം എന്ന് പറഞ്ഞതും,ഇലക്ഷന് KC വേണുഗോപാലിനെ  തോല്‍പ്പിക്കാന്‍ പേര് പറയണം എന്ന് ആവശ്യപ്പെട്ടതും, INDIA TODAY COVER STORY യും തെളിവായി പരിഗണിക്കാത്തതിന് ന്യായീകരണമില്ല...                       16.നാല് ഭാഗമുള്ള റിപ്പോര്‍ട്ടില്‍ അവസാനഭാഗം തയ്യാറാക്കിയത് മറ്റാരോ ആണെന്നതു കൊണ്ടല്ലേ അതില്‍ താങ്കള്‍ ഒപ്പിടാത്തത്...                                                                                                                       17.ഉമ്മന്‍ചാണ്ടിക്കെതിരേ ഒരു ചെറുകഷണം പേപ്പറെങ്കിലും കാണിക്കാന്‍ 7 കോടി മുടിച്ച താങ്കള്‍ക്ക് ഉണ്ടോ ?                                                         സാമ്പത്തിക തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരേ ഉയര്‍ത്താന്‍ ഒരു തെളിവെങ്കിലും ഉണ്ടോ?                                                                                                                             18.സരിതക്കും,ബിജുവിനുമെതിരേ കോടിയേരി പൂഴ്ത്തിവച്ച രശ്മിവധക്കേസ് ഉള്‍പ്പടെ 34 കേസ് രജിസ്ററര്‍ ചെയ്ത്,,3 എണ്ണത്തില്‍ ശിക്ഷയും,ബിജുവിന് ജീവപര്യന്തവും വാങ്ങി നല്‍കിയ വൈരാഗ്യം എന്തുകൊണ്ട് താങ്കള്‍ മുഖവിലക്കെടുത്തില്ല.....                                                                                                                      19.കമ്മീഷന്‍ വിസ്താരത്തില്‍ ബിജുവിന്‍െറ ക്രോസ് വിസ്താരവേളയില്‍ സരിത ഉമ്മന്‍ചാണ്ടീ നിരപരാധിയാണ് എന്ന് പറഞ്ഞത് താങ്കള്‍ മുഖവിലക്കെടുത്തില്ല....                                                                                 20.ഇതെല്ലാം പോകട്ടെ കമ്മീഷന്‍ വിസ്താരവേളയിലെ നിഗമനങ്ങള്‍,പത്രികകള്‍,മൊഴികള്‍
അന്തിമറിപ്പോര്‍ട്ട് എന്നിവ സിവിൽ /ക്രിമിനല്‍ കോടതിയില്‍ തെളിവായി അംഗീകരിക്കില്ലായെന്നിരിക്കേ ഈ കടലാസ്സിന് നിയമപരമായ ഒരു പരിരക്ഷയും ഇെല്ലന്ന് താങ്കളോട് പ്രത്യേകം പറയണ്ടല്ലോ? കൂത്ത് പറമ്പ് കേസില്‍ പത്മനാഭന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വച്ച് നടപടിയെടുക്കാനാവില്ലന്നറിഞ്ഞു കൊണ്ട് താങ്കള്‍ അതിര് വിട്ടത് VS ന്‍െറ കാലത്ത് കിട്ടിയപോലെ വല്ല നക്കാപിച്ച ബോര്‍ഡ് തലപ്പത്ത് വരാനല്ലേ?    

തൊടാൻ കഴിയില്ല നിങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ !

ഈ റിപ്പോര്‍ട്ട് വച്ച് ഉമ്മന്‍ചാണ്ടിയുടെ രോമത്തില്‍ തൊടാനാവില്ലന്ന് കാലം പറഞ്ഞു തരും

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

നോട്ടു നിരോധനം✅സത്യാവസ്ഥ