മൂഡീസ് റേറ്റിങ്ങിൽ മതിമറക്കേണ്ടെന്ന് മോദിയോട് മന്‍മോഹന്‍;വ്യാജ റേറ്റിങ്ങിലൂടെ യു.എസിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തളളിവിട്ടതിന് ഏജൻസി പിഴയൊടിക്കിയത് $864 മില്ല്യൺ
ന്യൂഡൽഹി: അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. എറണാകുളം സെന്‍റ്.തെരേസാസ് കോളജിൽ സംഘടിപ്പിച്ച സെമിനാറിലാണ് എൻഡിഎ ന്യൂഡൽഹി: അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. എറണാകുളം സെന്‍റ്.തെരേസാസ് കോളജിൽ സംഘടിപ്പിച്ച സെമിനാറിലാണ് എൻഡിഎ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളെ മുൻ പ്രധാനമന്ത്രി വിമർശിച്ചത്. സാമ്പത്തിക പരിഷ്കാരങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് വിപണി ഉടൻ കരകയറില്ലെന്നും രാജ്യത്ത് സാമ്പത്തിക അസമത്വം വർധിച്ചു വരികയാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
2008ല്‍ വ്യാജ റേറ്റിങ് പുറത്തുവിടുകയും അതുവഴി അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിയെ പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്തതിനു വന്‍തുക പിഴയൊടുക്കിയ ഏജൻസിയാണു മൂഡീസ്.864 മില്ല്യൺ ഡോളറാണു മൂഡീസ് പിഴയൊടിക്കിയത്.ഇതിനുപുറമേ ആഗോള സംരഭങ്ങളുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടത്തിയ റേറ്റിങ് എങ്ങനെ തയ്യാറാക്കിയതെന്നതിനു വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് 1.24മില്യണ്‍ പൗണ്ടും മൂഡീസില്‍ നിന്ന് പിഴയായി ഈടാക്കിയിരുന്നു. മൂഡീസിന്റെ ജര്‍മ്മന്‍ ശാഖയില്‍ നിന്നും 75,0000 പൗണ്ടും യു.കെ ശാഖയില്‍ നിന്നും 490,000 പൗണ്ടുമാണ് പിഴയായി ഈടാക്കിയത്.
Comments
Post a Comment