130 കോടി ജനങ്ങളേക്കാൾ വിലയുള്ള 1000 പേരോളം വരുന്നവർ ചേർന്ന് തീരുമാനിക്കും നമ്മുടെ അച്ഛാദിൻ.
അച്ഛാ ദിൻ, ബഹുത് ബഹുത് അച്ഛാ ദിൻ
-------------------------------------------------------------
കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ ക്ഷാമബത്ത (DA) 4% ൽ നിന്നും 5% ആയി ഉയർത്തിയിരിക്കുന്നു. ഒരു ശതമാനത്തിന്റെ 'കനത്ത 'വർദ്ധനവ്.
48.85 ലക്ഷം കേന്ദ്ര ഗവ. ജീവനക്കാർക്കും, 55.51 ലക്ഷം പെൻഷനക്കാർക്കും 1% ശതമാനം DA നൽകുമ്പോൾ കേന്ദ്ര സർക്കാരിന്റെ വാർഷിക ബാധ്യത 3068 കോടി രൂപ വർദ്ധിക്കും. ഇതായിരിക്കും നാളെ പത്രങ്ങളിലെ പ്രധാന വാർത്ത.
യഥാർത്ഥ്യം
- - - - - - - - - -
ചെറിയ കണക്കുകൾ പറയാം, 6 മാസം കൂടുമ്പോഴാണ് DA പ്രഖ്യാപിക്കുന്നത് , കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ആണ് അടിസ്ഥാനം, രാജ്യത്ത് ആവശ്യവസ്തുക്കളുടെ അടക്കം വില അനിയന്ത്രിതമായി ഉയരുമ്പോഴും ഒരു സാധാരണ കേന്ദ്ര ഗവൺമെന്റ് ജീവനക്കാരന് 1% ശതമാനം അടിസ്ഥാന ശമ്പളത്തിന്റെ ക്ഷാമബത്തയായി ലഭിക്കുക എന്ന് പറഞ്ഞാൽ കണക്ക് പ്രകാരം ഇങ്ങനെ വരും.
ശരാശരി ശമ്പളം 25000 എടുക്കുക
( ഇപ്പോൾ മുകളിൽ ഞാൻ പറഞ്ഞ 48.85 ലക്ഷം ജീവനക്കാരുടേയും, 55.51 ലക്ഷം പെൻഷൻകാരുടേയും ഇടയിൽ 75% വാങ്ങുന്ന അടിസ്ഥാന ശമ്പളം 18000-20000 നും ഇടയിലാണെന്ന് കൂടി ചിന്തിക്കണം)
25000x1/100 = 250 രൂപ അധികമായി ലഭിക്കും.
എന്നാൽ കൊട്ടിഘോഷിക്കപ്പെടാൻ പോകുന്നത് എന്തോ വലിയ ആനുകൂല്യം ലഭിച്ചെന്ന രീതിയിലായിരിക്കും. ഇനി അടുത്ത DA പ്രഖ്യാപിക്കുന്നത് 2018 ജനുവരി മാസത്തിനു ശേഷമാണെന്നും ചേർത്തു വായിക്കുക.
ദീർഘമായി ഇതെഴുതാൻ കാരണം, ഇന്നത്തെ ഒരു പത്രവാർത്തയാണ്. അദാനി, അംബാനി ,വേദാന്ത ഗ്രൂപ്പുകളുടെ 3.04 ലക്ഷം കോടി രൂപയാണ് നികുതിയിനത്തിൽ എഴുതി തള്ളാൻ പോകുന്നത്. ഈ കമ്പനികൾ സാധാരണക്കാരായ ജനങ്ങളുടെ കയ്യിൽ നിന്നും അവരുടെ ഉത്പന്നങ്ങൾക്ക് ടാക്സ് അടക്കമുള്ള തുക മാർക്കറ്റിൽ നിന്നും ഈടാക്കും, ഈ പണം ഗവൺമെന്റിൽ അsക്കാതെ കയ്യിൽ വയ്ക്കുമ്പോഴാണ് കുടിശ്ശിക വരുന്നത്. അതാണ് നികുതിയിളവായി പ്രഖ്യാപിച്ച് എഴുതി തള്ളുന്നത്. 3.04 ലക്ഷം കോടിയുടെ 10% എങ്കിലും തിരിച്ചു പിടിച്ചാൽ 30000 കോടി വരും, എന്ന് പറഞ്ഞാൽ കേന്ദ്ര ഗവ: ജീവനക്കാർക്ക് മാത്രം 10% DA നൽകാം.
ഇനി സർക്കാർ ജീവനക്കാരുടെ കാര്യം എടുക്കു ,വരുന്ന സാമ്പത്തിക വർഷത്തിൽ എത്ര നികുതി വരും എന്ന് കണക്കാക്കി മുൻകൂർ നികുതി (EXPECTED TAX) ശമ്പളത്തിൽ നിന്നും ഈടാക്കും. ഞങ്ങൾ ചെയ്യുന്നത് സർവ്വീസും അവർ ചെയ്യുന്നത് ബിസിനസ്സും ആരെയാണ് സർക്കാർ സഹായിക്കുന്നത്. ആർക്ക് വേണ്ടിയാണ് ഭരണം.
2016-17 സാമ്പത്തിക വർഷം 1000 ൽ താഴെ വരുന്ന അതിസമ്പന്ന കോർപ്പറേറ്റുകൾക്ക് "ആറ് ലക്ഷത്തി പതിനൊന്നായിരം കോടി " നികുതിയിളവ് പ്രഖ്യാപിക്കുകയും, അതേസമയം 130 കോടി വരുന്ന ഇന്ത്യൻ ജനതയ്ക്ക് അവന്റെ സർവ്വ ആവശ്യങ്ങൾക്കും (കൃഷി, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, ഭവനം etc) കൂടി "രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരം കോടി " മാത്രം സബ്ബ്സിഡിയായി നീക്കി വയ്ക്കുകയും ചെയ്തവരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് മനസ്സാക്ഷി പ്രതീക്ഷിക്കാനാണ്.
130 കോടി ജനങ്ങളേക്കാൾ വിലയുള്ള 1000 പേരോളം വരുന്നവർ ചേർന്ന് തീരുമാനിക്കും നമ്മുടെ അച്ഛാദിൻ.
- - - - - - - - - - - - - - - -ശുഭം - - - - - - - - - - - - - - - - കടപ്പാട്
Comments
Post a Comment