മാവേലിക്കരയുടെ ചരിത്രം1 ഓടനാടും മാവേലിക്കരയും
മാവേലിക്കരയുടെ ചരിത്രം 1 ഓടനാടും മാവേലിക്കരയും ആയിരത്തില്‍ കുറയാത്ത വര്‍ഷത്തെ ദേശചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രദേശമാണ് മാവേലിക്കര. എങ്കിലും, ദേശനാമവുമായി ബന്ധപ്പെട്ട് അറനൂറ് വര്‍ഷത്തെ പഴക്കമേ അവകാശപ്പെടാന്‍ കഴിയൂ. മാവേലിക്കര എന്ന നാമം ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് പതിനാലാം ശതകത്തില്‍ എഴുതപ്പെട്ട ചെമ്പുകാട് നീലകണ്ഠന്‍റെ കണ്ടിയൂര്‍ മറ്റം പടപ്പാട്ടിലാണ്. "കണ്ടിയൂര്‍ വീരരായുണ്ടായ വമ്പന്മാര്‍ മണ്ടിയണവതു കണ്ടുവന്നെത്തിയോര്‍ ഇണ്ടലില്ലാ മാവേലിക്കരക്കാരും തണ്ടമിഴ് ചേരും പുതിയകാവുകാരും" ക്യൂറേട്ടറായിരുന്ന കെ.സാംബശിവശാസ്ത്രികളാണ് 1937ല്‍ കണ്ടിയൂര്‍ മറ്റം പടപ്പാട്ട് പ്രസിദ്ധീകരിച്ചത്. 'ഹര്യക്ഷമാസ സമരോത്സവം അഥവാ കണ്ടിയൂര്‍മറ്റം പടപ്പാട്ട്' എന്നാണ് കൃതിയുടെ പേര്. ചിത്രമെഴുത്ത് കെ.എം.വര്‍ഗീസാണ് മാവേലിക്കരയുമായി ബന്ധപ്പെട്ട ഈ കൃതിയെക്കുറിച്ചുള്ള ആദ്യഅറിവ് നല്‍കുന്നത്. എന്നാല്‍ ഈ പടപ്പാട്ട് അധികാരമാരും കണ്ടതായി പരാമര്‍ശിക്കുന്നില്ല. ഗവേഷകനും സംസ്കൃതപണ്ഡിതനുമായ സി. പ്രസാദിന്‍റെ പരിശ്രമഫലമായി 'കണ്ടിയൂര്‍ മറ്റം പടപ്പാട്ട്'* ഇപ്പോള്‍ നമുക്ക് വ്യാഖ്യാനസമേതം നമുക്കു ലഭിച്ച...