പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.
*പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്......* കെ.എം മാണിസാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് ഒരു വർഷം കഴിഞ്ഞു. മാണിസാർ നേതൃത്വം നൽകിയ കേരളാ കോൺഗ്രസ് (എം), ജോസ്.കെ.മാണിയുടെയും, പി.ജെ.ജോസഫിൻ്റെ നേതൃത്വത്തിൽ വഴി പിരിഞ്ഞു. UDF ൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് കേരളാ കോൺഗ്രസ് ( എം) LDF മുന്നണിയുമായി അടുക്കുന്നു. കേരളാ കോൺഗ്രസ് (എം) LDF ൽ എത്തിയാൽ കോൺഗ്രസിനും UDF നും ഉണ്ടാവുന്ന വലിയ നഷ്ടം തിരിച്ചറിഞ്ഞ കോൺഗ്രസ് നേതാക്കൾ മാണി സാറിനെക്കുറിച്ച് വാഴ്ത്തിപ്പാടുന്നതും, മാണിസാറിനെയോർത്ത് പരിതപ്പിക്കുന്നതും കാണുമ്പോൾ പഴയ ചില കാര്യങ്ങൾ ഓർത്തു പോവുകയാണ്. കോൺഗ്രസ് മാണിസാറിനോട് എന്നെങ്കിലും നീതി കാണിച്ചിട്ടുണ്ടോ.. ഇല്ല എന്നു മാത്രമല്ല ഒരു മുന്നണിയിൽ തന്നെ നിൽക്കുമ്പോഴും അദ്ദേഹത്തോടും അദ്ദേഹത്തിൻ്റെ പാർട്ടിയോടും കാണിച്ചിരുന്ന സ്നേഹം ധ്യതരാഷ്ട്രാലിംഗനം ആയിരുന്നു എന്നതാണ് സത്യം . അരനൂറ്റാണ്ട് മുൻപ് പി.റ്റി.ചാക്കോയോട് കോൺഗ്രസ് കാണിച്ച അതേ ചതി തന്നെയാണ് മാണിസാറിനോടും കാണിച്ചത്. രണ്ടു സംഭവങ്ങളിലും ഏറെ സമാനത...