Sri K. M mani and kerala Congress
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന അദ്ഭുത പാർട്ടി... വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്നു കേരള കോൺഗ്രസിനെ വിശേഷിപ്പിച്ചത് കെ.എം.മാണിയാണ്. പിളർന്നവരൊക്കെ തളരുകയോ പിന്നീടു മാണിക്കൊപ്പം ചേരുകയോ ചെയ്തിട്ടുണ്ട്. പിളർപ്പിനു കാരണ... തർക്കങ്ങളുടെയൊക്കെ ഒരു വശത്തു മാണിയായായിരുന്നു. കൂടെനിന്നവരെല്ലാം മറുകണ്ടം ചാടിയപ്പോഴും അവസരമറിഞ്ഞു . നീങ്ങിയും ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചും കേരള കോൺഗ്രസ്(എം) പാർട്ടിയെ മാണി ശക്തമാക്കി.... ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോ തൃശൂരിൽ അപകടത്തിൽപ്പെട്ടപ്പോൾ കാറിൽ ഒരു സ്ത്രീയുണ്ടായിരുന്നുവ... പ്രചാരണത്തിൽനിന്നാണ് കേരള കോൺഗ്രസിന്റെ കഥ തുടങ്ങുന്നത്. മന്ത്രിസ്ഥാനം രാജിവച്ച ചാക്കോ ഹൃദയസ്തംഭനത്തെത്തുടർന്നു മരിച്ചതോടെ... കോൺഗ്രസുമായി തെറ്റിയ കെ.എം.ജോർജും ആർ.ബാലകൃഷ്ണപിള്ളയും അടക്കമുള്ള നേതാക്കൾ എൻഎസ്എസിന്റെ പിന്തുണയോടെ കേരള കോൺഗ്രസ് രൂപീകരിച്ചു. കെ.എം. ജോർജ് പാർട്ടി ചെയർമാനായി. 1965ലെ തിരഞ്ഞെടുപ്പിൽ 26 സീറ്റുനേടി കേരള. കോൺഗ്രസ് ആദ്യ ചുവടുവച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിന...